നാദിറയുടെ തലയ്‌ക്ക് അടിച്ച് പരിക്കേൽപ്പിച്ച് ജയിലിൽ കിടന്നത് ഒരു മാസം:- പലതവണ പിന്തുടർന്ന് ഭീഷണി:- മക്കളെ വളര്‍ത്താനാണ് ഇയാളുടെ പീഡനമെല്ലാം സഹിക്കുന്നതെന്ന് സുഹൃത്തുക്കളോട് പറഞ്ഞ നാദിറയ്ക്ക് ഒടുവിൽ ഭർത്താവിന്റെ കൈകൊണ്ട് തന്നെ ദാരുണ മരണവും:- നിനക്ക് മറ്റേ ബന്ധമുണ്ടല്ലേ... എന്ന് അലറിവിളിച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തി: തൊട്ട് പിന്നാലെ കിണറ്റിൽ ചാടി ഭർത്താവിന്റെ ആത്മഹത്യ:- പാരിപ്പള്ളിയിൽ സംഭവിച്ചത്...

കൊല്ലം പാരിപ്പള്ളിയിൽ സംശയ രോഗത്തെ തുടർന്ന് അക്ഷയ സെന്റർ ജീവനക്കാരിയായ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിൽ വച്ച് കർണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹീമിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുണ്ടായത്.
വർഷങ്ങളായി നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നദീറ. രണ്ട് വര്‍ഷമായി പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലാണ് ജോലി ചെയ്യുന്നതും. രാവിലെ ഹെല്‍മറ്റ് ധരിച്ച് സെന്ററിലെത്തിയ റഹീം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഭാര്യയുടെ മരണം ഉറപ്പാക്കിയതിന് ശേഷം കത്തി വീശി പുറത്തേക്ക് പോയ ഇയാള്‍ സ്വയം കഴുത്തറുത്തതിന് ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. അഗ്നിശമന സേനയെത്തി ഇയാളെ പുറത്തെടുക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.
നാദിറയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു റഹീം. അടുത്താണ് ജയില്‍ മോചിതനായത്. ഇയാൾ അതിക്രൂരമായി ഇവരെ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.
പള്ളിക്കല്‍ പോലീസില്‍ വധശ്രമത്തിനുള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്. ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ഇയാള്‍ പലകുറി ഇവരെ പിന്തുടരുകയും ചെയ്തിരുന്നു.
മക്കളെ വളര്‍ത്താനാണ് ഇയാളുടെ പീഡനമെല്ലാം സഹിക്കുന്നതെന്ന് നദീറ പറഞ്ഞിരുന്നതായി നദീറയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രാവിലെ നാദിറ ജോലിക്കെത്തിയ ഉടനെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. ഭാര്യയ്‌ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടോ എന്നുള്ള സംശയം മൂലമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിനക്ക് മറ്റേ ബന്ധമുണ്ടല്ലേ എന്ന് ചോദിച്ചു കൊണ്ട് കയ്യിലെ കുപ്പിയിലുള്ള പെട്രോൾ നാദിറയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അടുത്തുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചപ്പോഴേക്കും റഹിം തീകൊളുത്തി. കൂടെ ഉണ്ടയിരുന്നവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തീ ആളുന്നത് കണ്ടപ്പോൾ എല്ലാവരും പുറത്തേക്ക് ഓടുകയാണ് ഉണ്ടായത്. അലറി വിളിച്ചു നാദിറ ഓടാൻ ശ്രമിച്ചപ്പോൾ തീ കൂടുതൽ ആളിക്കത്തി.
ഉടനെ നാദിറ നിലത്തേക്ക് വീണു. തീ കെടുത്തി നാദിറയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നേരത്തെ നാദിറയുടെ തലയ്‌ക്ക് അടിച്ചു പരിക്കേൽപ്പിച്ച കേസിലായിരുന്നു ഇയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നത്.
ഒരു മാസം റഹിം ജയിലിൽ കിടന്നിരുന്നു. അന്ന് മുതൽ നദിയോടുള്ള പക മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു റഹിം. ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്.
ഇവരുടെ സംരക്ഷണം നാദിറയുടെ ബന്ധുക്കൾ ഏറ്റെടുക്കും.
https://www.facebook.com/Malayalivartha