മേളം, വാദ്യം, തീവെട്ടി എന്നിവയെല്ലാം ആനകളുടെ 50 മീറ്റര്‍ അകലെയാകണം, ആനകളുടെ 50 മീറ്റര്‍ അടുത്തു പാപ്പാന്മാര് മാത്രമേ ഉണ്ടാകാവൂ,... സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമ സംഘടന, ആന ഉടമകളുടെയും പൂരം സംഘാടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന്
മേളം, വാദ്യം, തീവെട്ടി എന്നിവയെല്ലാം ആനകളുടെ 50 മീറ്റര്‍ അകലെയാകണം, ആനകളുടെ 50 മീറ്റര്‍ അടുത്തു പാപ്പാന്മാര് മാത്രമേ ഉണ്ടാകാവൂ,... സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമ സംഘടന, ആന ഉടമകളുടെയും പൂരം സംഘാടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന്.
പൂരത്തിലെ മഠത്തില്‍വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നു ഇരു ദേവസ്വങ്ങളും ചൂണ്ടിക്കാട്ടി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമ സംഘടന നിലപാടെടുത്തു.നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്നും പൂരം തകര്‍ക്കാനാണു ശ്രമമെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ആരോപിച്ചു. ആന എഴുന്നള്ളിപ്പിനു കുരുക്കിടുന്നതാണു വനംവകുപ്പിന്റെ സര്‍ക്കുലര്‍ എന്നാണു വിമര്‍ശനം.
മേളം, വാദ്യം, തീവെട്ടി എന്നിവയെല്ലാം ആനകളുടെ 50 മീറ്റര്‍ അകലെയാകണം, ആനകളുടെ 50 മീറ്റര്‍ അടുത്തു പാപ്പാന്മാര് മാത്രമേ ഉണ്ടാകാവൂ, ആനകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം വേണം, ആനയ്ക്കു ചുറ്റും 50 മീറ്റര്‍ ദൂരത്തില്‍ ആളുകള്‍ നില്‍ക്കാത്തവിധം പൊലീസ് സുരക്ഷാവലയം സൃഷ്ടിക്കണം തുടങ്ങിയവയാണു പുതിയ ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍.
അതേസമയം ആനയെഴുന്നള്ളിപ്പ് സംബന്ധിച്ചു വനം വകുപ്പിന്റെ പുതിയ ഉത്തരവും ഹൈക്കോടതി ഇടപെടലും തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുമെന്നു സംഘാടകര്‍.
"
https://www.facebook.com/Malayalivartha