Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പിണറായി പിആര്‍ വര്‍ക്ക് നടത്തി ഉണ്ടാക്കിയതെല്ലാം ദേ പൊളിഞ്ഞു;ജനസാഗരം കണ്ട് കണ്ണുതള്ളി മുഖ്യമന്ത്രി,ഉമ്മന്‍ ചാണ്ടി പിണറായിക്ക് വെല്ലുവിളി,സഖാക്കള്‍ ക്ഷീണത്തിലാണ്,കുഞ്ഞൂഞ്ഞിനെ സിപിഎം ഭയപ്പെടുന്നു

20 JULY 2023 08:09 PM IST
മലയാളി വാര്‍ത്ത

പിആര്‍ വര്‍ക് നടത്തി കെട്ടിപ്പൊക്കുന്ന ബില്‍ഡപ്പൊക്കെ പൊളിഞ്ഞടുങ്ങും. ദേ ഇതുപോലൊരു നേതാവ് മുന്നിലുള്ളപ്പോള്‍. രണ്ടുദിവസമായ് കേരളം കണ്ടുകൊണ്ടിരിയ്ക്കുന്നത് തിരുവനന്തപുരത്തേക്കും കോട്ടയത്തേക്കും ഒഴുകി കൊണ്ടിരിയ്ക്കുന്ന ജനസാഗരം ആയിരുന്നു. കണ്ണേ കരളേ കുഞ്ഞു കുഞ്ഞേയെന്ന വിളി. ഊണും ഉറക്കവുമില്ലാതെ ഉമ്മന്‍ ചാണ്ടിയുടെ വിലാപ യാത്രയ്‌ക്കൊപ്പം കേരളവും നടന്നു. അവരാരും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒപ്പം പ്രവര്‍ത്തിച്ചവരല്ല. അദ്ദേഹത്തിന്റെ മുന്നണിയുടെ ആശയങ്ങളോട് യോജിക്കുന്നവരല്ല. ഇവരെ ആരേയും ഏതേലും പിആര്‍ ഏജന്‍സികള്‍ കൊണ്ട് നിര്‍ത്തിയതല്ല. ഉമ്മന്‍ ചാണ്ടിയെന്ന നേതാവിനെ ജനകീയ നേതാവിനെ അവസാനമായ് ഒരുനോക്ക് കാണാന്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വന്നവരാണ്.

ഇവിടെയാണ് പിണറായി നിങ്ങള്‍ ചെറുതായി പോകുന്നത്. ജീവിച്ചിരിയ്ക്കുമ്പോള്‍ ചെയ്യുന്നത് എന്താണോ അതാണ് മരിക്കുമ്പോള്‍ തിരികെ കിട്ടുക. ഉമ്മന്‍ ചാണ്ടി ജനങ്ങളെ നെഞ്ചോട് ചേര്‍ത്തു അദ്ദേഹം വിട പറഞ്ഞപ്പോള്‍ ജനം നെഞ്ചുപൊട്ടി കരഞ്ഞു. ഒരു രാഷ്ട്രീയക്കാരന്‍ തന്റെ മനുഷ്യായുസില്‍ സമ്പാദിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്പാദ്യമാണ് ഉമ്മന്‍ ചാണ്ടി സ്വന്തമാക്കിയത്. അതെ നമുക്ക് ഉറപ്പിച്ച് പറയാം ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളിലാണ്. തിരുവനന്തപുരത്ത് നിന്ന് ബുധനാഴ്ച രാവിലെ 7 മണിയ്ക്ക് തുടങ്ങിയ വിലാപ യാത്ര കോട്ടയത്ത് എത്തിയത് പിറ്റേ ദിവസം 11 മണി കഴിഞ്ഞതിന് ശേഷം. ഉറക്കം പോലുമില്ലാതെ ജനം ഒരുനോക്ക് കാണാന്‍ തെരുവോരങ്ങളില്‍ കാത്തിരുന്നു. കോട്ടയത്തെ കാഴ്ച എന്തായിരുന്നു എന്നുവെച്ചാല്‍ പല ജില്ലകളില്‍ നിന്നും എത്തിയര്‍ക്ക് രാത്രി ആയതിനാല്‍ തിരികെ വീടുകളിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതി. അവര്‍ക്ക് വേണ്ടി പല വീടുകളുടേയും വാതിലുകള്‍ തുറന്നിട്ട് കോട്ടയംകാര്‍. ഉമ്മന്‍ ചാണ്ടിയോടുള്ള നിലയ്ക്കാത്ത സ്‌നേഹമാണത്. ഇതൊന്നും പിആര്‍ വര്‍ക്ക് നടത്തി ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയെടുത്തതല്ല. പകരം സ്‌നേഹം കൊടുത്ത് സ്‌നേഹം തിരികെ വാങ്ങി. കോടിയില്‍ ഒന്നേ കാണൂ ഇതുപോലൊരു നേതാവ്.

ഇനി പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്. ഇതുപോലെയാകണം എന്ന് പറയില്ല കാരണം ഉമ്മന്‍ ചാണ്ടിയെ പോലെ ആകാന്‍ പിണറായിക്ക് കഴിയില്ല. പക്ഷെ അദ്ദേഹത്തെ മാതൃകയാക്കാം. ഒരു മുഖ്യമന്ത്രി അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്‍ ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നത്. പിആര്‍ വര്‍ക് നടത്തി ഉണ്ടാക്കിയെടുക്കുന്ന ജനപിന്തുണയ്ക്ക് കുമിളയുടെ ആയുസ് പോലും ഉണ്ടാകില്ല. ജനകീയ നേതാവെന്ന വിളിപ്പേരിന് കോടികള്‍ പൊടിച്ചാണ് പിണറായി പിആര്‍ വര്‍ക് നടത്തുന്നത്. പിണറായിയെ തള്ളിമറിയ്ക്കാന്‍ പിആര്‍ഡി വകുപ്പ്,സോഷ്യല്‍മീഡിയ ടീം, കൂടാതെ കൈരളിയും ദേശാഭിമാനിയും. എത്ര പിആര്‍ വര്‍ക് നടത്തിയാലും കൈയ്യിലിരുപ്പ് ഇതല്ലെ. പബ്ലിക് റിലേഷന്‍സും പിണറായി വിജയനും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഒരു മുദ്രാവാക്യം ഏറെ ക്ലച്ച് പിടിച്ചതായിരുന്നു. നാട്ടിലെ കൊച്ചു കുട്ടിയുടെ ചുണ്ടില്‍ പോലും അതുണ്ടായിരുന്നു, എല്‍ഡിഎഫ് വരും എല്ലാം ശരിയാകും. ഇത് പി ആര്‍ ബുദ്ധി കേന്ദ്രങ്ങള്‍ സൃഷ്ടിച്ചതാണ്. മുഖ്യമന്ത്രി നടത്തുന്ന നാം മുന്നോട്ട് ചാനല്‍ പരിപാടി ഒന്നാന്തരം പിആര്‍ വര്‍ക്ക് തന്നെയാണ്. ഇതു കൂടാതെ സാധാരണ സര്‍ക്കാര്‍ നല്‍കുന്ന പത്ര പരസ്യങ്ങള്‍, സൈബര്‍ സഖാക്കളുടെ സോഷ്യല്‍ മീഡിയയിലെ തളളുകള്‍, നാട്ടിലെമ്പാടും ഉയരുന്ന ഫഌ്‌സുകള്‍ ഇങ്ങനെ പോകുന്നു പി ആര്‍ വകുപ്പിന്റെ നീണ്ട നിര. സൂപ്പര്‍ സ്റ്റാര്‍ രാജപ്പന്‍ പറഞ്ഞതുപോലെ എങ്ങും എന്റെ തല/ എന്റെ മുഖം എന്നിവ മാത്രം. ബൂസ്റ്റിങ്ങല്ല അതുക്കും മേലെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (8 minutes ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (3 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (3 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (4 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (4 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (5 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (5 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (5 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (5 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (6 hours ago)

Malayali Vartha Recommends