മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരൻ; പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ!!!

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ. അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത് കളമശ്ശേരിയിലെ വീട്ടിലായിരുന്നു , ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് കിട്ടുന്ന സൂചന. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിരിക്കുകയാണ് .
മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനാണ് അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവന്നു. ആ കേസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു.
നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്.അങ്ങനെത്തെ സാഹചര്യത്തിലാണ് മരിച്ച ഇലയിൽ കണ്ടെത്തിയത് . മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം.
https://www.facebook.com/Malayalivartha