നവവധുവിനെ വീടുകയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ ഒളിവിൽ; കോട്ടയത്തെ കെവിന്റെ ഗതിയായായിരിക്കും നിനക്കുമെന്ന് ഭർത്താവിന് ഭീഷണി...

അമലഗിരി എംകെ പടിയിൽ മിശ്രവിവാഹം കഴിച്ച നവവധുവിനെ വീടുകയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ ഒളിവിലെന്ന് തങ്കമണി പൊലീസ്. കൊല്ലം പത്തനാപുരം സ്വദേശി എച്ച്.അനീഷ് ഖാനും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ യദു കൃഷ്ണനും അടക്കമുള്ള പ്രതികളാണ് ഒളിവിൽ പോയത്. കഴിഞ്ഞ ദിവസം പൊലീസ് സംഘം പത്തനാപുരത്തു പോയി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടരുകയാണെന്നു തങ്കമണി എസ്എച്ച്ഒ പറഞ്ഞു.
കഴിഞ്ഞ 16നു പുലർച്ചെ മൂന്നിന് അമലഗിരി സ്വദേശി കവലയിൽ ഓമനക്കുട്ടന്റെ വീടിന്റെ പിൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയവർ വീട്ടിലുണ്ടായിരുന്നവരെ മാരാകായുധങ്ങൾ ഉപയോഗിച്ച് പരുക്കേൽപിച്ച ശേഷം ഓമനക്കുട്ടന്റെ ഭാര്യാസഹോദരൻ കൊല്ലം പത്തനാപുരം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഖിബയെ (20) തട്ടിക്കൊണ്ടു പോയത്.
രഞ്ജിത്തും ഷീബയും മിശ്രവിവാഹിതരാണ്. കഴിഞ്ഞ നാലു വർഷമായി പ്രണയത്തിലായിരുന്ന ഇവർ കഴിഞ്ഞ 15നു ക്ഷേത്രത്തിൽ വിവാഹിതരായതിനെത്തുടർന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പ്രകോപിതരായത്. ഇതോടെയാണ് നവദമ്പതികൾ തങ്കമണി അമലഗിരിയിലുള്ള ബന്ധുവീട്ടിലേക്ക് എത്തിയത്. ‘കോട്ടയത്തെ കെവിന്റെ ഗതിയായായിരിക്കും നിനക്കു’മെന്നു പറഞ്ഞ് അക്രമികൾ രഞ്ജിത്തിനെ ഭീഷണിപ്പെടുത്തിയെന്ന് ഓമനക്കുട്ടൻ പറഞ്ഞു.
ഖിബയുടെ വീട്ടുകാർ അറിയാതെയാണ് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. കല്യാണത്തിന് ശേഷം ഖിബയുടെ വീട്ടിലേക്ക് രഞ്ജിത്ത് വിളിച്ചറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ ഇവരെ വിളിച്ചു ഭീക്ഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ഇടുക്കി ഉദയഗിരിയിലെ സഹോദരിയുടെ വീട്ടിലേക്കു ഖിബയും രഞ്ജിത്തും എത്തി.
എന്നാൽ സംഭവ ദിവസം പുലർച്ചെ മൂന്നു മണിക്ക് നാലു വാഹനങ്ങളിലായി എത്തിയ ഇരുപതോളം ആളുകൾ രഞ്ജിത്തിന്‍റെ സഹോദരിയുടെ വീട്ടിൽ എത്തുകയും, വാതിൽ ചവിട്ടിത്തുറന്നു വീട്ടിൽ ഉണ്ടായിരുന്ന ആളുകളെ മർദിച്ച ശേഷം ഖിബയെയും കൊണ്ട് കടന്നതായും രഞ്ജിത്ത് പറയുന്നു.
രഞ്ജിത്തിന്‍റെ സഹോദരി, ഭർത്താവ്, ഇവരുടെ പിതാവ്, കുട്ടികൾ എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രകോപനം ഒന്നുമില്ലാതെയാണ് ആക്രമണം നടത്തിയത് എന്ന് വീട്ടുടമസ്ഥനായ രാജപ്പൻ പറയുന്നു. വീട്ടിൽ നിന്നും ഇറക്കി മിനിട്ടിനുകൾക്കുള്ളിൽ ഖിബയെ വാഹനത്തിൽ കയറ്റി കടന്നുകളയുകയായിരുന്നുവെന്നാണ് പ്രദേശവാസിയായ സാബു പറയുന്നത്.
https://www.facebook.com/Malayalivartha


























