വൈദ്യുതി സര്‍ച്ചാര്‍ജില്‍ ഒരു പൈസ വര്‍ദ്ധിപ്പിച്ച് വൈദ്യുതിബോര്‍ഡ് ഇന്നലെ വിജ്ഞാപനമിറക്കി

വൈദ്യുതി സര്‍ച്ചാര്‍ജില്‍ ഒരു പൈസയുടെ വര്‍ദ്ധനവ്.... ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റില്‍ വൈദ്യുതി സര്‍ച്ചാര്‍ജായി നല്‍കേണ്ടത്. ജൂലൈയില്‍ ഇത് 19 പൈസയായിരുന്നു. സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടി വൈദ്യുതിബോര്‍ഡ് ഇന്നലെ വിജ്ഞാപനമിറക്കി.
റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച പത്ത്‌പൈസ സര്‍ച്ചാര്‍ജ് നിലവിലുണ്ട്. പുറമേ വൈദ്യുതി ബോര്‍ഡിന് സ്വയം പിരിക്കാവുന്ന സര്‍ചാര്‍ജിലാണ് ഒരു പൈസയുടെ വര്‍ധന ഏര്‍പ്പെടുത്തിയത്. ജൂലൈയില്‍ ബോര്‍ഡ് ഈടാക്കിയത് ഒമ്പത് പൈസയായിരുന്നു.കഴിഞ്ഞ മൂന്നുമാസമായി ബോര്‍ഡ് സര്‍ച്ചാര്‍ജ് ഈടാക്കുന്നുണ്ട്.
മാസംതോറും സ്വമേധയാ സര്‍ച്ചാര്‍ജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ചാണിത്. ജൂണില്‍ അധികം ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കാനാണ് വൈദ്യുതി ബോര്‍ഡ് 10 പൈസ ചുമത്തുന്നത്.
ഇന്ധനവില വര്‍ദ്ധിക്കുന്നതു കാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവിലുണ്ടാവുന്ന വര്‍ധനയാണ് സര്‍ച്ചാര്‍ജായി ജനങ്ങളില്‍നിന്ന് ഈടാക്കുന്നത്. റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ച പത്ത്‌പൈസ സര്‍ച്ചാര്‍ജ് ഒക്ടോബര്‍വരെ തുടരും
"
https://www.facebook.com/Malayalivartha


























