ഹെവി ലിഫ്റ്റ് ലോഞ്ചറായ എൽവിഎം-3 റോക്കറ്റിന്റെ CE20 എഞ്ചിന്റെ ഭാരോദ്വഹന ശേഷി വർദ്ധിപ്പിച്ച് ഇസ്രോ.... മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗൻയാന് മുന്നോടിയായാണ് ഇസ്രോ ശേഷി മെച്ചപ്പെടുത്തിയത്.... ഗഗൻയാൻ ദൗത്യത്തിനായി 22 ടൺ ഭാരം വഹിക്കാനുള്ള ശേഷിയാണ് പുത്തൻ പരീക്ഷണത്തിലോടെ കൈവരിച്ചത്.....

ചന്ദ്രയാൻ 3 ന്റെ വിജയം നമ്മുടെ രാജ്യത്തെ ലോക രാഷ്ട്രങ്ങൾക്കിടയിൽ പ്രശ്തിയുടെ കൊടുമുടിയിലും അഭിമാനത്തിലും ഉയർത്തി നിർത്തിയിരിക്കുകയാണ് . അതിനിടയിലാണ് പുതിയ പരീക്ഷങ്ങൾ എല്ലാം ഓരോ ഘട്ടങ്ങളായി നടത്തുകയാണ് ഇസ്രോ . ചന്ദ്രയാൻ 3 യുടെ വിജയം രാജ്യത്ത് സൃഷ്ടിച്ച അലയൊലികൾ അവസാനിച്ചിട്ടില്ല. മറ്റ് രാജ്യങ്ങൾ അസാധ്യമെന്ന് കരുതിയ കാര്യമാണ് ഇന്ത്യ ചെയ്തു കാണിച്ചത്. വിജയത്തിൽ നിന്ന് ലഭിച്ച ഊർജം ഉൾക്കൊണ്ട് വർധിത വീര്യത്തോടെ അടുത്ത പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗൻയാൻ ദൗത്യം, മംഗൾയാൻ രണ്ട്, മൂന്ന്, ആദിത്യ എൽ 1, ശുക്രയാൻ എന്നിവ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണ്.ഇപ്പോഴിതാ മറ്റൊരു പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി ഇരിക്കുകയാണ് isro . ഹെവി ലിഫ്റ്റ് ലോഞ്ചറായ എൽവിഎം-3 റോക്കറ്റിന്റെ CE20 എഞ്ചിന്റെ ഭാരോദ്വഹന ശേഷി വർദ്ധിപ്പിച്ച് ഇസ്രോ.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗൻയാന് മുന്നോടിയായാണ് ഇസ്രോ ശേഷി മെച്ചപ്പെടുത്തിയത്. ഗഗൻയാൻ ദൗത്യത്തിനായി 22 ടൺ ഭാരം വഹിക്കാനുള്ള ശേഷിയാണ് പുത്തൻ പരീക്ഷണത്തിലോടെ കൈവരിച്ചത്. ഇതോടെ ദൗത്യത്തിലെ സുപ്രധാന നാഴികകല്ലാണ് പിന്നിട്ടിരിക്കുന്നത്. മഹേന്ദ്രഗിരിയിലെ ഇസ്രോ പ്രൊപ്പൽഷൻ കോപ്ലംക്‌സിലാണ് ഹോട്ട് ടെസ്റ്റ് നടന്നത്.വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ (എൽപിഎസ്സി) വികസിപ്പിച്ച എൻജിൻ സെപ്റ്റംബർ 22-നാണ് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. CE20 എഞ്ചിൻ എന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. വിക്ഷേപണ വാഹനമായ LVM3 വാഹനത്തിന്റെ മുകളിലെ ഘടകമായ C25 മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായകമാണ് ഇത്. CE20 എഞ്ചിൻ 670 സെക്കൻഡ് ദൈർഘ്യത്തിലാണ് പ്രവർത്തിച്ചത്.
ഈ എഞ്ചിന്റെ സഹായത്തിലാണ് പേടകം കുതിച്ച് ഉയരുകയും മനുഷ്യനെ സുരക്ഷിതമായി എത്തിക്കുകയും ചെയ്യുക.ആവശ്യമായ എല്ലാ പരീക്ഷണങ്ങളും ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഗഗൻയാൻ ദൗത്യത്തിന്റെയും ഇന്ത്യയുടെ ഭാവി ബഹിരാകാശ ശ്രമങ്ങളുടെയും ആവശ്യപ്പെടുന്ന ആവശ്യകതകൾ നിറവേറ്റാൻ CE20 എഞ്ചിൻ തയ്യാറാണ്. ബഹിരാകാശ ദൗത്യങ്ങൾക്ക് പുത്തൻ തലങ്ങൾ നൽകാൻ ദൗത്യത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഒന്നോ മൂന്നോ ദിവസത്തെ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ പ്രാപ്തി തെളിയിക്കുകയാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യം.കൊവിഡ് മഹാമാരി മൂലം ഗഗൻയാൻ പദ്ധതി വൈകി. ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യമോ രണ്ടാമത്തെ ആഴ്ചയോ നടത്താനാണ് ആലോചന.
ബഹിരാകാശ യാത്രികരെ അയക്കുന്നതിനേക്കാള്‍ ഏറെ പ്രാധാന്യം അവരെ തിരികെ കൊണ്ടുവരികഎന്നതാണ്. മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും ‘വയോമിത്ര’ ബഹിരാകാശത്ത് ചെയ്യും. എല്ലാം കൃത്യമായി നടക്കുകയാണെങ്കിൽ എത്രയും വേഗം ഈ മിഷനുമായി നമ്മുടെ രാജ്യം കുതിക്കും. ബഹിരാകാശത്തേയ്ക്കുള്ള പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യ ആഴ്ച അല്ലെങ്കില്‍ രണ്ടാമത്തെ ആഴ്ച ഉണ്ടാകുമെന്നാണ് ചില റിപോർട്ടുകൾ പുറത്തു വന്നത്.
https://www.facebook.com/Malayalivartha