ഷാരോൺ വധക്കേസിൽ ഗ്രീഷ്മ അറസ്റ്റിലായതോടെ ജോലി ഉപേക്ഷിച്ച് പിതാവ്:- വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ അമ്മയും, അമ്മാവനും...
കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസ് തമിഴ്‌നാട്ടിലും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഗ്രീഷ്മ ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിച്ച അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം കിട്ടിയിരുന്നു. പത്ത് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു മുഖ്യ പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. നിലവിൽ തകർച്ചയുടെ പടുകുഴിയിൽ ആണ് പ്രതിയുടെ കുടുംബം. ഹോട്ടൽ ജോലിക്കാരൻ ആയ ഗ്രീഷ്മയുടെ പിതാവ് ഇപ്പോൾ ജോലിക്ക് പോകുന്നില്ല എന്നാണ് പുറത്തു വരുന്ന വിവരം.
അമ്മ സിന്ധുവിനും ഗ്രീഷ്മയുടെ മാതൃസഹോദരൻ നിർമല കുമാരൻ നായരും ഇപ്പോഴും വീടിന് പുറത്തിറങ്ങാതെ കഴിയുകയാണ് എന്നാണ് വിവരങ്ങൾ. കേസ് സംബന്ധമായി കോടതിയിൽ ഒന്ന് രണ്ട് തവണ പോയത് ഒഴിച്ചാൽ മറ്റൊരു കാര്യത്തിനും ഇവർ വീടിന് പുറത്തിറങ്ങാറില്ല. മാത്രമല്ല നാട്ടുകാരോ ബന്ധുക്കളോ ആരും തന്നെ ഇവരുടെ ശ്രീനിലയം വീട്ടിലേക്ക് ചെല്ലരുമില്ലെന്ന് അയൽവാസികൾ പറയുന്നു.
ഹോട്ടൽ തൊഴിലാളി ആയിരുന്നു ഗ്രീഷ്മയുടെ പിതാവ്. ഷാരോൺ വധക്കേസിൽ മകൾ അറസ്റ്റിലായതോടെ പിതാവ് ജോലി ഉപേക്ഷിച്ചിരുന്നു. കേസിൽ ഗ്രീഷ്മ അറസ്റ്റിലായതോടെ പിതാവിനും മറ്റു ബന്ധുക്കൾക്കും വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഗ്രീഷ്മ അറസ്റ്റിലായി ദിവസങ്ങൾ കഴിഞ്ഞ് കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോഴേക്കും അവസ്ഥയ്ക്ക് മാറ്റമുണ്ടായിരുന്നില്ല. ഗ്രീഷ്മയും കുടുംബവും താമസിക്കുന്ന തമിഴ്നാടിൻ്റെ ഭാഗമായ രാമവർമൻ ചിറയിൽ കുടുംബത്തിന് നേരത്തെ നല്ല പേരായിരുന്നു.
എന്നാൽ കൊലക്കേസിൽ ഉൾപ്പെട്ടതോടെ നാട്ടുകാർ വളരെ പരിഹാസ രീതിയിലാണ് ഇവരെ കാണുന്നത് തന്നെ. അതുകൊണ്ടാണ് കുടുംബാംഗങ്ങൾ ഇപ്പോൾ പുറത്തിറങ്ങി നാട്ടുകാർക്ക് മുഖം നൽകാൻ മടി കാണിക്കുന്നതെന്നുള്ള റിപ്പോർട്ടുകളാണ് നാട്ടുകാരുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്.
അതേ സമയം ഗ്രീഷ്മയ്ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സമൂഹത്തിന്റെ വികാരം പ്രതിക്ക് എതിരായത് കൊണ്ട് ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ച് കൊണ്ട് കോടതി വ്യക്തമാക്കിയത്.
കുറ്റപത്രം നൽകിയിട്ടും ജാമ്യം നിഷേധിക്കണമെങ്കിൽ മതിയായ കാരണം വേണമെന്നും ജസ്റ്റിസ് മുഹമ്മദ് നിയാസ് വ്യക്തമാക്കിരുന്നു. എന്നാൽ ജാമ്യം കിട്ടിയെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീളും. പോലീസ് കസ്റ്റഡിയിൽ ഇരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ മോചിത ആകാൻ സാധിക്കുകയുള്ളൂ. പാറശ്ശാല കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്.
ഒപ്പം, ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടർന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. ഈ കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗ്രീഷ്മക്ക് ജാമ്യം കിട്ടിയത്.
സാക്ഷികളെ സ്വാധീനിക്കാരുതെന്നും കേസിൽ ഇടപെടരുതെന്നുമുള്ള ഉപാധികളോടെയാണ് ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയത്. അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലവുമില്ല. സമൂഹത്തിന്റെ വികാരം എതിരാണെന്നത് കൊണ്ട് മാത്രം ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ജാമ്യം നൽകിയാൽ ഗ്രീഷ്മ ഒളിവിൽ പോകുമെന്ന വാദം പ്രോസിക്യൂഷന് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പിൻമാറാൻ തയ്യാറാകാതെ വന്നപ്പോൾ ഗ്രീഷ്മയും കുടുംബവും ആസൂത്രണം ചെയ്ത കൊലപാതകം നടപ്പാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha