കണ്ണൂരില്‍ തോട് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണു വയോധിക ഒഴുക്കില്‍പ്പെട്ടു മരിച്ചു

തോട് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണു വയോധിക ഒഴുക്കില്‍പ്പെട്ടു മരിച്ചു. പട്ടുവം അരിയിലെ കല്ലുവളപ്പില്‍ നാരായണി (78) ആണ് മരിച്ചത്.
ഇന്നലെ രാവിലെ തോട് മുറിച്ചു കടക്കുമ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ശക്തമായ ഒഴുക്കായിരുന്നു ഈ സമയത്ത് തോട്ടില്‍. ഏറെ ദൂരയാണ് മൃതദേഹം കിടന്നത്. കര്‍ഷക തൊഴിലാളിയായ നാരായണി ജോലി സ്ഥലത്തു മറന്നു വച്ച കുടയെടുക്കാനായി പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഭര്‍ത്താവ്: ഒതേനന്‍. മൂന്നു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha


























