അൻവറിന് നിർണായകം! സർക്കാരിനും തിരിച്ചടി.... ഹൈക്കോടതിയിൽ തീപാറും പോരാട്ടം.. കോടതി കറക്കിയെറിയും!

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അന്‍വര്‍ എംഎല്‍എയും കുടുബവും കൈവശംവെച്ച മിച്ചഭൂമി വിഷയവുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എംഎൽഎയും കുടുംബാംഗങ്ങളും കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി പിടിച്ചെടുക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന കാര്യത്തിൽ സർക്കാർ ഇന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം.
ജസ്റ്റിസ് രാജ വിജയ രാഘവന്റെ ബെഞ്ചാണ് ഇത്തവണയും കേസ് പരിഗണിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. മിച്ചഭൂമി തിരിച്ചു പിടിക്കുന്നത് സംബന്ധിച്ച് നടപടികൾ പൂർത്തിയാക്കാൻ 2021 ലും 2022 ലും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഉത്തരവ് നടപ്പാക്കാൻ സർക്കാർ കൂട്ടാക്കിയില്ല.
ഇതോടെയാണ് വിവരാവകാശ പ്രവർത്തകർ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഇന്നത്തെ വിധി പി. വി. അൻവർ എംഎൽഎയ്‌ക്ക് നിർണായകമാണ്. കേസില്‍ പി.വി. അന്‍വര്‍ എംഎല്‍എയ്ക്കും സര്‍ക്കാരിനും അന്ന് തിരിച്ചടിയാണ് ലഭിച്ചത്. മിച്ചഭൂമി തിരിച്ചു പിടിക്കലുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.
ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണമന്ന് ജസ്റ്റിസ് രാജ വിജയ രാഘവന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. 2017 ലാണ് സംസ്ഥാന ലാന്റ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനും പിവി അന്‍വറും കുടുംബവും കൈവശച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
2017 ൽ പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് വിവരാവകാശ പ്രവർത്തക സംഘടന നൽകിയ കോടതിയലക്ഷ്യ കേസിലാണ് ഉത്തരവ്. കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി. വി. അന്‍വറും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി, തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിന് എതിരായ കോടതി അലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആവശ്യം.
സര്‍ക്കാര്‍ മെല്ലപ്പോക്ക് തുടര്‍ന്നതോടെയാണ് കോടതി നിലപാട് കര്‍ശനമാക്കിയത്. മിച്ചഭൂമി ആറുമാസത്തിനുള്ളിൽ തിരിച്ചു പിടിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20 ന് ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ 5 മാസത്തിനുള്ളിൽ മിച്ച ഭൂമി തിരിച്ചു പിടിക്കാൻ 2022 ജനുവരിയിൽ ഉത്തരവിട്ടിരുന്നു.
പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും പേരിൽ വെളിപ്പെടുത്താത്ത 200 ഏക്കർ ഭൂമി ഉണ്ടെന്നാണ് വിവരാവകാശ പ്രവർത്തകനായ കെ.വി ഷാജി ആരോപിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇതിന്റെ വിശദാംശങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ അൻവറിനും കുടുംബത്തിനും 226.82 ഏക്കർ ഭൂമി സ്വന്തമായി ഉണ്ടെന്നായിരുന്നു കാണിച്ചത്.
എന്നാൽ ഇത് സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് അൻവർ തിരുത്തിയെങ്കിലും പരിശോധനയിൽ 22 ഏക്കറിലധികം ഭൂമി അൻവറിനും കുടുംബത്തിന്‍റെയും പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റ് ജില്ലകളിൽകൂടി ഭൂമി ഉണ്ടെന്നും ഇത്കൂടി പരിശോധിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























