നീതിയോടെയും സമാധാനത്തോടെയും ജീവിക്കാന്‍ സാധിക്കട്ടെ.... അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തില്‍ ഭാരതീയര്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
നീതിയോടെയും സമാധാനത്തോടെയും ജീവിക്കാന്‍ സാധിക്കട്ടെ.... അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തില്‍ ഭാരതീയര്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.
ഭക്തിയുടെ ഒരു പുതിയ യുഗമാണിത്. പ്രതീക്ഷയുടെയും പുരോഗതിയുടെയും പുതിയ തലമുറയുടെ നാളുകളാണ് വരാന്‍ പോകുന്നത്. കോടിക്കണക്കിന് വിശ്വാസികള്‍ കാത്തിരുന്ന ദിവസം കൂടിയാണിന്ന്. പ്രാണപ്രതിഷ്ഠ എന്ന പുണ്യ മുഹൂര്‍ത്തത്തിനായി അനേകം ആളുകള്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു.
ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എന്നും എല്ലാവരോടൊപ്പവും ഉണ്ടാകട്ടെ. നമ്മുടെ ജീവിതത്തെ ജ്ഞാനത്തോടും ധൈര്യത്തോടും കൂടി നേരിടണം. നീതിയോടെയും സമാധാനത്തോടെയും ജീവിക്കാന്‍ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിക്കുകയുണ്ടായി.
" fhttps://www.facebook.com/Malayalivartha