പട്ടാപ്പകല്‍ നടുറോഡില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു.... ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍...മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകള്‍

പട്ടാപ്പകല്‍ നടുറോഡില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു.... ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍...മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകള്‍. പേട്ട കല്ലുമൂട് ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവംമുണ്ടായത്.പാറ്റൂര്‍ നിവാസി രാജേഷ് (32), ചെട്ടികുളങ്ങര നിവാസി ശബരി (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
കഴുത്തിന് വെട്ടേറ്റ ശബരിയുടെ നില ഗുരുതരമാണ്. കാലിനാണ് രാജേഷിന് വെട്ടേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശബരിയുടെ നില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജേഷിന്റെ നില തൃപ്തികരമാണ്. പേട്ട ഭാഗത്തുനിന്ന് ബൈക്കില്‍ വരികയായിരുന്ന രാജേഷിനെയും ശബരിയെയും മറ്റൊരു ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു.
തിരക്കേറിയ റോഡില്‍ ആളുകളുടെ കണ്‍മുന്നില്‍വച്ചാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. കൃത്യം നടത്തിയ ഉടന്‍ തന്നെ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ആക്രമണം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളില്‍ മഴു സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. വെട്ടേറ്റവരും ആക്രമണം നടത്തിയവരും മയക്കുമരുന്ന് സംഘങ്ങളില്‍പ്പെട്ടവരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍.
സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പ്രതികളിലൊരാള്‍ ചാക്ക നിവാസിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha