നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കി, ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍ മാത്രം കൂടുതല്‍ പ്രതികളില്ല, വിചാരണക്കായി എല്ലാ പ്രതികളും ഒക്ടോബര്‍ 9 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു

നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള 2.21 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കി.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിബു ഡാനിയലിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍ മാത്രമേ കൃത്യത്തിലുള്‍പ്പെട്ടിട്ടുള്ളുവെന്നുംനും നാശനഷ്ടം വരുത്തിയ കൃത്യത്തില്‍ കൂടുതല്‍ പ്രതികളില്ലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തുടര്‍ന്ന് വിചാരണക്കായി എല്ലാ പ്രതികളും ഒക്ടോബര്‍ 9 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. ഇ. എസ്. ബിജിമോള്‍ ഷൈലജ എന്നീ ഇടത് എംഎല്‍എമാരുടെ പരാതിയില്‍ യു ഡി എഫ് എം എല്‍ എ മാരായ ശിവദാസന്‍ നായര്‍ , എം എ വാഹിദ് എന്നിവര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസെടുക്കണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ക്കെതിരെ കേസെടുത്തുവോ എന്ന കോടതിയുടെ ചോദ്യത്തിന് കേസെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
3 ആഴ്ചക്കകം തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെപ്റ്റം 2 ന് കോടതി ഉത്തരവിട്ടിരുന്നു 25 ന് റിപ്പോര്‍ട്ട് ഹാജരാക്കാനും നിര്‍ദ്ദേശിച്ചിരുന്നു.കൂടുതല്‍ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം കോടതി തള്ളിയിരുന്നു.
രണ്ടാം ഇടക്കാല തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് രണ്ടാഴ്ച മുമ്പ് ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 8 ന് മൂന്നാം തുടര്‍ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സിജെഎം ഷിബു ഡാനിയേല്‍ ഉത്തരവിട്ടിരുന്നു.
2023 ജൂലൈ 6 ന് തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. നിലവിലെ പ്രതിപ്പട്ടികയ്ക്കും കുറ്റപത്രത്തിനും മാറ്റം വരുത്തുകയോ വകുപ്പുകള്‍ ഭേദഗതി ചെയ്യുകയോ ചെയ്യരുതെന്നും കോട്ടം വരുത്തരുതെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ജൂലൈ 27 ന് ഒന്നാം തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ആഗസ്റ്റ് 17 രണ്ടാമത്തെ പുരോഗതി റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് ഹാജരാക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha