വെള്ളം പോലും കിട്ടുന്നില്ല, 20 മണിക്കൂര്‍ വരെ ഇരുമുടി കെട്ടുമായി ക്യൂ നില്‍ക്കേണ്ട അവസ്ഥ, ശബരിമലയില്‍ ഭക്തര്‍ക്ക് നിവര്‍ത്തിയില്ലാത്ത സ്ഥിതി, മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല..!!!
ശബരിമലയില്‍ ഭക്തര്‍ക്ക് നിവര്‍ത്തിയില്ലാത്ത സ്ഥിതിയെന്ന് രമേശ് ചെന്നിത്തല. 20 മണിക്കൂര്‍ വരെ ഇരുമുടി കെട്ടുമായി ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ് ഭക്തർക്ക് വെള്ളം പോലും കിട്ടുന്നില്ല. മലകയറുന്ന അയ്യപ്പന്മാര്‍ക്ക് സര്‍ക്കാര്‍ സൗകര്യം ഒരുക്കണം. യാതൊരു ക്രമീകരണവും സര്‍ക്കാര്‍ ചെയ്യുന്നില്ല. നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണ്. അന്യസംസ്ഥാനത്തുനിന്ന് വരുന്ന അയ്യപ്പഭക്തന്മാര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഷഹനയ്ക്ക് ഉണ്ടായ അവസ്ഥ കേരളത്തില്‍ ഇനി ഒരു പെണ്‍കുട്ടിക്കും ഉണ്ടാവാന്‍ പാടില്ലെന്ന് ഡോ. ഷഹനയുടെ വസതി സന്ദർശിച്ചതിനു ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ വ്യാപകമായ തോതില്‍ സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യകള്‍ വര്‍ദ്ധിച്ചുവരികയാണ്. സര്‍ക്കാര്‍ ഇത് ഗൗരവമായി എടുത്തു കര്‍ശന നടപടികള്‍ ഈ കാര്യത്തില്‍ സ്വീകരിക്കണം. ഷഹനയുടെ കുടുംബത്തിന് നീതി ലഭിക്കാനുള്ള അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha