പെരുമ്പാവൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ടോറസ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പെരുമ്പാവൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ടോറസ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടുവാള്‍ രാജ്മന്ദിര്‍ അപ്പാര്‍ട്ട്‌മെന്റ് ലീല ഹോംസ് കുണ്ടുകുളം വീട്ടില്‍ സിസിലി (67) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ടൗണ്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ ആയിരുന്നു അപകടം നടന്നത്.
വാഹനങ്ങള്‍ സിഗ്‌നലിന് കാത്തുകിടക്കുന്നതിനിടെ സിസിലി റോഡിന്റെ മറുവശത്തേക്ക് കടക്കാനായി ശ്രമിച്ചു. സിഗ്‌നല്‍ ലഭിച്ചതോടെ ലോറി മുന്നോട്ടെടുത്ത് സിസിലിയെ ഇടിക്കുകയുമായിരുന്നു.
ലോറിയുടെ മുന്‍വശത്തെയും പിന്നിലെയും ടയറുകള്‍ സിസിലിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. അഗ്‌നിരക്ഷാസേനയും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്നാണ് ലോറിക്കടിയില്‍ അകപ്പെട്ട സിസിലിയെ പുറത്തെടുത്തത്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് സിസിലി താമസിക്കുന്നത്. പച്ചക്കറി വാങ്ങാനായി ടൗണിലെത്തിയതായിരുന്നു. ലോറിയെയും െ്രെഡവറെയും കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ്: പരേതനായ താരു. മകന്‍: റിനോയ്. മരുമകള്‍: പ്രിന്‍സി .രണ്ടുപേരും ദുബായിലാണ്.
https://www.facebook.com/Malayalivartha