ഇടുക്കി അടിമാലിയില്‍ വയോധിക വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍...മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയില്‍, പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു...
ഇടുക്കി അടിമാലിയില്‍ വയോധിക വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍. കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്.
രക്തം വാര്‍ന്ന നിലയില്‍ മുറിക്കുള്ളില്‍ കിടന്ന മൃതദേഹം കണ്ടത് വൈകുന്നേരം വീട്ടിലെത്തിയ മകന്‍ സുബൈറാണ്. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടു പേര്‍ ഫാത്തിമയുടെ വീട്ടില്‍ വന്നതായി നാട്ടുകാര്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങള്‍ക്ക് അനുമതി വേണം, ഇല്ലെങ്കില്‍ ശിക്ഷാ നടപടി ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും .
"
https://www.facebook.com/Malayalivartha