ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി... അച്ഛന്റെ കാല്‍തൊട്ട് നമസ്‌കരിച്ച് നെഞ്ചു പൊട്ടുന്ന വേദനയുമായി ശ്രേയ പോയത് പരീക്ഷാഹാളിലേക്ക്.... പരീക്ഷയെഴുതിക്കൊണ്ടിരിക്കേ അച്ഛന്റെ ശരീരം വൈദ്യുതശ്മശാനത്തില്‍ എരിഞ്ഞടങ്ങി, ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി

ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി...അച്ഛന്റെ കാല്‍തൊട്ട് നമസ്‌കരിച്ച് നെഞ്ചു പൊട്ടുന്ന വേദനയുമായി ശ്രേയ പോയത് പരീക്ഷാഹാളിലേക്ക്.... പരീക്ഷയെഴുതിക്കൊണ്ടിരിക്കേ അച്ഛന്റെ ശരീരം വൈദ്യുതശ്മശാനത്തില്‍ എരിഞ്ഞടങ്ങി
ഇന്നലെ എസ്.എസ്.എല്‍.സി. മലയാളം പരീക്ഷയെഴുതാന്‍ ശ്രേയ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അച്ഛന്‍ വി. ശിവന്‍കുട്ടി വെള്ളപുതച്ച് കിടക്കുകയായിരുന്നു. അച്ഛന്റെ കാല്‍തൊട്ട് നമസ്‌കരിച്ചാണ് ശ്രേയ വിങ്ങുന്ന മനസ്സും കലങ്ങിയ കണ്ണുകളുമായി സ്‌കൂളിലേക്കുപോയത്.
അര്‍ബുദം ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് ശ്രേയയുടെ അച്ഛന്‍ മുതലമട പുളിയന്തോണി വി. ശിവന്‍കുട്ടി (47) മരിച്ചത്. മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിച്ചെങ്കിലും സൈനികനായ സഹോദരന്‍ മുരുകന്‍കുട്ടി എത്തേണ്ടതിനാല്‍ സംസ്‌കാരച്ചടങ്ങുകള്‍ തിങ്കളാഴ്ചയിലേക്കു മാറ്റുകയായിരുന്നു.
മീങ്കര ഫിഷറീസ് സഹകരണസംഘത്തിലെ മീന്‍പിടിത്ത തൊഴിലാളിയായിരുന്നു ശിവന്‍കുട്ടി. നാലുവര്‍ഷം മുമ്പാണ് അര്‍ബുദം തിരിച്ചറിഞ്ഞത്. കുടുംബം ആശുപത്രി കയറിയിറങ്ങിയിരുന്നതുകൊണ്ട് ശ്രേയയ്ക്ക് പലപ്പോഴും ക്ലാസില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം ''നേരത്തേ കുറേയൊക്കെ പഠിച്ചിരുന്നതുകൊണ്ട് എങ്ങനെയൊക്കെയോ പരീക്ഷയെഴുതി''- സങ്കടം ഉള്ളിലൊതുക്കി പരീക്ഷയെഴുതി പുറത്തുവന്ന ശ്രേയ പറഞ്ഞു. വീട്ടില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള വടവന്നൂര്‍ വേലായുധന്‍സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് ചെറിയമ്മ സരിത വിനുവിനൊപ്പം ഓട്ടോറിക്ഷയില്‍ ശ്രേയ വന്നു. പരീക്ഷ കഴിയുന്നതുവരെ ചെറിയമ്മ സ്‌കൂളില്‍ കാത്തിരിക്കുകയായിരുന്നു.
ശിവന്‍കുട്ടിയുടെ ഭാര്യ എം. ശശികല കൊല്ലങ്കോട്ടുള്ള പുളിസംസ്‌കരണ കമ്പനിയില്‍ ജീവനക്കാരിയാണ്. ശ്രേയയുടെ സഹോദരങ്ങള്‍: എസ്. ശ്രുതി (മുതലമട ജി.എച്ച്.എസില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി), എസ്. ശ്രദ്ധ (മുതലമട നണ്ടന്‍കിഴായ സി.എച്ച്.എം.കെ.എസ്.എം. സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി).
https://www.facebook.com/Malayalivartha