വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നാലു വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും...

വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നാലു വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ സുധാകരനെയാണ് ഏഴാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
രണ്ടാം പ്രതിയും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ പ്രശാന്തിനെ ഒരു ദിവസം തടവിനും 10,000 രൂപ പിഴക്കും വിധിച്ചു. പിഴയായി വിധിച്ച നാലു ലക്ഷം മരിച്ചവരുടെ കുടുംബത്തിന് നല്‍കണമെന്നും ഉത്തരവിലുണ്ട്.
2012 ഒക്ടോബര്‍ 30ന് രാവിലെ 6.30നാണ് സംഭവം നടന്നത്. കിഴക്കേകോട്ടയില്‍നിന്ന് കഴക്കൂട്ടത്തേക്ക് അമിതവേഗത്തില്‍ പോകുകയായിരുന്ന ബസ് പാറ്റൂര്‍ ഭാഗത്ത് ബൈക്കില്‍ വരികയായിരുന്ന പാട്രിക്കിനെയും മകന്‍ ശ്രീജിത്തിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ റോഡില്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് നിരീക്ഷിച്ച്‌കോടതി.
" f
https://www.facebook.com/Malayalivartha


























