Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ആശ്വാസത്തോടെ പെട്ടുപോയവര്‍... കരുവന്നൂര്‍ തട്ടിപ്പില്‍ ആഞ്ഞടിച്ച് നരേന്ദ്ര മോദി; കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന് തിരിച്ചടി; കോടതി അനുമതി നിര്‍ണായകം

16 APRIL 2024 09:10 AM IST
മലയാളി വാര്‍ത്ത

ഇന്നലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആഞ്ഞടിച്ചിരുന്നു. കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് മോദി ആരോപിച്ചു. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചു. കരുവന്നൂര്‍ ഇടത് കൊള്ളയുടെ ഉദാഹരണം. പാവങ്ങള്‍, മധ്യവര്‍ഗം അധ്യാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെണ്‍കുട്ടികളുടെ വിവാഹം മുടക്കി.

ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാല്‍ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചത്. പലരും നിലവിളിച്ച് കൊണ്ട് സരസുവിനെ വിളിക്കുന്നുവെന്നാണ് കരുവന്നൂര്‍ കൊള്ളയില്‍ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി തന്നോട് പറഞ്ഞതെന്ന് മോദി പറഞ്ഞു. അതേസമയം നിക്ഷേപകര്‍ക്ക് നഷ്ടമായ പണം കുറ്റക്കാരില്‍ നിന്നും ഈടാക്കി തിരികെ ലഭിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും മോദി അറിയിച്ചു.

അതേ സമയം കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന് തിരിച്ചടിയാകും. ആര്‍ക്കും പണം നഷ്ടമാകില്ലെന്ന് സിപിഎം മാസങ്ങള്‍ക്ക് മുന്‍പേ നല്‍കിയ ഉറപ്പ് പാലിക്കാതെ നില്‍ക്കുമ്പോഴാണ് ഇഡിയുടെ നീക്കം. വിചാരണ കാലയളവില്‍ തന്നെ പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താന്‍ നിയമം അനുവദിക്കുന്നുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.

കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ സിപിഎം ഉന്നത നേതാക്കള്‍ പ്രതിക്കൂട്ടില്‍ ആയപ്പോള്‍ നേതാക്കള്‍ നിക്ഷേപകരെ ശാന്തരാക്കാന്‍ പല വാക്കുകളും പറഞ്ഞു. മാസം ഏഴ് കഴിഞ്ഞു. ബഹുഭൂരിപക്ഷത്തിനും പണം തിരികെ ലഭിച്ചില്ല. സംസ്ഥാന സഹകരണ ബാങ്കിന്റെ സഹായത്തോടെ പണം സ്വരൂപിക്കാന്‍ ആയിരുന്നു പദ്ധതി.

ഇതിനിടയിലാണ് ഇ ഡി പ്രതികളുടെ സ്വത്ത് വിറ്റ് പണം നല്‍കണം എന്ന് കോടതിയോട് ആവശ്യപ്പെടുന്നത്. ഒരു അന്വേഷണ ഏജന്‍സി ഇത്തരമൊരു സത്യവാങ്മൂലം കോടതിയില്‍ നല്‍കുന്നത് അപൂര്‍വ്വമാണ്. പി എം എ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കേസില്‍ പ്രതികളായവരുടെ സ്വത്ത് വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കോടതി യഥാര്‍ത്ഥ നിക്ഷേപകരെ കണ്ടെത്തി ബോണ്ട് വാങ്ങി പണം നല്‍കാമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

നിക്ഷേപകര്‍ക്ക് നഷ്ടമായ പണം കുറ്റക്കാരില്‍ നിന്നും ഈടാക്കി തിരികെ ലഭിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകും എന്ന് തൃശ്ശൂരില്‍ പ്രധാനമന്ത്രി തന്നെ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇ ഡി കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഒരാളാണ് പ്രതികളുടെ സ്വത്ത് വിറ്റ് പണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചതെങ്കിലും പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ കോടതിയിലെത്തും. കോടതിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്താല്‍ നിക്ഷേപകര്‍ക്ക് ഉടന്‍ പണം ലഭിക്കും. നിലവില്‍ 108 കോടി രൂപയുടെ സ്വത്തുക്കള്‍ ഇടി കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്കിന്റെ യഥാര്‍ത്ഥ നഷ്ടം 300 ഓളം കോടിയാണ്. എന്നാല്‍ എത്രപേര്‍ക്ക് പ്രതികളുടെ സ്വത്തുക്കള്‍ വിറ്റ് പണം നല്‍കാന്‍ കഴിയും എന്നതും വ്യക്തമല്ല.

രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് മോദി പറഞ്ഞു. നിങ്ങളുടെ, കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ലോകത്തിന് മുന്നില്‍ ഭാരതം ദുര്‍ബല രാജ്യമായിരുന്നു. ഇന്ന് ലോകത്തിന് മുന്നില്‍ ശക്തമായ രാജ്യം. യുദ്ധ രംഗത്ത് പെട്ടു പോയവരെ മടക്കിക്കൊണ്ടുവരാന്‍ ശക്തിയുള്ള രാജ്യമാണിത്. കോവിഡ് വാക്‌സിന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യമാണിത്. പത്തു കൊല്ലം കണ്ടത് ട്രെയിലര്‍ മാത്രമാണെന്നും ഇനിയാണ് കാണാനിരിക്കുന്നതെന്നും മോദി പറഞ്ഞു.

അഴിമതിക്കാണ് ഇവിടുത്തെ സര്‍ക്കാരിന് താത്പര്യം. എന്നെ അനുഗ്രഹിച്ചാല്‍ ഇവിടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കും. ഗരീബ് കല്യാണ്‍ അന്നയോജനയിലൂടെ 1 കോടി അമ്പത് ലക്ഷം പേര്‍ക്ക് റേഷന്‍ നല്‍കുന്ന കേരളത്തില്‍ അടുത്ത 5 കൊല്ലം റേഷന്‍ തുടരും. മത്സ്യ തൊഴിലാളി ക്ലസ്റ്റര്‍ ഉണ്ടാക്കി അവരുടെ ജീവിതം മാറ്റിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ സര്‍ക്കാരെന്നും മോദി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (54 minutes ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (1 hour ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (1 hour ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (1 hour ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (2 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (2 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (2 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (2 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (4 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (5 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (5 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (5 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (5 hours ago)

Malayali Vartha Recommends