Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഉമ്മന്‍ ചാണ്ടിയുമായ് നല്ല സൗഹൃദമായിരുന്നു;തള്ളുമായ് ഇറങ്ങിയ പിണറായിയെ പൊളിച്ചടുക്കി ആശ ലോറന്‍സ്,ആ മനുഷ്യനെ ദ്രോഹിച്ചിട്ടേയുള്ളു,നട്ടാല്‍ക്കുരുക്കാത്ത നുണ പറയാന്‍ ഇവര്‍ക്കേ സാധിക്കൂ,മുഖ്യമന്ത്രി എയറിലാണ്‌

20 JULY 2023 08:33 PM IST
മലയാളി വാര്‍ത്ത

ഞാനും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ നല്ല സൗഹൃദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാദം പൊളിച്ചടുക്കി ആശാ ലോറന്‍സ് രംഗത്ത്. ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം തീച്ചൂളയില്‍ കിടന്ന് പുളയുകയാണ് സിപിഎം. സോളാര്‍ കേസില്‍ വേട്ടയാടിയതിലുള്ള അമര്‍ഷം കത്തിപ്പടരുന്നു. അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്ന സിപിഎം നേതാക്കളയെല്ലാം എടുത്തിട്ട് കുടയുകയാണ് മലയാളി. സോഷ്യല്‍മീഡിയ തുറന്നാല്‍ സിപിഎമ്മിന് നേരെയുള്ള രോഷം അണപൊട്ടുന്നു. ചെയ്തുകൂട്ടിയതിനൊക്കെ പലിശ സഹിതം സിപിഎം മേടിച്ച് കൂട്ടുന്നു. ഞാനും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ നല്ല സൗഹൃദമായിരുന്നുവെന്ന പിണറായിയുടെ വാദം പച്ചക്കള്ളമെന്ന് തുറന്നടിച്ച് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്.

ഇപ്പോള്‍ എഴുതിയല്ലെങ്കില്‍ പിന്നെ എപ്പോള്‍ എഴുതിയിട്ടും കാര്യമില്ല

ഇന്നലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി
ശ്രീ പിണറായി വിജയന്‍ പറയുന്നത് കേട്ടു
ഉമ്മന്‍ചാണ്ടി സാറുമായി നല്ല സൗഹൃദമായിരുന്നു എന്ന്

എന്ത് സൗഹ്യദം ?
ഒരു സൗഹ്യദവുമില്ലായിരുന്നു!!

ഇത് ഇവിടെ ഞാന്‍ പറയാന്‍ കാര്യം
എന്നെ KERALA SIDCO യിലെ ജോലിയില്‍ നിന്ന് രണ്ടാമത്തെ പ്രവാശ്യം പിരിച്ചു വിട്ടിരുന്നല്ലോ?

ഞാന്‍ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി EP ജയരാജനെ പോയി കണ്ടു
എന്നെയും മിലനെയും പുച്ഛിക്കുകയും പരിഹസിക്കുകയും ആണ് മന്ത്രി ചെയ്തത്.

പിന്നീട് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ശ്രീ ജോണ്‍ മുണ്ടക്കയം നിയമസഭയില്‍ വച്ച് ഉമ്മന്‍ ചാണ്ടി സാറിനെ കണ്ടപ്പോള്‍ എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട കാര്യം സംസാരിച്ചപ്പോള്‍ സാറ്
ജോണ്‍ മുണ്ടക്കയത്തിനോട് പറഞ്ഞത്
ക്രൂരത ആണ് എന്നോട് ചെയ്തത് എന്നാണ്.

ആ ദിവസങ്ങളില്‍ മിക്ക ദിവസവും ഞാനും മിലനും സാറിനെ വീട്ടില്‍ പോയി കാണും
വേറെ എവിടെ എങ്കിലും ജോലി ലഭിക്കുന്ന കാര്യത്തിനാണ്.

അങ്ങിനെ ഒരു ദിവസം ഞാന്‍ സാറിനോട് ചോദിച്ചു മുഖ്യമന്തിയോട്
പറയാമോ എന്ന്
മുഖ്യമന്ത്രി അറിഞ്ഞിട്ടാവില്ല ഈ പിരിച്ച് വിടല്‍
കോടിയേരി ബാലകൃഷ്ണനും ഇ.പി ജയരാജനും ആണ് ഇതിന് പിന്നിലെന്ന്

സാറിന് യാതൊരു വിധത്തിലും താല്‍പര്യം ഉണ്ടായിരുന്നില്ല മുഖ്യമന്തിയെ വിളിക്കാന്‍

പിന്നീട് ഞാന്‍ നിര്‍ബന്ധിച്ചില്ല

പക്ഷേ ജീവിതം മുന്നില്‍ ഇങ്ങിനെ തല ഉയര്‍ത്തി നില്‍ക്കുക ആണ്.

സാറിനോട് വീണ്ടും ചോദിച്ചു
സാറിന്റെ ക്ഷമ ദയ അറിയുന്ന എനിക്ക് സാറ് ദേഷ്യപ്പെടില്ല എന്ന് ഉറപ്പുണ്ടല്ലോ

സാറ് ദേഷ്യപ്പെട്ടില്ല പക്ഷേ വിളിക്കില്ലാന്ന് പറഞ്ഞു
അത് ശരിയാവില്ല, വേണ്ടാ എന്ന് പറഞ്ഞു.
ആരോടും ഒന്നിനോടും No പറയാത്ത സാറാണ് എന്ന് ഓര്‍ക്കണം.

എല്ലാവരോടും കരുതല്‍ ഉള്ള സാറിന് എന്നോട് കുറച്ച് കൂടുതല്‍ കരുതല്‍ ഉണ്ടായിരുന്നു എന്ന് സാറിന്റെ കൂടെ ഉള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്
എന്നിട്ടും പറഞ്ഞില്ല
അതില്‍ നിന്ന് തന്നെ മനസിലാക്കാം
മുഖ്യമന്തിയോട് വിളിച്ച് സംസാരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു എന്ന്

പിന്നീട് ഇ.പി ജയരാജനോട് വേണമെങ്കില്‍ സംസാരിക്കാം എന്ന് മടിയോടെ പറഞ്ഞു
കഴിഞ്ഞ ദിവസം മാര്‍ ഇവാനിയോസ് കോളേജ് പരിപാടിയില്‍ കണ്ടപ്പോള്‍ സംസാരിച്ച കാര്യവും പറഞ്ഞു

എനിക്ക് അതില്‍ താല്‍പര്യം ഒട്ടുമേ ഇല്ലായിരുന്നു എങ്കിലും നേരത്തെ പറഞ്ഞ ജീവിതം എന്നെ നോക്കി

അങ്ങിനെ സാറ് വിളിച്ചു.
സാറിന്റെ വീട്ടിലെ ഓഫീസ് റൂമില്‍ നിന്ന് അകത്തേക്ക് പോകുന്ന ഇടനാഴിയില്‍ നിന്നാണ് വിളിച്ചത്
തൊട്ടടുത്ത് ഞാന്‍ നില്‍ക്കുന്നുണ്ട്

അങ്ങേ തലയ്ക്കല്‍ വ്യവസായി മന്ത്രിന്റെ ശബ്ദം
സാര്‍ പറഞ്ഞു
' ഉമ്മന്‍ ചാണ്ടി
ലോറന്‍സിന്റെ മകള്‍ ജോലിടെ കാര്യം
എന്തെങ്കിലും ചെയ്തുടെ?

മന്ത്രി
' അത് അവിടെ എത്തിയോ' ?
സാര്‍ 'അതൊന്ന് നോക്കികൂടെ '

മന്ത്രി കുറെ കുറ്റങ്ങള്‍ പറഞ്ഞു കൊടുക്കുന്നു സാറിനോട്
ഞാന്‍ ഓഫീസില്‍ അടി ഉണ്ടാക്കി
എന്നൊക്കെ നുണകള്‍ പറയുക ആണ്
യുണിയന്‍കാര്‍ സമ്മതിക്കുന്നില്ല
എന്ന് വരെ പറഞ്ഞു നിര്‍ത്തി മന്ത്രി.
ശരി എന്ന് പറഞ്ഞു വിഷമത്തോടെ ഫോണ്‍ സംഭാഷാണം നിര്‍ത്തി
സാര്‍ എന്നെ നോക്കി
മന്ത്രി പറഞ്ഞ കാര്യം ഞാന്‍ അടുത്ത് നിന്ന് കേട്ടതാണ് എങ്കിലും
സാര്‍ വീണ്ടും പറഞ്ഞു

കോഴിക്കോട് SIDCO Office ല്‍വച്ച് ഞാന്‍ എത്ര തവണ സാറിനെ വിളിച്ചിരിക്കുന്നു
ഈ പറഞ്ഞ അടി കിട്ടിയത് എനിക്ക് ആണ്.

സാറിന് അറിവുള്ള കാര്യമായിരുന്നു എങ്കിലും പെട്ടെന്ന് ഓര്‍ത്തതുമില്ല
ആരോടും തര്‍ക്കിക്കാനോ വാദിച്ചു ജയിക്കാനോ പോകാത്ത സാറ്
മന്ത്രിയോട് ചോദിച്ചതുമില്ല.

എന്റെ ഭക്ഷണത്തില്‍ മണ്ണ് വാരിയിട്ടു കൈ കൊട്ടി ചിരിച്ചിട്ടും അപമാനിച്ചിട്ടും പുച്ഛിച്ചിട്ടും മതിവരാത്ത
ഇ.പി ജയരാജന്‍
ഉമ്മന്‍ ചാണ്ടി സാറിനോട് നുണ പറഞ്ഞതാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്.
ജോലി കളയിപ്പിച്ചത് ക്ഷമിച്ചാലും
ഈ നുണകഥകള്‍ പറഞ്ഞത് ഞാന്‍ ക്ഷമിക്കില്ല
അത്രയ്ക്ക് നുണയനാണ് ഇ.പി ജയരാജന്‍.

ഇനി ജോലി കാര്യം
വിട്ടേക്കാന്‍ ഞാനും സാറിനോട് പറഞ്ഞു
സാറിന് സങ്കടമായിരുന്നു.
അധികാരം ഉണ്ടെങ്കില്‍ ആരോട് എങ്കിലും പറഞ്ഞ് ഒരു ജോലി ശരിയാക്കി തരാന്‍ സാധിക്കും.

പിന്നീട് അപ്പന്റെ കാര്യം വിവാദമായപ്പോള്‍
അപ്പന് നല്ല ചികില്‍സ പരിചരണം സുരക്ഷ ഒരുക്കുന്ന കാര്യം
സാറ് നിയമസഭയക്ക് അകത്ത് വച്ച് സംസാരിച്ചത്
മന്ത്രി ശ്രീ K രാധാകൃഷ്ണനോടായിരുന്നു.

അവര്‍ സംസാരിച്ചു നിന്നപ്പോള്‍ അന്നത്തെ വേറൊരു മന്ത്രി
ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി
ശ്രീ എം.വി ഗോവിന്ദന്‍ മാഷ് അവിടേക്ക് വന്നപ്പോ
' ലോറന്‍സ് സഖാവിന്റെ കാര്യമാണ് സംസാരിക്കുന്നത് ' എന്ന് ഗോവിന്ദന്‍ മാഷിനോട് പറഞ്ഞത്
മന്ത്രി രാധാകൃഷ്ണനാണ്.

രണ്ട് പേരോടും അപ്പന്റെ കാര്യം പറഞ്ഞിട്ടുണ്ട് എന്ന് അന്ന് വൈകുന്നേരം ഫോണില്‍ വിളിച്ചു എന്നോട് പറഞ്ഞു
' വിഷമിക്കണ്ട പുള്ളിടെ കാര്യത്തിന് ഒരു കുറവും ഉണ്ടാവില്ല കേട്ടോ ' എന്നും പറഞ്ഞു.
ഈ കൂടികാഴ്ച്ചയെ കുറിച്ചും പറഞ്ഞു.
പിന്നീട് മന്ത്രി രാധാകൃഷ്ണനും പറഞ്ഞു സാറ് പറഞ്ഞ കാര്യം.

അപ്പന്റെ കാര്യം പോലും സാറ് മുഖ്യമന്ത്രിയോട് സംസാരിച്ചില്ല.
സൗഹൃദം ഉണ്ടായിരുന്നു എങ്കില്‍
ഉറപ്പായിട്ടും സംസാരിക്കുമായിരുന്നു.

എത്ര എത്ര ഫോണ്‍ വിളികള്‍
ഇവിടെ ഞാന്‍ മുന്നേ എഴുതിയിട്ടുണ്ട്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചിട്ടുള്ള സ്ത്രീ ഞാന്‍ ആണെന്ന്

രാവിലെ 6.40. ന്
രാത്രി 11 മണിക്ക് എല്ലാം വിളിച്ചിട്ടുണ്ട്
Land Line ല്‍
എല്ലാ സ്റ്റാഫിന്റെയും No ഉണ്ട്
അവര്‍ക്കറിയാം
അതില്‍ Pradip പറയും
Asha വിളിച്ചാല്‍ അപ്പോള്‍ തന്നെ ഞങ്ങള്‍ കൊടുക്കുമല്ലോ എന്ന്
പറയുന്ന കാര്യങ്ങളുടെ ഉറപ്പ് അറിയാമല്ലോ എന്ന്

സാറിനെ കള്ളം പറഞ്ഞ് കേരളത്തിന്റെ രാജ്യത്തിന്റെ മുന്നില്‍ അപമാനിക്കുന്ന ഒരു ദിവസം രാത്രി ഞാന്‍ വിളിച്ചു

ഞാനല്ലേ ഏറ്റവും കൂടുതല്‍ സാറിനെ ഫോണില്‍ വിളിച്ചിരിക്കുന്നത്
സാറിന്റെ പെണ്‍മക്കള്‍ പോലും ഇത്രയും പ്രവാശ്യം വിളിച്ച് കാണിലല്ലോ

സാര്‍ പറഞ്ഞു ' ശരിയാണ് വേറെയാരും എന്നെ ഇത്രയും വിളിച്ചിട്ടില്ല'

പിന്നെ ഏത് സ്ത്രീ വിളിച്ച കാര്യമാണ്
പത്രക്കാര്‍ പറയുന്നത്?
അന്നും സാറ് പറഞ്ഞു
' സത്യം തെളിയുമെന്ന്'

എനിക്ക് ഇനി ഇത് പോലെ വിളിക്കാന്‍ ആരുമില്ല ആരും

ആദ്യമായി Smart Phone കിട്ടിയ വിശേഷം പോലും ആ ഫോണിലൂടെ ആദ്യം വിളിച്ച് പറഞ്ഞതും സാറിനോടാണ്.

ഒരിക്കല്‍ Delhi Kerala House ല്‍ സാറിനെ കാണാന്‍ ചെന്നു
Ministry of Textiles ന്റെ കീഴിലെ Corporation ല്‍ Design Cell ല്‍ആണ് അന്ന് എനിക്ക് ജോലി
Cotnract job ആണ് അതും
അന്നത്തെ MOS For Textiles
ശ്രീമതി പനബക ലക്ഷമിയെ കണ്ട് നേരിട്ട് സംസാരിക്കുന്ന കാര്യത്തിനാണ്.

Delhi യില്‍ സാറിനെ സഹായിക്കാന്‍ കൂടെ കൂടിയ Thomas Kuruvila
എന്നെ കണ്ട ഉടനെ
'നിങ്ങള്‍ ഇപ്പഴെ വന്നോ
സാര്‍ നിങ്ങളെ കണ്ടാല്‍ ഭക്ഷണം പോലും കഴിക്കാതെ നിങ്ങള്‍ടെ കാര്യത്തിന് ഇറങ്ങി തിരിക്കും '
എന്നെല്ലാം തെല്ല് ഇഷ്ടകേടോടെ ദേഷ്യത്തോടെ പറഞ്ഞു

എനിക്ക് സങ്കടം വന്നെങ്കിലും
ആവശ്യം എന്റേതാണല്ലോ
ആവശ്യകാരന് എന്ത് ഔചിത്യം ?
ഞാന്‍ അവിടെ തന്നെ തുടര്‍ന്നു
ഇദ്ദേഹം സാര്‍ എന്നെ പെട്ടെന്ന് കാണാത്ത വിധത്തില്‍' മൂലയിലോട്ട് മാറ്റി ഇരുത്തി'

കുറച്ച് കഴിഞ് സാറ് പെട്ടെന്ന് പുറത്തേക്ക് വന്നപ്പോള്‍ എന്നെ കണ്ടതും
'എപ്പോള്‍ വന്നു എന്താ പറയാത്തത് ' എന്ന് ചോദിച്ചു
ഞാന്‍ നടന്ന കാര്യം പറഞ്ഞില്ല

അന്ന് മന്ത്രിയെ കാണാന്‍ ഒരുമിച്ച് പോകാമെന്ന് സാറ് പറഞ്ഞിരുന്നതാണ്
പക്ഷേ ഈ പറഞ്ഞ Thomas Kuruvila എന്നോട് പറഞ്ഞു
Asha അങ്ങോട്ട് പോയ്‌ക്കൊള്ളു എന്ന്'

എനിക്ക് ഉമ്മന്‍ ചാണ്ടി സാറിന്റെ കാറില്‍ യാത്ര ചെയ്യണമെന്ന അതിമോഹം ഒന്നും ഇല്ലായിരുന്നല്ലോ
ഞാന്‍ ഒരു ഓട്ടോ വിളിച്ച് മന്ത്രി മന്ദിരത്തില്‍ പോയി
10 മിനിറ്റിനകം സാറ് കാറില്‍ വന്നു
അത് വരെ മന്ത്രി മന്ദിരത്തിന്റെ ഗേറ്റില്‍ ഞാന്‍ തനിയെ നിന്നു

Securtiy ഉണ്ടോ എന്നെ അകത്ത് വിടുന്നു.
സാറിന്റെ കാറ് വന്നു ഗേറ്റ് തുറന്നു
അപ്പഴാണ് ഞാനും അകത്ത് കടന്നത്.

മന്ത്രി എത്ര ബഹുമാനത്തോടെ ആണ് സ്വീകരിച്ചത്
അവര്‍ പല രാഷ്ട്രീയ കാര്യങ്ങളും സംസാരിച്ചു
പിന്നീട് എന്റെ കാര്യം പറഞ്ഞു

മന്ത്രിയോട് പറഞ്ഞു
' ഒറ്റയ്ക്കാണ് ഇവിടെ ഒരു കുഞ്ഞുമായി
നോക്കണം'

മന്ത്രിയും ഭര്‍ത്താവും ഉണ്ടായിരുന്നു
അവരുടെ നാട്ടില്‍ നിന്ന് കൊണ്ട് വന്ന മധുര പലഹാരങ്ങള്‍ വന്നു
സാറ് ഒന്നും കഴിച്ചില്ല
എന്നോട് കഴിക്കാന്‍ പറഞ്ഞു
മധുരമല്ലേ ഞാന്‍ ചാടി കയറി കഴിച്ചു
പിന്നീട് ഓര്‍ത്തപ്പോള്‍ നാണകേട് തോന്നി
സ്വയം ആശ്വസിച്ചു സാരമില്ലന്ന്
സാറ് പറയുന്നത് പോലെ ഞാന്‍ എന്നോട് പറഞ്ഞു.

തിരിയെ ഇറങ്ങിയപ്പോള്‍
എന്നോട് സാറ് ചോദിച്ചു
' എങ്ങോട്ടാണ് പോകേണ്ടത്,
അവിടെ ആക്കി തരാം'
ഞാന്‍ പറഞ്ഞു ഞാന്‍ പൊയ്‌കൊള്ളാം

വേറെ ആരാണെങ്കിലും ആ അവസരം പാഴാക്കില്ലായിരുന്നു
Mother Teresa Crescent Rdല്‍ നിന്ന് Auto കിട്ടാന്‍ ബുദ്ധിമുട്ടാണ്
കാശും കൂടുതല്‍ മേടിക്കും

എങ്കിലും ഉമ്മന്‍ ചാണ്ടി സാറിന്റെ കാറില്‍ കയറി യാത്ര ചെയ്യാനുള്ള ഔചിത്യ കുറവ് എനിക്കില്ലായിരുന്നു.

സാറ് ഇത് ചോദിക്കുമ്പോള്‍
Front Seat ല്‍ ഇരിക്കുന്ന Thomas Kururila മനസില്‍ കരുതിയത് ഞാന്‍ കാറില്‍ കയറും എന്ന് തന്നെ ആണ്.

സാറിനെ വിവാദത്തില്‍ പെടുത്തിയ Thomas Kuruvila യെ ഞാന്‍ പിന്നീട് ഒരിക്കലും സാറിന്റെ കൂടെ കണ്ടിട്ടില്ല
എനിക്ക് വീണ്ടും വീണ്ടും ഈ അടുത്ത കാലം വരെ കാണാനും സംസാരിക്കാനും സാധിച്ചു.

ഈ കൂടികാഴ്ച്ചയ്ക്ക് മുന്നേ
ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു
' ഞാന്‍ Minister നെ കണ്ടു സംസാരിച്ചു
ആദ്യമായി ആണ് പരിചയപ്പെടുന്നത്
അവര്‍ ഇവിടെ ഉണ്ടെന്ന് അറിഞപ്പോള്‍ നിങ്ങള്‍ടെ കാര്യം ഓര്‍മ്മ വന്നു
അത് പറയാനാണ് പരിചയപ്പെട്ടത്'
എ ഐ സി സി സമ്മേളന തിരക്കിലാണ്
ഇതെന്ന് ഓര്‍ക്കണം??????

ആ തിരക്കിലും ആരുമല്ലാത്ത എന്റെ കാര്യം ഓര്‍ക്കുക
അതിന് വേണ്ടി അതുവരെ പരിചയമില്ലാത്ത ഒരാളെ അങ്ങട് പോയി പരിചയപെടുക കാര്യം പറയുക
അത് നടത്താന്‍ വീണ്ടും ശ്രമിക്കുക

എങ്ങിനെയാണ് ഞാന്‍ നന്ദി പറയേണ്ടത്
ആ കാലില്‍ നമസ്‌ക്കരിച്ചല്ലാതെ ????

കേന്ദ്ര മന്ത്രി ആയിരുന്ന ശ്രീ ദയാനിധി മാരനെയും അദ്ദേഹത്തിന്റെ വീട്ടില്‍ നേരിട്ട് പോയി സാറ് എന്റെ ജോലി കാര്യം സംസാരിച്ചിട്ടുണ്ട്

അന്നും മുന്‍ പറഞ്ഞ Thomas Kuruvila
എന്നോട് പറഞ്ഞ
' സാറ് എത്ര വലിയ നേതാവാണ്
സാറ് നിങ്ങള്‍ടെ കാര്യം ഒരു മന്ത്രിടെ വീട്ടില്‍ പോയി പറയുക'

ഞാന്‍ പറഞ്ഞിട്ടല്ല സാറ് പോയത്.
സാറ് സ്വയം പോകുന്നതാണ്
ഒരാളെ എങ്ങിനെ സഹായിക്കാം രക്ഷപ്പെടുത്താം അതിന് സാറിന്റെ പേരോ സ്ഥാനമോ ഒരു ഫോണ്‍ കോളോ ഒരു കത്തോ ഉപകാരപെടുമെങ്കില്‍
അത് ഉപയോഗിക്കുക എന്നത് മാത്രമാണ് സാറിന്റെ ലക്ഷ്യം

എന്റെ തണലാണ് പോകുന്നത് ??

എന്റെ അമ്മ ജീവിച്ചിരുന്നപ്പോള്‍
ഒരു കന്യാസ്ത്രി
Mother Nirmala( ബിഷപ്പ് മാര്‍ Thomas Chakyathന്റെ സഹോദരി) പറഞ്ഞിട്ടുണ്ട്
' നിന്റെ അമ്മ ജീവിച്ചിരിക്കുന്ന പുണ്യവതി ആണ്
ആര്‍ക്കും വേണ്ടെങ്കില്‍ എനിക്ക് തന്നേക്ക് ഞാന്‍ നോക്കി കൊള്ളാം എന്ന്'

വേറൊരു പുണ്യാത്മാവ് കൂടി പോകുക ആണ് ദൈവ സനിധിയിലേയ്ക്ക്

അമ്മ പോയി
സാറ് പോയി
എന്റെ കണ്ണു നിറഞ്ഞാല്‍ വേദനിക്കുന്നവരായിരുന്നു ഇരുവരും

അവസാനമായി ഞാന്‍ സാറിനെ കണ്ട ദിവസം
ജഗതിയിലെ വീട്ടിലെ ഓഫീസ് മുറി
ഞാന്‍ കുറെ വിശേഷങ്ങള്‍ പറഞ്ഞു
Delhi ക്ക് പോകുന്ന കാര്യം പറഞ്ഞു

പോകുന്നു എന്ന് പറഞ്ഞപ്പോള്‍
പതിവില്ലാതെ കുറച്ച് നേരം എന്റെ കണ്ണില്‍ നോക്കി
പോവുക ആണോ എന്ന് ചോദിച്ചു
ഒരിക്കലും ഒരിക്കല്‍ പോലും എന്നോട്
അങ്ങിനെ ചോദിച്ചിട്ടില്ല

അന്ന് കണ്ടതാണ് ഞാന്‍
എന്തോ കണ്ണ് നിറഞാണ് ഞാന്‍ അവിടെ നിന്നും പോന്നത്

അന്നു തുടങ്ങിയ ആകുലത ആയിരുന്നു
പിന്നീട് ഫോണില്‍ സംസാരിച്ചിട്ടുണ്ട്
ശബ്ദമില്ലാതെ വിഷമിക്കുന്ന സമയത്തും ഞാന്‍ വിളിച്ചു

ചിലപ്പോള്‍ line ല്‍ കിട്ടും
ഉമ്മന്‍ ചാണ്ടി എന്ന് പറയും
ഞാന്‍ പറയും
ഒന്നും പറയണ്ട
ഞാന്‍ പറഞ്ഞോളാം
സാറ് കേട്ടാല്‍ മതി
ചില സന്തോഷങ്ങള്‍
ചില സങ്കടങ്ങള്‍

ജഗതി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയി നേരെ പോകുന്നത് സാറിനെ കാണാന്‍
ശ്രീകൃഷ്ണനും എല്ലാവര്‍ക്കും സ്വന്തമാണല്ലോ

ഈ യാത്ര അയപ്പ്
എല്ലാവരുടെയും സ്വന്തമായിരുന്നല്ലോ സാറും
ശത്രുക്കളുടെ പോലും
അപമാനിച്ചവരുടെ പോലും

മാപ്പില്ല അപമാനിച്ചവര്‍ക്ക്
ആരുടെ ദുഷ്ട ബുദ്ധി ആയാലും
സെക്രട്ടറിയേറ്റ് വളഞവരും
വളയപ്പിച്ചവരും മാപ്പ് അര്‍ഹിക്കുന്നില്ല

ആദ്യമായി സാറിനെ ഞാന്‍ നേരില്‍ കാണുന്നത് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴാണ്
എറണാകുളം Govt Guest ല്‍ വച്ച്
ആരോ സാറിന് കഴിക്കാന്‍ കൊടുത്ത പലഹാരം എനിക്ക് തന്നു.

അവസാനം കണ്ട ദിവസവും ആരോ കൊടുത്ത Cake സാറിന്റെ മേശപ്പുറത്ത് ഉണ്ടായിരുന്നു
അന്നും തന്നു. തീരാത്ത ഒരിക്കലും തീരാത്ത ഓര്‍മകളാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 minutes ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (3 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (3 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (4 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (4 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (5 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (5 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (5 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (5 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (6 hours ago)

Malayali Vartha Recommends