ജനകീയ രാജാവേ താങ്കൾക്ക് വിട ! തിരുനക്കരയിൽ ഒരു മണിക്കൂറിന് ശേഷവും നിലയ്ക്കാതെ ജനപ്രവാഹം; ഒഴുകിയെത്തുന്ന ജനസഞ്ചയം സാക്ഷി

നാടിന്നു വരെ കാണാത്ത , നിലയ്ക്കാത്ത ജനപ്രവാഹം ഒഴുകിയെത്തിയ തിരുനക്കരയുടെ മണ്ണിൽ ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്നു. എത്രത്തോളം നാടിന് നാട്ടിലെ ജനങ്ങൾക്ക് ഉമ്മൻചാണ്ടി എന്ന ജനനായകൻ പ്രിയപ്പെട്ടവനായിരുന്നു എന്നു തെളിയിക്കുന്ന ജനസഞ്ചയം ആണ് തിരുനക്കര മൈതാനത്തെ കണ്ണീരിൽ ആഴ്ത്തി ഒഴുകിയെത്തുന്നത്. ഒരു മണിക്കൂർ കഴിഞ്ഞിട്ടും മൈതാനത്തിന്റെ പുറത്ത് ക്യൂ നിൽക്കുന്നവരിൽ പകുതി പോലും ആളുകൾക്ക് തങ്ങളുടെ പ്രിയ നേതാവിനെ കാണാനായില്ല.
തിരുനക്കര മൈതാനത്തെ സ്റ്റേജിൽ നൂറ് കണക്കിന് ആളുകളാണ് ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ ഒഴുകിയെത്തിയത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല , കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , കെ.സി ജോസഫ് , തിരുവഞ്ചൂർ രാധാകൃഷ്ണൻ , ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എന്നിവർ സ്റ്റേജിലുണ്ടായിരുന്നു.
ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് , ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ , പി.കെ കുഞ്ഞാലിക്കുട്ടി , മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി , മാത്യു കുഴൽ നാടൻ , ഷാഫി പറമ്പിൽ എന്നിവർ അടക്കം ഉമ്മൻ ചാണ്ടിയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.
https://www.facebook.com/Malayalivartha


























