എം.പിയുടെ പ്രാദേശിക വികസന പദ്ധതികൾ യഥാസമയം പൂർത്തിയാക്കണം: ബെന്നി ബഹനാൻ എം.പി
എം.പി പ്രാദേശിക വികസന പദ്ധതികൾ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ബെന്നി ബഹനാൻ എം.പി നിർദേശിച്ചു. ജില്ലയിൽ ബെന്നി ബഹനാൻ എം. പിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.
പൂർത്തീകരിക്കാനുള്ള എല്ലാ പദ്ധതികളും സാങ്കേതിക തടസങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് എത്രയും വേഗം പൂർത്തിയാക്കാൻ നിർവഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അനുവദിച്ചിരിക്കുന്ന തുക പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ ചാലക്കുടി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ തുടങ്ങി വിവിധ മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി പദ്ധതികൾ പൂർത്തിയാക്കുവാനും നിർദേശം നൽകി.
പ്ലാനിങ് ഓഫീസർ പി.എ ഫാത്തിമ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ എം. എം ബഷീർ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha