Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

ഡിവൈഎഫ്‌ഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു....'ഒരു കയ്യിൽ പോതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട്.... അവരുടെ സങ്കടം "ഞാൻ മയ്യത്തായില്ലല്ലോ "എന്നതായിരുന്നു' സോഷ്യൽ മീഡിയയിൽ പങ്കു വച്ച പോസ്റ്റ് വൈറൽ....

18 SEPTEMBER 2023 02:52 PM IST
മലയാളി വാര്‍ത്ത

ഡിവൈഎഫ്‌ഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. അടുത്തിടെ ജോയ് മാത്യു വാഹന അപകടത്തിൽ പെട്ടപ്പോൾ ആദ്യം ഓടിയെത്തി രക്ഷിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകരമാണ് എന്ന വിധത്തിൽ സൈബറിടത്തിൽ വലിയ പ്രചരണം നടന്നിരുന്നു. സിപിഎമ്മിനെ നിരന്തരം വിമർശിച്ചിച്ചിട്ടും ഡിവൈഎഫ്‌ഐ പ്രവർത്തകർ അവരുടെ കർത്തവ്യം നിർവഹിച്ചു എന്ന വിധത്തിലായിരുന്നു സൈബറിടത്തിലെ വാഴ്‌ത്തുപാട്ടുകൾ.ഈത്തരം നുണപ്രചരണങ്ങളുടെ മുഖമടച്ച് മറുപടി നൽകിയിരിക്കയാണ് ജോയ് മാത്യു. കടുത്ത ഭാഷയാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
പൊതിച്ചോറും സൈബർ കഠാരയും
---------------------------------

ഒരാഴ്ചമുമ്പ് എനിക്ക്
ഒരു വാഹനാപകടത്തിൽ പരിക്ക് പറ്റാനും ആശുപത്രിവാസം അനുഭവിക്കാനുമുള്ള യോഗമുണ്ടായി . ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ പരിചയമില്ലാത്തവർ പോലും എനിക്ക് സംഭവിച്ച അപകടത്തിൽ വേദനിക്കുകയും ആശ്വസിപ്പിക്കുവാനുമുണ്ടായത് എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഊർജ്ജമായി.എന്നാൽ ഒരു കയ്യിൽ പോതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട്.
അവരുടെ സങ്കടം "ഞാൻ മയ്യത്തായില്ലല്ലോ "എന്നതായിരുന്നു .വെറുപ്പിന്റെ രാഷ്ട്രീയം മനസ്സിൽ കൊണ്ടുനടക്കുന്ന സൈബർ കൃമികൾക്ക്
മറ്റുള്ളവരുടെ വീഴ്ചയും മരണവും ആഘോഷമാണല്ലോ !നവനാസികളുടെ മനോനിലയിലേക്ക് അധഃപ്പതിച്ച ഇവറ്റകളുടെ തള്ളൽ പരാക്രമമാണെങ്കിലോ അവരുടെ നേതാക്കളെപ്പോലും നാണിപ്പിക്കും.അപകടസ്ഥലത്ത് നിന്നും എന്നെ പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിച്ചത് ഇവന്മാരാണെന്നും ഇനി പൊതിച്ചോറുമായി വരുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ തള്ളിമറിക്കുന്നത് കണ്ടു -

 

എന്നാൽ സത്യാവസ്ഥ എന്താണെന്ന് എന്നെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയസുഹൈൽ എന്ന മനുഷ്യസ്‌നേഹി എഴുതുന്നു :സെപ്റ്റംബർ 4ആം തിയ്യതി രാത്രി 11മണിയോടെ മന്ദലാംകുന്ന് സെന്ററിൽ അപകടം ഉണ്ടായ വിവരം അറിയിക്കുന്നത് കൂട്ടുകാരനായ എന്റെ ക്ലബ്ബിലെ (സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ്) അസ്‌ലം ആയിരുന്നു.അണ്ടത്തോട് ഡ്രൈവേഴ്സ് യൂണിയൻ ആംബുലൻസ് ഡ്രൈവർ ഡ്യൂട്ടിയിൽ അസ്‌ലം ഒറ്റയ്ക്ക് ആയിരുന്നു. അസ്‌ലം വിളിച്ചപ്പോൾ അണ്ടത്തോട് നിന്നും 2കിലോമീറ്റർ അകലെയുള്ള അപകട സ്ഥലത്തേക്ക് ബൈക്കിൽ വേഗത്തിൽ എത്തിയതായിരുന്നു. കാറും പിക്കപ്പ് വാനും തമ്മിൽ ഉണ്ടായ അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന നടൻ ജോയ് മാത്യു സാർ മൂക്കിൽ പരിക്കേറ്റതിനെ തുടർന്ന് അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസിൽ സ്വയം കയറി ഇരുന്നു. പിക്കപ്പ് ഡ്രൈവർ കോഴിക്കോട് താമരശ്ശേരി സ്വദേശി മുജീബിന്റെ കാൽ പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനം സമയം എടുക്കുന്നതിനാൽ ഞാനും അസ്ലമും ജോയ് മാത്യു സാറുമായി ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ആംബുലൻസിൽ ഡ്രൈവർ അസ്‌ലമും ജോയ് മാത്യു സാറുമായി പിറകിൽ ഞാനും മാത്രമാണ് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിക്കുന്നത് വരെ ഉണ്ടായിരുന്നത്.പിക്കപ്പ് ഡ്രൈവറെ നാട്ടുകാരുടെയും ഗുരുവായൂർ ഫയർഫോഴ്‌സിന്റെയും സഹായത്തോടെ മുക്കാൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനത്തിൽ നിന്നും പുറത്തെടുത്ത് വിന്നേഴ്സ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.എന്നാൽ പിറ്റേദിവസം ഇടതുപക്ഷ പ്രവർത്തകർ 'ഇടതുപക്ഷ വിരോധിയായ ജോയ് മാത്യുവിന് അപകടം; ചാവക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു'എന്നുള്ള തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതായി കണ്ടു. ജോയ് മാത്യു സാറിനെ ആശുപത്രിയിൽ എത്തിക്കാൻ ഉണ്ടായിരുന്ന ഞാനും ആംബുലൻസ് ഡ്രൈവർ അസ്‌ലമും ഡിവൈഎഫ്ഐ പ്രവർത്തകർ അല്ല.

 

അപകടങ്ങളിൽ ഓടിയെത്തുന്നത് ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കിയല്ല. മന്ദലാംകുന്ന് അപകട സമയത്ത് ഓടിക്കൂടിയ നല്ലവരായ നാട്ടുകാർ വ്യത്യസ്ത രാഷ്ട്രീയ ആശയ ചിന്താഗതികൾ ഉള്ള ആളുകളാണ്. മാത്രമല്ല ഡിവൈഎഫ്ഐ നേതൃത്വം നൽകിയ ഒരു രക്ഷാപ്രവർത്തനവും അവിടെ നടന്നിട്ടുമില്ല. ഇടതുപക്ഷ പ്രവർത്തകരുടെ വ്യാജ പ്രചരണത്തിൽ എന്നെയും കൂട്ടുകാരൻ അസ്ലമിനെയും തെറ്റിദ്ധരിക്കരുത്, ഞങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ അല്ല'.അപകടത്തിൽ പരിക്കേറ്റ എന്നെ ആശുപത്രിയിൽ എത്തിച്ച സാമൂഹ്യ മാധ്യമങ്ങളിലെ ആ ഡിവൈഎഫ്ഐ പ്രവർത്തകരെ കണ്ടെത്തുന്നവർ അറിയിക്കുക. അവർക്ക് ഇനാം പ്രഖ്യാപിക്കേണ്ടിവരും.(നവനാസികളെ തിരിച്ചറിയണമെങ്കിൽ കമന്റ് ബോക്സിൽ തിരഞ്ഞാൽ കിട്ടും )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാറ്റൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (9 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയേക്കും  (20 minutes ago)

അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!  (24 minutes ago)

ലോറി നിയന്ത്രണംവിട്ട് ഏഴോളം വാഹനങ്ങളിലിടിച്ചു...  (50 minutes ago)

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് 2026 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക  (1 hour ago)

അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!  (1 hour ago)

എന്റെ കിഡ്നി അടിച്ച് പോയി... പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ ഗുരുതര ആരോഗ്യ പ്രശനം കട്ടകലിപ്പിൽ ദീപ..!ആശുപത്രിയിൽ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം.  (1 hour ago)

.. ഫയർഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ നാലു പേർക്ക് പരുക്ക്  (2 hours ago)

ഏഴുനില കെട്ടിടത്തിൽ തീപിടുത്തം...  (2 hours ago)

കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിന് മകൻ കരൾ പകുത്ത് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി  (2 hours ago)

തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു  (2 hours ago)

തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് പൂർണ്ണമായും നിരോധിക്കാൻ നിർദേശം നൽകി ഡൽഹി മുഖ്യമന്ത്രി  (2 hours ago)

പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends