പൂവച്ചല്‍ പുളിങ്കോട് ക്ഷേത്രത്തിന് മുന്നില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു
പൂവച്ചല്‍ പുളിങ്കോട് ക്ഷേത്രത്തിന് മുന്നില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയ രഞ്ചന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
ആറു ദിവസത്തേക്കാണ് കാട്ടാക്കട പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. തെളിവെടുപ്പ് കഴിഞ്ഞ് ഇന്നലെ രാവിലെയാണ് കാട്ടാക്കട ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്ന് പ്രതിയെ ജയിലിലേക്ക് മാറ്റി. 11ന് റിമാന്‍ഡ് ചെയ്ത പ്രതിയുടെ റിമാന്‍ഡ് കാലാവധി 25ന് അവസാനിക്കും.
https://www.facebook.com/Malayalivartha