എതിരാളികളെ കേസുകളിലൂടെ തളര്‍ത്തുകയെന്ന കാടന്‍ നയം ആദ്യം പയറ്റിയതും സിപിഎം തന്നെയാണ്. അതേ നാണയത്തില്‍ തിരിച്ചു കൊടുക്കാന്‍ തന്നെയാണ് ബിജെപി ഉള്‍പ്പടെ ശ്രമിക്കുന്നത്. കേസുകളില്‍ കൂടുക്കി മാനം കെടുത്തിയ നേതാക്കളില്‍ ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടുന്നു

നിമസഭ സപീക്കര്‍ എ.എന്‍.ഷംസീറിനെ വളഞ്ഞിട്ടാക്രമിക്കുകയാണ് ഹിന്ദു സംഘടനകള്‍ എന്നത് സിപിഎമ്മിനെ ആകുലപ്പെടുത്തുന്നുണ്ട്. സിപിഎമ്മിന്റെ കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തിലേയ്ക്ക് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും കാര്യമായ ചര്‍്ച്ച നടന്നില്ല. എന്നാല്‍ വിശ്വഹിന്ദു പരിഷത്തും , ബിജെപിയും ഉള്‍പ്പടെയുള്ള സംഘടനകള്‍ ഷംസീറിനെ കേസില്‍ കൂടുക്കാന്‍ തന്നെയാണ് തയ്യാറെടുത്തിരിക്കുന്നത്. സിപിഎം ഭരണത്തിലെത്തിയ ശേഷം നടത്തി കൊണ്ടിരിക്കുന്ന കേസെടുക്കല്‍ രാഷ്ട്രീയത്തിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി കിട്ടിതുടങ്ങിയിരിക്കുന്നു എന്നു വിലയിരുത്തപ്പെടുന്നു. എതിരാളികളെ കേസുകളിലൂടെ തളര്‍ത്തുകയെന്ന കാടന്‍ നയം ആദ്യം പയറ്റിയതും സിപിഎം തന്നെയാണ്. അതേ നാണയത്തില്‍ തിരിച്ചു കൊടുക്കാന്‍ തന്നെയാണ് ബിജെപി ഉള്‍പ്പടെ ശ്രമിക്കുന്നത്. കേസുകളില്‍ കൂടുക്കി മാനം കെടുത്തിയ നേതാക്കളില്‍ ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടുന്നു എന്നതില്‍ സിപിഎമ്മിനോ നേതാക്കള്‍ക്കോ എന്തെങ്കിലും മനംമാറ്റമുണ്ടായതായി അറിയില്ല.
ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നും കുറ്റപ്പെടുത്തി സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാന്‍ വിശ്വഹിന്ദു പരിഷത് തീരുമാനിച്ചിരിക്കുകയാണ്. പാലക്കാട് നോര്‍ത്ത് ഉള്‍പ്പെടെ പലയിടത്തും ഇന്നലെ പരാതി നല്‍കി. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. പൊറുക്കാന്‍ കഴിയാത്ത തെറ്റാണു സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നു വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍.രാജശേഖരന്‍ പറഞ്ഞു. എ.എന്‍.ഷംസീര്‍ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊലീസില്‍ പരാതി നല്‍കി.
21ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി -സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്കു പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണു സ്പീക്കര്‍ കുറ്റപ്പെടുത്തിയത്. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്‍ക്കേ ഉണ്ടെന്നു സ്ഥാപിക്കുകയാണു ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നാണ്. എന്നാല്‍, ആദ്യ വിമാനം പുഷ്പകവിമാനമെന്നാണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നു സ്പീക്കര്‍ പരാമര്‍ശിച്ചിരുന്നു.
ഹിന്ദു ദൈവ സങ്കല്‍പ്പങ്ങള്‍ക്കെതിരെയും വിശ്വാസങ്ങള്‍ക്കെതിരെയും ഷംസീര്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്. ഗണപതി എന്ന ഹൈന്ദവ ആരാധനാമൂര്‍ത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീര്‍ പ്രസംഗിച്ചതായി പരാതിയില്‍ പറയുന്നു. യുക്തിചിന്ത വളര്‍ത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന നടപടിയാണ് സ്പീക്കറുടേതെന്നും പരാതിയിലുണ്ട്.
പ്രസ്താവന നടത്തിയ വ്യക്തി നിയമസഭാ സ്പീക്കറും തലശേരി എംഎല്‍എയും ആണെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. മാത്രമല്ല, ഈ പ്രസ്താവന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വച്ചാണ് എന്നതും ഗുരുതരമായ വിഷയമാണ്. ഷംസീറിന്റെ പ്രസംഗം മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും രാജ്യത്ത് ആകമാനം പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഹിന്ദുമത വിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
''ഷംസീര്‍ മുസ്‌ലിം മത വിശ്വാസിയാണെന്നും പരാതിയിലുണ്ട്. ഇസ്‌ലാമിലുള്ള തന്റെ വിശ്വാസവും ഇസ്‌ലാമിലെ മലക്ക് മുതലായ സങ്കല്‍പ്പങ്ങളെക്കുറിച്ചും ഷംസീര്‍ വാചാലനായിട്ടുണ്ട്. തികഞ്ഞ ഇസ്‌ലാം മതവിശ്വാസിയായ ഷംസീര്‍, ഹിന്ദു ദേവതാ സങ്കല്‍പ്പങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ഹിന്ദു മതത്തെയും ഹിന്ദു മത വിശ്വാസികളെയും പൊതുമധ്യത്തില്‍ അവഹേളിക്കുവാനും മത വിദ്വേഷം പ്രചരിപ്പിക്കാനും വിവിധ മതസ്ഥര്‍ തമ്മില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനും മനഃപൂര്‍വം ലക്ഷ്യമിട്ടാണെന്നും പരാതിയില്‍ പറയുന്നു.
മറ്റു മതവിഭാഗങ്ങളുടെ ആരാധനാ സംവിധാനങ്ങളെ ബഹുമാനിക്കാനും പുകഴ്ത്താനും ഷംസീറിന് അറിയാം. എന്നാല്‍ ഹിന്ദു പുരാണങ്ങള്‍ അന്ധവിശ്വാസമാണെന്ന ഷംസീറിന്റെ മനോഭാവം നിയമസഭ സ്പീക്കറുടെ അന്തസ്സിന് നിരക്കാത്തതാണ്. ക്ഷേത്ര ദര്‍ശനം നടത്തുന്ന സ്ത്രീകളെ അപമാനിച്ച പി.കെ.ശ്രീമതിയും അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും പരിഹസിച്ച എം. സ്വരാജും നേരത്തെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതല്‍ ഹിന്ദു വിശ്വാസപ്രമാണങ്ങളെയും ക്ഷേത്ര ആരാധനാ സംവിധാനത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എല്ലാ ഹിന്ദു വിശ്വാസികളും എ.എന്‍.ഷംസീറിന്റെ ഈ നീചസമീപനത്തിനെതിരെ രംഗത്തുവരുണമെന്നും വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്യുന്നു. സംഭവത്തില്‍ സ്പീക്കര്‍ മറുപടി പറയുകയോ വിശദീകരണം നല്കുകകയോ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha


























