വൈറ്റില മെട്രോ സ്റ്റേഷനിൽ രാസ ലഹരിയുമായി യുവാവിനെ പിടികൂടി:- വിവരം നൽകിയത് നേരത്തെ പിടിയിലായ പ്രതികൾ...

രാസ ലഹരിയുമായി വൈറ്റില മെട്രോ സ്റ്റേഷനിൽ നിന്ന് യുവാവിനെ പിടികൂടി. 18.64 ഗ്രാം രാസ ലഹരിയുമായി മാവേലിക്കര തഴക്കര കരയാംവട്ടത്ത് വീട്ടിൽ സിബിൻ ബേബിയെ (31) കൊച്ചി സിറ്റി ഡാൻസാഫ്, കൊച്ചി മെട്രോ പൊലീസ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ അപ്പാർട്മെന്റിൽ നിന്ന് 22 ഗ്രാം രാസലഹരിയുമായി പിടികൂടിയ കൊല്ലം സ്വദേശി ബിലാൽ മുഹമ്മദ് (34), കണ്ണൂർ സ്വദേശിനി ആരതി (29) എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സിബിൻ ബേബി പിടിയിലായത്.
ബെംഗ്ലൂരിൽ നിന്നും ലഹരിമരുന്നു കേരളത്തിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബിലാൽ എന്നും കൊല്ലം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് ആരതിയുടെയും സിബിന്റെയും സഹായത്തോടെയാണ് ബിലാൽ വിൽപന നടത്തിയിരുന്നത് എന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha