മാറനല്ലൂരില്‍ സിപിഐ നേതാവ് സുധീര്‍ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി മരിച്ച നിലയില്‍...

മാറനല്ലൂരില്‍ സിപിഐ നേതാവ് സുധീര്‍ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി മരിച്ച നിലയില്‍. പ്രതി സജി കുമാറിനെ മധുരയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് മരിച്ച സജി കുമാര്‍.
അതേസമയം ഞായറാഴ്ചയാണ് മാറന്നല്ലൂരിലെ വീട്ടിനുള്ളില്‍ കയറി ഉറങ്ങി കിടക്കുകയായിരുന്ന സുധീര്‍ഖാന്റെ മുഖത്തേക്ക് സജികുമാര്‍ ആസിഡൊഴിച്ചത്.
മാറനല്ലൂരിലെ സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് എ ആര്‍ സുധീര്‍ഖാന്‍. സാരമായി പൊള്ളലേറ്റ സുധീര്‍ ഖാന്‍ അപകടനില തരണം ചെയ്തുവെങ്കിലും തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുകയാണ്.
"https://www.facebook.com/Malayalivartha


























