ശബരിമല ഡ്യൂട്ടിക്ക് പോകവേ സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് പാലക്കാട് സെല്ലിലെ ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു

ശബരിമല ഡ്യൂട്ടിക്ക് പോകവേ സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് പാലക്കാട് സെല്ലിലെ ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു. . കോട്ടപ്പുറം കുളങ്ങര വീട്ടില്‍ പ്രകാശന്‍ (52) ആണ് മരിച്ചത്. ശബരിമല ഡ്യൂട്ടിക്ക് പോകാനായി പാലക്കാട് കൊപ്പത്തെ ഭാര്യയുടെ വീട്ടില്‍നിന്നും സ്‌പെഷല്‍ ബ്രാഞ്ച് ഓഫിസിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെ നാലരയോടെ ആയിരുന്നു അപകടം സംഭവിച്ചത്.
പ്രകാശന്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ഭാര്യ: സുധ (അധ്യാപിക, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തോട്ടര), മക്കള്‍: നവനീത്, കൃഷ്ണജ (ഇരുവരും വിദ്യാര്‍ഥികള്‍).
അതേസമയം ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. കീഴ്ശാന്തി നാരായണന്‍ നമ്പൂതിയുടെ സഹായിയായ രാംകുമാറിനെ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വിശ്രമ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ എന്‍ഡിആര്‍എഫ് സംഘം സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണത്തെ തുടര്‍ന്ന് ശുദ്ധികലശം നടത്തി. അതിനുശേഷം 20 മിനിറ്റോളം വൈകിയാണ് നട തുറന്നത്.
https://www.facebook.com/Malayalivartha