സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ 10 വരെ റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് കോളേജ് അധികൃതര്‍

സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ 10 വരെ റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പല രക്ഷിതാക്കളും കുട്ടികളെ കോളേജില്‍ അയയ്ക്കാന്‍ തയ്യാറാകുന്നില്ല. പത്തിന് മുമ്പ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും യോഗം വിളിക്കുമെന്നും അധികൃതര്‍ . ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.
അതേസമയം കേസിലെ പ്രതികളുമായി പൊലീസ് ക്യാമ്പസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. രഹന്‍, ആകാശ് എന്നീ പ്രതികളുമായാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഒന്നാംപ്രതി സിന്‍ജോയെ ഇന്നലെ വന്‍ ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha