കണ്ണീര്‍ക്കാഴ്ചയായി.... തെങ്ങില്‍ ഏണി ചാരിവച്ചു തേങ്ങയിടാന്‍ ശ്രമിക്കവേ ഏണി മറിഞ്ഞ് വീടിന്റെ ഗേറ്റിനു മുകളിലേക്ക് വീണയാള്‍ കമ്പികള്‍ വയറ്റില്‍ തുളഞ്ഞു കയറി മരിച്ചു....
കണ്ണീര്‍ക്കാഴ്ചയായി.... തെങ്ങില്‍ ഏണി ചാരിവച്ചു തേങ്ങയിടാന്‍ ശ്രമിക്കവേ ഏണി മറിഞ്ഞ് വീടിന്റെ ഗേറ്റിനു മുകളിലേക്കു വീണയാള്‍ കമ്പികള്‍ വയറ്റില്‍ തുളഞ്ഞു കയറി മരിച്ചു.
തഴക്കര കുന്നം വിഷ്ണുഭവനില്‍ വിജയകുമാറാണ് (വിജയന്‍ പിള്ള - 58) മരിച്ചത്. അയല്‍വീട്ടിലെ ആവശ്യത്തിനു തേങ്ങയിടാനായി ഇന്നലെ രാവിലെ 11ന് ഏണിയിലൂടെ തെങ്ങില്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
തെന്നിമാറിയ ഏണിയില്‍ നിന്നു വീടിന്റെ ഗേറ്റിനു മുകളിലേക്കു വീണ വിജയകുമാറിന്റെ വയറില്‍ ഗേറ്റിന് മുകളിലെ കൂര്‍ത്ത കമ്പികള്‍ തുളഞ്ഞു കയറി.
ഏതാനും മിനിറ്റുകള്‍ കമ്പിയില്‍ കുരുങ്ങിക്കിടന്ന വിജയകുമാറിനെ നാട്ടുകാരെത്തി ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെ്ട്ടിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: ഉഷ. മക്കള്‍: വിജയലക്ഷ്മി, വിഷ്ണു. മരുമകന്‍: മഞ്‌ജേഷ് കുമാര്‍.
https://www.facebook.com/Malayalivartha