വറചട്ടിയിൽ നിന്നും എരി തീയിലേക്ക്... ശങ്കരനെ നിർത്തി പൊരിച്ച് കോടതി! സ്വപ്ന ആപ്പടിച്ചു; കുരുക്കിലായി ശിവശങ്കർ

നാലര മാസത്തിലധികമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ കാക്കനാട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒന്ന് പുറത്തിറങ്ങണം എന്ന ആഗ്രഹവുമായി പെടാപാട് പെടുകയാണ് ശിവശങ്കർ. ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി അടുത്ത മാസം പരിഗണിക്കും.
ഓഗസ്റ്റ് ആദ്യവാരം പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. സോളിറ്റർ ജനറലിന്റെ ആവശ്യ പ്രകാരമാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിയത്. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിയത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കാമെന്ന് അറിയിച്ചതാണെന്ന് ഇ ഡിക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ എ. എസ്. ബൊപ്പണ്ണ, എം. എം. സുന്ദരേഷ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നിലവിൽ ജയിലില്‍ കഴിയുന്ന ശിവശങ്കർ എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാകുന്നില്ല എന്ന് ഈ അവസരത്തിൽ സുപ്രീംകോടതി ആരാഞ്ഞു. ഇടക്കാല ജാമ്യത്തിനായി ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ഈ പരാമര്‍ശം. അടിയന്തിര ചികിത്സയ്ക്കായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ശിവശങ്കറിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
ശിവശങ്കറിന് കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സ ലഭ്യമാണെന്ന് ഇഡി അറിയിച്ചു. എന്നാല്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന ചികിത്സ സ്വകാര്യ ആശുപത്രിയില്‍ മാത്രമേ ഉള്ളൂവെന്നാണ് ശിവശങ്കര്‍ കോടതിയില്‍ അറിയിച്ചത്. ഇതോടെ വിഷയത്തില്‍ കോടതി ഇടപെട്ടു.
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമായിട്ടും സര്‍ക്കാര്‍ ജീവനക്കാരനായിരുന്നിട്ട് കൂടി അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ശിവശങ്കറിന്റെ ആവശ്യത്തില്‍ മറുപടി സത്യവാങ്മൂലം നല്‍കുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതിയും, ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണിത്. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി. ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകന്‍ മനു ശ്രീനാഥ് എന്നിവര്‍ ഹാജരായി.
മറ്റ് നിവർത്തിയില്ലാതെ ഹൈക്കോടതിയിലെ ഇടക്കാല ജാമ്യാപേക്ഷ എം. ശിവശങ്കർ പിൻവലിച്ചിരിക്കുകയാണ്. ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വളരെ വ്യക്തമായി പറഞ്ഞതോടെയാണ് ഹർജി ശിവശങ്കർ പിൻവലിച്ചത്. ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് പിന്നാലെ ശിവശങ്കർ പ്രതികരിച്ചിട്ടുണ്ട്.
ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ച് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് എം.ശിവങ്കർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഈ ആവശ്യം ജസ്റ്റിസ് രാജാ വിജയരാഘവന്റെ പ്രത്യേക ബെഞ്ച് നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ച് ഹർജി പരിഗണിച്ചത്. അടിയന്തര ചികിത്സാ സാഹചര്യമില്ലെന്ന് നിരീക്ഷിച്ച് പ്രത്യേക കോടതി ആവശ്യം തള്ളിയത് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശിവശങ്കർ ഗുരുതരാവസ്ഥയിലാണെന്നും സർജറി ഉടൻ നടത്തേണ്ടി വരുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ശിവശങ്കർ മരണത്തിലേക്ക് നടന്നടുക്കുകയാണെന്നും ഏത് സമയവും മരണപ്പെട്ടേക്കാമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വലതുകാല്‍ മുട്ടിലെ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി മൂന്നുമാസത്തെ ജാമ്യം തേടിയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്.
എന്നാൽ, എന്നാൽ, അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലല്ലോ എന്ന് കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ടിൽ സംശയം ഉണ്ടെന്നു ഇഡിയുടെ അഭിഭാഷകന്‍ പറഞ്ഞു. ആറ് തവണ എംആര്‍ഐ നടത്തിയെന്ന് ശിവശങ്കർ പറഞ്ഞു. അവസാന പരിഹാരമെന്ന രീതിയിലാണ് ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.
എന്നാൽ, ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച ഹൈക്കോടതി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. അപ്പോഴാണ് സുപ്രീംകോടതിയിൽ നിന്നും വീണ്ടും തിരിച്ചടി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 14 നാണ് ശിവശങ്കർ അറസ്റ്റിലായത്. ഇതിന് ശേഷം ജാമ്യാപേക്ഷയുമായി ശിവശങ്കർ കൊച്ചിയിലെ പ്രത്യേക ഇ ഡി കോടതിയിലും ഹൈക്കോടതിയിലും എത്തിയിരുന്നെങ്കിലും ഇവയെല്ലാം തളളിയിരുന്നു.
ഇതിന് ശേഷമാണ് ശിവശങ്കർ കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതിയിൽ ജാമ്യ ഹർജിയുമായി എത്തിയത്. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെങ്കിൽ ഹൈക്കോടതിയെ സമീപ്പിക്കാൻ ആദ്യമെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ശിവശങ്കർ നൽകിയ ഇടക്കാല ജാമ്യാപേക്ഷയാണ് ഹൈക്കോടതി നിരസിച്ചത്. ശേഷം സുപ്രീംകോടതിയെ വീണ്ടും സമീപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























