രാഷ്ട്രീയ ജനതാദളും കേരള കോണ്‍ഗ്രസും എല്‍.ഡി.എഫ് വിടും: ചെറിയാന്‍ ഫിലിപ്പ്

എം.വി.ശ്രേയാംസ് കുമാര്‍ നയിക്കുന്ന രാഷ്ട്രീയ ജനതാദളിനും ജോസ് കെ.മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനും ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ എല്‍.ഡി.എഫ് വിടേണ്ടിവരുമെന്ന് കെ.പി.സി.സി. മാധ്യമ സമിതി അദ്ധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്
എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കെല്ലാം മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ ആര്‍.ജെ.ഡിയിലെ കെ.പി.മോഹനനെ മാത്രം ഒഴിവാക്കി. ബി.ജെ.പി സഖ്യകക്ഷിയായ ജനതാദള്‍ സെക്യുലറിലെ കെ.കൃഷ്ണന്‍കുട്ടി എല്‍ ഡി എഫ് മന്ത്രിസഭയില്‍ തുടരുന്നു. നിലവിലുണ്ടായിരുന്നു രാജ്യസഭാ സ്ഥാനം എം.വി.ശ്രേയാംസ് കുമാറിന് നല്‍കിയില്ല.
അടുത്ത രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ അംഗം ജോസ് കെ.മാണിയേയും ഒഴിവാക്കും. എല്‍.ഡി.എഫിന് കിട്ടുന്ന രണ്ടു സീറ്റുകള്‍ സി.പി.എം, സി.പി ഐ കക്ഷികള്‍ പങ്കിട്ടെടുക്കും. കോണ്‍ഗ്രസിനുണ്ടായിരുന്ന പി.ജെ.കുര്യന്റെ സീറ്റ് ത്യജിച്ചാണ് ജോസ് കെ.മാണിയ്ക്ക് നേരത്തേ നല്‍കിയത്. എം.പി. വിരേന്ദ്രകുമാറിന് യു.ഡി.എഫ് നല്‍കിയ സീറ്റിന്റെ തുടര്‍ച്ചയായാണ് എം.വി.ശ്രേയാംസ് കുമാറിന് രാജ്യസഭാംഗത്വം ലഭിച്ചത്.
https://www.facebook.com/Malayalivartha