പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുന്‍പ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാന്‍ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം...

പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുന്‍പ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാന്‍ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാമെന്ന് ബിഗ് ബോസ് താരം ശാലിനി നായര്‍. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിലാണ് ശാലിനി നായരുടെ പ്രതികരണം.
സംഭവത്തിന്റെ വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് നിര്‍ദേശിച്ചതായി ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു(എന്‍ സി ഡബ്ല്യൂ ). ട്വീറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം വനിതാ കമ്മീഷന്‍ അറിയിച്ചത്. 'രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്ന വീഡിയോ നീക്കം ചെയ്യണം. വീഡിയോയില്‍ ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുന്നുണ്ട്. ഇത് ശിക്ഷാര്‍ഹമായ കുറ്റമാണ്' എന്നാണ് എന്‍ സി ഡബ്ല്യൂ ട്വീറ്റ് ചെയ്തത്. മണിപ്പൂര്‍ സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മണിപ്പൂര്‍ ഡി ജി പിയോട് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
കുറിപ്പിന്റെ പൂര്‍ണ രൂപം...
'മണിപ്പൂരും മംഗലാപുരവും മണ്ണാര്‍ക്കാടും ഇന്ത്യയില്‍ തന്നെ!! പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുന്‍പ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാന്‍ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാം ഇനിയങ്ങോട്ടും!! കുറ്റവാളികളെ കയ്യൂക്കുള്ളവരാക്കി തീറ്റി പോറ്റാന്‍ പോന്ന നിയമസംഹിത!! പുല്ലും പുലയാട്ടും പെഴപ്പ് കേട്ട് ചാടി ചത്ത ചീമയും പത്തു മണി വാര്‍ത്തയിലെ ഒറ്റ വരിയായി തീരുന്ന രാജ്യത്ത് ഇനിയെന്ത് മാറ്റം വരാന്‍!!
അതേസമയം മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായി നടന്ന അതിക്രമത്തില്‍ പ്രതികരിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂടും രംഗത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്. താന്‍ പങ്കുവെച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചതില്‍ വിശദീകരണവുമായി സുരാജ് വെഞ്ഞാറമൂട് എത്തിയിരിക്കുകയാണ്.
പോസ്റ്റ് സ്വമേധയാ താന്‍ പിന്‍വലിച്ചതല്ലെന്ന് സുരാജ് വ്യക്തമാക്കി. കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി താന്‍ പങ്കുവെച്ച പേസ്റ്റ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്തതാണെന്നാണ് താരം അറിയിച്ചത്.
കലാപകാരികള്‍ രണ്ട് കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിലായിരുന്നു സുരാജ് തന്റെ പ്രതിഷേധമറിയിച്ചത്. സംഭവത്തിന്റെ വാര്‍ത്തയടക്കം ഉള്‍പ്പെടുത്തിയുള്ളതായിരുന്നു താരം പങ്കുവെച്ച പോസ്റ്റ്. 'മണിപൂരിലെ സംഭവം ആയി ബന്ധപെട്ടു അല്പം മുന്‍പ് പങ്കു വച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നീക്കം ചെയ്യ്തതായി കാണുന്നു... ഷെയര്‍ ചെയ്തവര്‍ ശ്രദ്ധിക്കുമല്ലോ' സുരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha


























