മണിപ്പൂരില്‍ സ്ത്രീകളോട് കാട്ടുന്ന ക്രൂരത... അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നുവെന്നാണ് സുരാജ് കുറിച്ചത്

രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം വന്‍ തോതിലുള്ള പ്രതിഷേധമാണ് മണിപ്പൂര്‍ സംഭവത്തില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ആണ് സ്ത്രീകളോട് ക്രൂരമായി പെരുമാറുന്ന ഒരുകൂട്ടം ആളുകളുടെ വീഡിയോ പുറത്തുവന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രോഷം ഉയരുക ആയിരുന്നു. നിരവധി പേര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇപ്പോള്‍, മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു...അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു...ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ', എന്നാണ് സുരാജ് വെഞ്ഞാറമൂട് കുറിച്ചത്. ഇന്ത്യ ടുഡേയില്‍ വന്ന മണിപ്പൂര്‍ സംഭവത്തിന്റെ വാര്‍ത്തയും സുരാജ് പങ്കുവച്ചിട്ടുണ്ട്.
അതേസമയം, സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിട്ടുണ്ട്. പുറത്തുവരുന്ന ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകമാണെന്നും. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞു.
ഇതിനിടെ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന് ഇടപെടാന്‍ കുറച്ച് സമയം കൂടി നല്‍കുന്നു. ഇല്ലെങ്കില്‍ സുപ്രീം കോടതി ഇടപെടല്‍ നടത്തും. സമുദായിക കലഹങ്ങള്‍ക്ക് സ്ത്രീകളെ ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മെയ് തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























