Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...


സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...


അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാനങ്ങള്‍ ഇന്നും റദ്ദാക്കി

18 APRIL 2024 06:42 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐക്ക് ആറ് വര്‍ഷം കഠിനതടവും 25000 രൂപ പിഴ

കുണ്ടറയിലെ ഫാക്ടറിക്ക് സമീപത്തെ ചായക്കടയില്‍ നിന്ന് ചായകുടിച്ചശേഷം ഫാക്ടറിക്കുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ജീവനക്കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരുക്ക്

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു....

സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും... ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ഗള്‍ഫിലെ മണലാണ്യ ഭൂമിയിലെ മഴ ആദ്യം പ്രവാസികള്‍ക്കുള്‍പ്പെടെ കൗതുകമായെങ്കിലും പിന്നെ ദുരിതമായി. ദുബൈയില്‍ മഴ തുടരുന്നതിനിടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാനങ്ങള്‍ ഇന്നും റദ്ദാക്കി. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയില്‍ നിന്നും ദുബൈക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം.

രാവിലെ 10.30 ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബൈയില്‍ നിന്നെത്തേണ്ട ഇന്‍ഡിഗോ വിമാനവും പുലര്‍ച്ചെ 2.45 ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലര്‍ച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും റദ്ദാക്കി.

യാത്രക്കാരുടെ ചെക്ക് ഇന്‍ നടപടികള്‍ നിര്‍ത്തിവെച്ച നടപടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇന്ന് രാവിലെ 9 വരെ നീട്ടിയിട്ടുണ്ട്. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വണ്ണിലേക്കുള്ള പ്രവേശനം യാത്ര ഉറപ്പായ യാത്രക്കാര്‍ക്ക് മാത്രമായി നിയന്ത്രണമേര്‍പ്പെടുത്തി. എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ യാത്രക്കാരില്‍ ഭൂരിഭാഗവും ദുരിതത്തിലാണ്.

യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് കരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാന സര്‍വീസുകളും റദ്ദാക്കി. രാത്രി 7.25ന് പോകേണ്ട കോഴിക്കോട്-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനവും, രാത്രി 8ന് പോകേണ്ട കോഴിക്കോട്- ദുബായ് വിമാനവും ആണ് റദ്ദ് ചെയ്തത്.

നേരത്തെ തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്ക് പോകുന്ന നാല് വിമാനങ്ങളുടെ സര്‍വീസും റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള എിറേറ്റ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും ഷാര്‍ഡയിലേക്കുള്ള ഇന്‍ഡിഗോ, എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇതിന് മുമ്പായി റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളും, ഷാര്‍ജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനവുമാണ് യാത്ര റദ്ദാക്കിയിരുന്നത്.

വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും വലിയ പ്രതിസന്ധിയാണ് ഈ ദിവസങ്ങളില്‍ യുഎഇയിലേക്ക് മടങ്ങാനിരുന്ന പ്രവാസികള്‍ അടക്കമുള്ളവര്‍ നേരിടുന്നത്. യുഎഇയില്‍ മഴയും പ്രതികൂലമായ കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ ഈ തിരിച്ചടി.

യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം കൂടി അവധി നീട്ടി. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും രണ്ട് ദിവസത്തേക്ക് അവധിയായിരിക്കുമെന്ന് എമിറേറ്റ്സ് സ്‌കൂള്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ അറിയിച്ചു.

 



ഇതിന് പിന്നാലെ ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 18, 19 തീയതികളില്‍ അവധി ആയിരിക്കുമെന്നും വിദൂര പഠനം തുടരുമെന്നും എമിറേറ്റിലെ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു. ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍, നഴ്സറികള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസം കൂടി വിദൂര പഠനം തുടരും. ഷാര്‍ജയിലും സ്വകാര്യ സ്‌കൂളുകള്‍ക്ക് വിദൂര പഠനം നീട്ടിയിട്ടുണ്ട്. ഏപ്രില്‍ 18നും വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര പഠനം ആയിരിക്കുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റിയുമായി സഹകരിച്ച് എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംഘമാണ് പ്രഖ്യാപനം നടത്തിയത്.

യുഎഇയില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

2016 മാര്‍ച്ച് ഒമ്പതിന് ഷുവൈബ് സ്റ്റേഷനില്‍ 287.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായും സെന്റര്‍ അറിയിച്ചു. അതിശക്തമായ മഴയാണ് യുഎഇയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിച്ചത്. തിങ്കള്‍ മുതല്‍ ഏപ്രില്‍ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറില്‍ ലഭിച്ചത് ഏറ്റവും ഉയര്‍ന്ന മഴയാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐക്ക് ആറ് വര്‍ഷം കഠിനതടവും 25000 രൂപ പിഴ  (13 minutes ago)

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തി ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്  (21 minutes ago)

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (46 minutes ago)

കുണ്ടറയിലെ ഫാക്ടറിക്ക് സമീപത്തെ ചായക്കടയില്‍ നിന്ന് ചായകുടിച്ചശേഷം ഫാക്ടറിക്കുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ജീവനക്കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരുക്ക്  (1 hour ago)

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു....  (2 hours ago)

സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും.  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്.... ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളേയാണ് പ്രഖ്യാപിച്ചത്,  (2 hours ago)

മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന  (3 hours ago)

ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തകര്‍പ്പന്‍ പ്രകടനപത്രികയുമായി എന്‍ഡിഎ സഖ്യം  (8 hours ago)

കടുത്ത ചൂടുള്ള സമയത്ത് ക്‌ളാസുകള്‍ ഒഴിവാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പ്  (8 hours ago)

ഡെങ്കിപ്പനി തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവം... ഇത്രയും പൊക്കത്തിലിരുന്ന ബസ് ഓടിക്കുന്ന യദു കൈ കാണിക്കുന്നത് ഇവര്‍ എങ്ങനെ കണ്ടുവെന്ന് ഡ്രൈവര്‍ എച്ച്.  (8 hours ago)

ബീഫ് കറിവച്ചു നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഹൃദ്രോഗിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം  (8 hours ago)

മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി കെബി ഗണേശ് കുമാര്‍  (9 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... ഗ്രാമിന് 6655 രൂപയും പവന് 53,240 രൂപയുമാണ്  (9 hours ago)

Malayali Vartha Recommends