Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്

29 APRIL 2024 10:09 PM IST
മലയാളി വാര്‍ത്ത

ബാബാസാഹേബ് ഭീം റാവു അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) മേധാവിയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ഇന്ത്യയില്‍ ഭരണഘടനയും ജനാധിപത്യവും ക്ഷയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും സരണില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ലാലു പ്രസാദ് പറഞ്ഞു. 'അവര്‍ (ബിജെപി) പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആഗ്രഹിക്കുന്നു. ഒരു കാരണവശാലും ഞങ്ങള്‍ ഇത് അനുവദിക്കില്ല. അതിനായി ഞങ്ങള്‍ ഒറ്റക്കെട്ടായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കും,' അദ്ദേഹം പ്രസംഗത്തില്‍ ആരോപിച്ചു..

കഴിഞ്ഞ ദിവസം ലാലു പ്രസാദിന്റെ മകള്‍ രോഹിണി ആചാര്യ ബീഹാറിലെ സരണ്‍ ലോക്സഭാ സീറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പ്രസാദ്, അമ്മ റാബ്രി ദേവി, സഹോദരന്മാരായ തേജസ്വി യാദവ്, തേജ് പ്രതാപ് എന്നിവരും രോഹിണിക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച തേജസ്വി യാദവ് ബിജെപിയെ 'ബഡ്ക ഝൂത്ത പാര്‍ട്ടി' (നുണയന്മാരുടെ പാര്‍ട്ടി) എന്നാണ് വിശേഷിപ്പിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയ പ്രതിബദ്ധതകള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ സഹോദരിക്ക് മണ്ഡലത്തിലെ വോട്ടര്‍മാരില്‍ നിന്ന് പൂര്‍ണ്ണഹൃദയത്തോടെ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സരണിനൊപ്പം ബിഹാറിലെ 40 ലോക്സഭാ സീറ്റുകളിലും മഹാഗത്ബന്ധന്‍ വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് സംസ്ഥാനത്തെ എല്ലാ സീറ്റുകളും നഷ്ടപ്പെടുമെന്ന് നന്നായി അറിയാമെന്നും തേജസ്വി യാദവ് പറഞ്ഞു. .

'ബീഹാറിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ആശ്ചര്യപ്പെടുത്തുമെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. അത് പൂര്‍ണ്ണമായും 'മഹാഗത്ബന്ധന്' അനുകൂലമായിരിക്കും. കഴിഞ്ഞ 10 വര്‍ഷത്തെ ബീഹാറിലെ എന്‍ഡിഎയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.സരണ്‍ അഞ്ചാം ഘട്ടത്തില്‍ മെയ് 20 ന് വോട്ടെടുപ്പ് നടത്തും. ബീഹാറിലെ 40 ലോക്സഭാ സീറ്റുകളിലേക്കുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 നും ജൂണ്‍ 1 നും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (37 minutes ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (38 minutes ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (39 minutes ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (41 minutes ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (44 minutes ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (45 minutes ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (48 minutes ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (50 minutes ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (51 minutes ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (52 minutes ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (53 minutes ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (1 hour ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (1 hour ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (1 hour ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (2 hours ago)

Malayali Vartha Recommends