കുട്ടി നാടോടികളുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധനാ ഫലം വ്യക്തമാക്കുന്നത്.... ഇതിന് പിന്നാലെ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകി...ഇതോടെ ആ കുടുംബം കേരളം വിടും....
തിരുവനന്തപുരം ചാക്കയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വലിയ ദുരൂഹത മാറുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ ഡി എൻ എ പരിശോധന ഫലം എത്തിയതാണ് ഇതിന് കാരണം. കുട്ടി നാടോടികളുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകി. ഇതോടെ ആ കുടുംബം കേരളം വിടും. കുട്ടിയുടെ മതാപിതാക്കളെ ഡി എൻഎ പരിശോധനയിലൂടെ ഉറപ്പിച്ച ശേഷം കൈമാറാനായിരുന്നു പൊലീസ് തീരുമാനം.
കഴിഞ്ഞ മാസം 19നാണ് നാടോടി ദമ്പതികളുടെ 2 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീറാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊല്ലം ചിന്നക്കടയിൽ നിന്നുമായിരുന്നു അറസ്റ്റ്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടി നാടോടികളുടേത് തന്നെയാണോ എന്നറിയാനാണ് ശാസ്ത്രീയമായ പരിശോധന നടത്തിയത്. ബീഹാറികൾ ആണെങ്കിലും നാടോടികൾ ഹൈദരാബാദിലാണ് സ്ഥിര താമസം. അവർ കുട്ടിയെ കിട്ടിയാൽ ഉടൻ നാട്ടിലേക്ക് മടങ്ങും.
സംഭവ ദിവസം പ്രതി കൊല്ലത്തുനിന്നു വർക്കലക്ക് ട്രെയിനിൽ കയറിയെങ്കിലും ഉറങ്ങിപ്പോയതിനാൽ പേട്ട സ്റ്റേഷനിലിറങ്ങി. തുടർന്ന് ഇവിടെ ചുറ്റിത്തിരിഞ്ഞ ഹസൻ കുട്ടിക്ക് മിഠായി നൽകി അടുത്തുകൂടി. രാത്രി ഇവർ ഉറങ്ങിയ ശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ വായ് പൊത്തിപ്പിടിച്ചെന്നും പിന്നീട് അനക്കമില്ലാതായപ്പോൾ മരിച്ചെന്നു കരുതി പുലർച്ചയ്ക്ക് മുൻപ് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. ഉറങ്ങിയ സ്ഥലത്തുനിന്ന് 500 മീറ്റർ അകലെ റെയിൽവേ സ്റ്റേഷനടുത്ത് ആറടിയിലധികം താഴ്ചയുള്ള കുഴിയിൽ നിന്ന് 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.
വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടതിനാൽ ഭയം കാരണം കുഞ്ഞിന് ന്യൂറോജനിക് ഷോക്ക് സംഭവിക്കാമെന്ന് ഡോക്ടർമാർ വിലയിരുത്തിയതായി റിമാൻഡ് റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് തന്നെ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തും. ചാക്കയിൽ നാടോടിക്കുടുംബത്തിലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച കേസിലെ പ്രതി ഹസൻകുട്ടിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. ചൊവ്വാഴ്ച പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയേക്കും.വർക്കല അയിരൂർ സ്വദേശിയാണ് പ്രതി. കരഞ്ഞ് ഒച്ചവെച്ച കുട്ടിയുടെ വായും മൂക്കും പ്രതി കൂട്ടിപ്പിടിച്ചതിനാൽ മരണം വരെ സംഭവിച്ചേക്കുമായിരുന്നു എന്നതിലാണ് പ്രതിക്കെതിരേ വധശ്രമക്കുറ്റംകൂടി ചുമത്തിയത്.
നിർജലീകരണം കാരണം കുട്ടിയുടെ ശരീരത്തിൽ ക്രിയാറ്റിൻ, യൂറിയ ലെവൽ കൂടിയിരുന്നതിനാൽ കുട്ടിയുടെ വൃക്കയ്ക്കു തകരാർ സംഭവിച്ച് മരിച്ചുപോകാൻ സാധ്യതയുണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. കൊല്ലപ്പെടുമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കുഞ്ഞിനെ കുറ്റിക്കാട്ടിലെ ഓടയിൽ ഉപേക്ഷിച്ചത്.പ്രതി വർക്കല ഇടവ വെറ്റക്കട കണികാമഴുകം സ്വദേശി ഹസൻകുട്ടിയെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ് 18വരെയാണ് റിമാൻഡ് ചെയ്തത്.
ഫെബ്രുവരി 18-നാണ് ഓൾ സെയ്ന്റ്‌സ് കോളേജിനു സമീപത്തുനിന്നു ബാലികയെ തട്ടിക്കൊണ്ടുപോയത്.വധശ്രമത്തിനു പുറമേ കുട്ടിയെ പീഡിപ്പിക്കണമെന്നും പ്രതിക്ക് ഉദ്ദേശ്യമുണ്ടായതിനാൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ചാക്കയിൽ റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി ദമ്പതിമാരുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കുഞ്ഞിന്റെ ബോധംപോയതോടെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനടുത്തുള്ള ഓടയിൽ അന്നു രാത്രിതന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
19 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ 500 മീറ്റർ അകലെ, ആറടിയിലേറെ ആഴമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കൾക്കും 3 സഹോദരന്മാർക്കുമൊപ്പമാണ് കുട്ടി ഉറങ്ങാൻ കിടന്നത്. തേൻ വിൽപനയ്ക്കായി കേരളത്തിലെത്തിയതാണ് ബിഹാർ സ്വദേശികളായ ദമ്പതികൾ. കുട്ടി ഇവരുടെ തന്നെയാണോ എന്നു തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധന നടത്തിയത്. പൊലീസ് ഇടപെട്ടാണ് ശിശുക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലേക്കു കുട്ടിയെ മാറ്റിയത്.
https://www.facebook.com/Malayalivartha