സിദ്ധാർത്ഥന്റെ മരണത്തിൽ, എല്ലാ പ്രതികളും അറസ്റ്റിൽ:- മുഖ്യ പ്രതി സിൻജോയെ ഒളിപ്പിച്ച ബന്ധുക്കളെയും പ്രതികളാക്കണമെന്ന് കുടുംബം:- റൂമിൽ കൊണ്ട് പോയി കൊന്നിട്ട് കെട്ടിത്തൂക്കിയത് ആണെന്ന്, സിദ്ധാർത്ഥിന്റെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ...

സിദ്ധാർത്ഥന്റെ മരണത്തിൽ വീണ്ടും അറസ്റ്റ്. ഇതോടെ കേസിൽ ഇന്ന് മൂന്ന് പേർ അറസ്റ്റിലായി. കാശിനാഥൻ, അജയ് കുമാർ എന്നിവർക്ക് പുറമെ മറ്റൊരാൾ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പത്തനംതിട്ട സ്വദേശിയാണ് അറസ്റ്റിലായ അജയകുമാർ. ഇയാളെ ഓളിയിടത്തിൽ നിന്നാണ് പിടിച്ചത്. കേസിലാകെ 18 പ്രതികളാണുള്ളത്. നിലവിൽ 11 പേരാണ് അറസ്റ്റിലായത്. സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചത് സിൻജോയാണെന്ന് അച്ഛൻ ജയപ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാന പ്രതികളിലേക്ക് എത്തുകയായിരുന്നു ആവശ്യം. ബന്ധുവീട്ടിൽ നിന്നാണ് സിൻജോയെ അറസ്റ്റ് ചെയ്തത്.
അവനെ ഒളിപ്പിച്ച വീട്ടുകാരെയും പ്രതികളാക്കണം. പ്രതികൾക്ക് CPIMന്റെ പൂർണ സംരക്ഷണം ലഭിക്കുന്നുണ്ട്. സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യപ്പെടുന്നില്ല. ഏതൊക്കെ വകുപ്പ് പ്രതികൾക്കുമേൽ ചുമത്തി എന്ന് നോക്കും. ഉദ്യോഗസ്ഥരിൽ വിശ്വാസമുണ്ടെന്നും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി കീഴടങ്ങി എന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. നേതാക്കളുടെ നിർദേശ പ്രകാരമാവാം കീഴടങ്ങൽ.
സിദ്ധാർഥന്റെ സുഹൃത്തുക്കൾ ആണ് സിൻജോയെ കുറിച്ച് പറഞ്ഞത്. പറയാതെ പോയാൽ സമാധാനം കിട്ടില്ലെന്ന് പറഞ്ഞു. പുറത്ത് പറഞ്ഞാൽ സിൻജോ തല വെട്ടുമെന്നും സിദ്ധാർഥന്റെ സുഹൃത്തുക്കൾ പറഞ്ഞു. റൂമിൽ കൊണ്ട് പോയി കൊന്നിട്ട് കെട്ടിത്തൂക്കിയത് ആണെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പിന്നെയാണ് സിൻജോയെക്കുറിച്ച് അറിഞ്ഞത്. അവനാണ് ഏറ്റവും ക്രൂരമായി മകനെ ഉപദ്രവിച്ചത്. എത്ര സംഘടനകൾ സമരം ചെയ്യുന്നു, എന്തുകൊണ്ട് SFI സമരം ചെയ്യുന്നില്ലെന്നും അച്ഛൻ ചോദിച്ചു. വീടിനു മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തതിലും അദ്ദേഹം പ്രതികരിച്ചു.
അവർ തന്നെ കൊന്ന് അവർ തന്നെ ഫ്ലക്സ് വയ്ക്കുന്നു. അതിന്റെ ലോജിക് എന്താണെന്ന് എല്ലാവർക്കും മനസിലാകും. SFI പ്രവർത്തകൻ ആണ് എന്ന പേരിൽ എന്തിനാണ് ഫ്ലക്സെന്ന് ചോദിച്ച അദ്ദേഹം എന്തിനാണ് അവനെ പ്രവർത്തകൻ ആക്കിയത് എന്നറിയില്ലെന്നും പ്രതികരിച്ചു. കേസിൽ തനിക്കുള്ള പിന്തുണ ഇല്ലാതാക്കാൻ വേണ്ടിയാകും അത്തരത്തിലുള്ള നീക്കം. അന്വേഷണത്തിൽ പൂർണ തൃപ്തൻ ആണോ എന്ന് പറയാൻ കഴിയില്ലെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.
ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സിന്‍ജോയെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്ന് പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണസംഘം കരുനാഗപ്പള്ളി പോലീസിന്റെയോ കൊല്ലം സിറ്റി പോലീസിന്റെയോ സഹായം തേടിയിരുന്നില്ല.
വയനാട്ടില്‍നിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് സിന്‍ജോയെ കരുനാഗപ്പള്ളിയിലെത്തി കസ്റ്റഡിയിലെടുത്തത്. സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെ സിന്‍ജോ അടക്കമുള്ളവരെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍പോയി. ഒടുവില്‍ 13 ദിവസങ്ങള്‍ക്ക് ശേഷമാണ് സിന്‍ജോയെ പോലീസ് പിടികൂടിയിരിക്കുന്നത്.
അതിനിടെ, കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം.
മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി.
ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല.
ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha