ബോസ് തമിഴ്നാട്ടിൽ? തെങ്കാശിയിൽ പപ്പേട്ടനേയും കുടുംബത്തേയും രക്ഷപ്പെടുത്താൻ ആ വ്യക്തി? പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പിനായി തെങ്കാശിയിലേക്ക് പോകും

കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായുള്ള തെളിവെടുപ്പിൽ ഇതുവരെയും കിട്ടാത്ത പല നിർണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് കിട്ടിയിട്ടുള്ളത്. ഇന്നലെ പ്രതികളായ പത്മകുമാറിനേയും അനിതകുമാരിയേയും അനുപമയേയും ഇവർ താമസിച്ചിരുന്ന ചാത്തന്നൂരിലെ വിട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇതിന് ശേഷം ഇവർ ഫോൺ ചെയ്ത കടലേക്കും ഇതിന് ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും എത്തിച്ച് തെളുവെടുപ്പ് നടത്തി. ഇനി പ്രധാനമായ ഇവരും പോളച്ചിറയിലെ ഫാം ഹൗസ്, കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം, അതുപോലെ ഇവർ രക്ഷപെട്ട് പോയ തെങ്കാശി എന്നിവിടങ്ങളിൽ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
തെങ്കാശിയിൽ പത്മകുമാർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നുണ്ടായിരുന്നു. അതിനാലാകാം രക്ഷപെടാനായി ഇവർ തെങ്കാശിയിലേക്ക് പോയത്. ഇവര് പറഞ്ഞ ബോസ് ആരാണ് എന്നതിലും വ്യക്തതവരേണ്ടതുണ്ട്. തമിഴ്നാട്ടിൽ ആരേങ്കിലും ഇവരെ സഹായിക്കാൻ ഉണ്ടായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. അതിനുവേണ്ടിയാണോ ഇവർ തെങ്കിശിലേക്ക് പോയതെന്നും സംശയിക്കുന്നു. ഇന്നലെ ചാത്തന്നൂരിലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പ് നാലര മണിക്കൂർ നീണ്ടുനിന്നു. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
തട്ടിക്കൊണ്ടുപോയ ശേഷം അന്നുരാത്രി കുട്ടിയെ ഈ വീട്ടിലായിരുന്നു താമസിപ്പിച്ചത്. ആദ്യം പത്മകുമാറിനെയാണ് പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറക്കിയത്. പിന്നാലെ രണ്ടാം പ്രതി അനിതകുമാരി, മൂന്നാം പ്രതി അനുപമ എന്നിവരെയും വീട്ടിലെത്തിച്ചു. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് പുറമെ ഫോറൻസിക് സംഘവും ഒപ്പം ഉണ്ടായിരുന്നു.കാറിൽ നിന്ന് കുട്ടിയുടെ വിരലടയാളം ഉൾപ്പെടെ ശേഖരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങൾ വീടിനുള്ളിൽ പുനരാവിഷ്‌കരിച്ചു.
കുട്ടിയെ കടത്തിക്കൊണ്ടുവന്നശേഷം കുട്ടിയോട് എങ്ങനെ പെരുമാറി, എന്തെല്ലാംചെയ്തു എന്നതടക്കമുള്ള കാര്യങ്ങളാണ് വീട്ടിലെ തെളിവെടുപ്പില്‍ പുനരാവിഷ്‌കരിച്ചത്.വീട്ടിലെ തെളിവെടുപ്പ് നാലര മണക്കൂർ നീണ്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. വീട്ടില്‍നിന്ന് ചില ബാങ്ക് രേഖകളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിലെ തെളിവെടുപ്പിന് ശേഷമായിരുന്നു കിഴക്കനെല കടയിലും കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്തും തെളിവെടുപ്പ് നടത്തിയത്. രണ്ടാംപ്രതിയായ അനിതാകുമാരി കടയുടമയുടെ ഫോണില്‍നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍വിളിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്ത് നിന്ന് പ്രതികളായ പത്മകുമാറും അനിത കുമാരിയും നടന്ന സംഭവങ്ങൾ എല്ലാം വിവരിച്ചു. ഇവരെ നേരെ നാട്ടുകാർ കൂവി വിളിച്ച് പ്രതിഷേധിച്ചു. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. രണ്ട് ദിവസങ്ങളിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തിയ ശേഷമാണ് മൂന്നാം ദിനമായ ഇന്നലെ പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചത്. ഏഴു ദിവസത്തേക്കാണ് പ്രതികളായ പത്മകുമാർ, അനിത കുമാരി, അനുപമ എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയത്. ഇതിനോടൊപ്പം പ്രതികളെ ചോദ്യം ചെയ്യലും തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha