ഒഴിവായത് വന്‍ അപകടം.... വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുന്ന ട്രാക്കില്‍ മീറ്ററുകളോളം നീളത്തില്‍ കല്ലും ഇരുമ്പ് കഷ്ണങ്ങളും നിരത്തിയ നിലയില്‍ കണ്ടെത്തി, ഒടുവില്‍.....

ഒഴിവായത് വന്‍ അപകടം.... വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുന്ന ട്രാക്കില്‍ മീറ്ററുകളോളം നീളത്തില്‍ കല്ലും ഇരുമ്പ് കഷ്ണങ്ങളും നിരത്തിയ നിലയില്‍ കണ്ടെത്തി.
പാളത്തിലെ വസ്തുക്കള്‍ ശ്രദ്ധയില്‍പെട്ട ലോക്കോപൈലറ്റ് ഇവയ്ക്ക് തൊട്ടുതൊട്ടില്ല എന്ന നിലയില്‍ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോഴായിരുന്നു സംഭവം നടന്നത്.
രാജസ്ഥാനിലെ ചിത്തോര്‍ഗഡ് ജില്ലയിലെ ഗംഗ്രാറിനും സോണിയാനയ്ക്കും ഇടയിലുള്ള റെയില്‍ പാതയിലാണ് അജ്ഞാതര്‍ ഇരുമ്പ് കഷ്ണങ്ങളും കല്ലുകളും നിരത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ചിറ്റോര്‍ഗഡിലെ ഗംഗ്രാര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ (എന്‍.ഡബ്ല്യു.ആര്‍) ഉദ്യോഗസ്ഥര്‍ .
https://www.facebook.com/Malayalivartha