കടല്‍ക്ഷോഭം... ക്യാമ്പിലുള്ളവരുടെ എണ്ണം 41; പുല്ലുവിള ലിയോ തെര്‍ട്ടീന്‍ത് സ്‌കൂളിലെ ക്യാമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു

ജില്ലയിലെ തീരദേശ മേഖലയിലുണ്ടായ കടല്‍ക്ഷോഭം കുറഞ്ഞതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്കില്‍ കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തെര്‍ട്ടീന്‍ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. നിലവില്‍ കുളത്തൂര്‍ വില്ലേജിലെ പൊഴിയൂര്‍ ഗവ. യു.പി സ്‌കൂളില്‍ മാത്രമാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 22 കുടുംബങ്ങളില്‍ നിന്നായി 41 പേരാണുള്ളത്. 17 പുരുഷന്മാരും 17 സ്ത്രീകളും ഏഴു കുട്ടികളുമാണ് ക്യാമ്പില്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha