ഞാൻ വഞ്ചിക്കപ്പെട്ടു; ഇത്ര പണം ആവശ്യപ്പെടുന്നത് സഹോദരിക്ക് വേണ്ടിയാണോ? ചങ്കു തകർന്ന് ഷഹന എഴുതിയത്; ആത്മഹത്യ കുറിപ്പ് പുറത്ത് ..!
തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യ കുറിപ്പ് പുറത്ത് വന്നിരിക്കുകയാണ്. അറസ്റ്റിലായ സുഹൃത്ത് ഡോ. റുവൈസിന് കുരുക്കാകുന്ന ആത്മഹത്യ കുറിപ്പ് ആണ് പുറത്ത് വരുന്നത്. അവരുടെ സ്ത്രീധന മോഹം മൂലം തന്റെ ജീവിതം അവസാനിക്കുന്നുവെന്ന് എന്നാണ് ഷഹ്ന കുറിപ്പിലെഴുതിയത് എന്ന് പൊലീസ് വ്യക്തമാക്കി .
എന്നാൽ റുവൈസിൻ്റെ പേര് കുറിപ്പിലില്ല. അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവൻ്റെ സഹോദരിക്ക് വേണ്ടിയാണോ. ഞാൻ വഞ്ചിക്കപ്പെട്ടുവെന്നും ഷഹ്ന കുറിപ്പിലെഴുതിയിട്ടുണ്ട്. ആത്മഹത്യ കുറിപ്പിൽ തന്നെ നേരിട്ടുള്ള തെളിവുണ്ടെന്ന് പറയുന്ന പൊലീസ് സാഹചര്യതെളിവുകൾ പ്രതിക്കെതിരാണെന്നും വ്യതമാക്കുന്നുണ്ട്.
അതിനിടെ, കേസിൽ സുഹൃത്തായ ഡോ. റുവൈസ് അറസ്റ്റിൽ. മെഡി. കോളേജ് പൊലീസാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. റുവൈസിനെ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും. ഇന്ന് പുലർച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു റുവൈസിനെ കസ്റ്റിഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha