കേരള സർവകലാശാലയിൽ സ്ഥിരം വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ചേർന്ന പ്രത്യേക സെനറ്റ് യോഗത്തിൽ അരങ്ങേറിയ സംഭവങ്ങൾ സംബന്ധിച്ച് വി.സി റിപ്പോർട്ട് ഗവർണക്ക് നേരിട്ട് നൽകി
കേരള സർവകലാശാലയിൽ സ്ഥിരം വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ചേർന്ന പ്രത്യേക സെനറ്റ് യോഗത്തിൽ അരങ്ങേറിയ സംഭവങ്ങൾ സംബന്ധിച്ച് വി.സി റിപ്പോർട്ട് ഗവർണറെ നേരിട്ട് കണ്ട് നൽകാൻ വി സി രാജ്ഭവനിൽ 12 മണിയോടെ യാണ് വി സി രാജ്ഭവനിൽ എത്തിയത്.നേരത്തെയും ഞായറാഴ്ച വി.സി രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. യോഗത്തിൽ വി.സിയെ മാറ്റി പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചതും പ്രതിനിധിയെ തെരഞ്ഞെടുക്കാതെ, യോഗം മാറ്റിവെക്കാനുള്ള പ്രമേയം അവതരിപ്പിച്ച് പാസാക്കിയതുമുൾപ്പെടെ വിവരങ്ങൾ വി.സി. മോഹനൻ കുന്നുമ്മൽ ഗവർണറെ ധരിപ്പിച്ചിരുന്നു.
ഇതിനെ തുടർന്നാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വി.സിക്ക് നിർദേശം നൽകിയത്. വി.സിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം സെനറ്റ് യോഗ നടപടിയിൽ ഗവർണർ തീരുമാനമെടുക്കും. വി.സിയെ മാറ്റിനിർത്തി മന്ത്രി യോഗത്തിന്‍റെ അധ്യക്ഷപദവി ഏറ്റെടുത്തതിനെ ഗവർണർ രൂക്ഷമായി വിമർശിച്ചിരുന്നു. യോഗത്തിൽ അധ്യക്ഷത വഹിച്ചയാൾ എന്ന നിലയിൽ മന്ത്രിയും രജിസ്ട്രാറും ഒപ്പിട്ട മിനിറ്റ്സാണ് കൈമാറിയത്. മന്ത്രിയുടെ നടപടിയെ ഗവർണർ തള്ളിയതിനാൽ സെനറ്റ് യോഗ നടപടിയും തള്ളുമെന്ന് ഏറക്കുറെ ഉറപ്പാണ്. പകരം ഗവർണർ എന്ത് നടപടി നിർദേശിക്കുമെന്നത് നിർണായകമാണ്.
വി.സിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരാൻ നിർദേശിക്കാനാണ് സാധ്യത. കഴിഞ്ഞ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ സെർച് കമ്മിറ്റിയിലേക്ക് നിർദേശിച്ച ഡോ.എം.സി. ദിലീപ്കുമാർ, ഗവർണർ നാമനിർദേശം ചെയ്ത ബി.ജെ.പി അംഗങ്ങൾ നിർദേശിച്ച ഡോ.എം.കെ.സി. നായർ എന്നിവരിൽ ഒരാളെ സെർച് കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നതിൽ നിയമപ്രശ്നമുടലെടുക്കും. സെനറ്റ് നിർദേശിക്കാത്തയാളെ സെനറ്റ് പ്രതിനിധിയായി ഗവർണർക്ക് ഉൾപ്പെടുത്താനാകില്ല. അതെസമയം, സെനറ്റ് തീരുമാനം തള്ളിയാൽ കോടതിയെ സമീപിക്കാനാണ് ഇടതുപക്ഷ തീരുമാനം.
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപവത്കരണത്തിൽ ഗവർണർ എന്തു തീരുമാനിച്ചാലും കോടതിയെ സമീപിക്കാനൊരുങ്ങി കേരള സർവകലാശാല.
മന്ത്രി ആർ. ബിന്ദു അധ്യക്ഷതവഹിച്ച വിവാദ സെനറ്റിന്റെ നടപടികൾ ഗവർണർ റദ്ദാക്കാനാണ് സാധ്യത. ഇല്ലെങ്കിൽ സർവകലാശാലാ പ്രതിനിധിയില്ലാതെ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റിയുണ്ടാക്കി വി.സി. നിയമനത്തിലേക്കു കടക്കും. രണ്ടായാലും കോടതിയെ സമീപിക്കേണ്ടിവരുമെന്ന് സർവകലാശാലാ വൃത്തങ്ങൾ പറഞ്ഞു.
സെനറ്റിലെ നടപടികളിൽ നിയമോപദേശം തേടിയതിനു പുറമേ, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനോടും ഗവർണർ റിപ്പോർട്ടു തേടിയിട്ടുണ്ട്. വി.സി. വൈകാതെ രാജ്ഭവന് റിപ്പോർട്ടു സമർപ്പിക്കും. അതനുസരിച്ചാവും ഗവർണറുടെ തുടർനടപടി.
https://www.facebook.com/Malayalivartha