Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..

സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ...വജ്രങ്ങൾ കണ്ടപ്പോൾ കള്ളന്റെ കിളി പോയി...പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്...സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. ..

21 APRIL 2024 02:12 PM IST
മലയാളി വാര്‍ത്ത

സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. കർണാടകയിലെ ഉഡുപ്പിയിൽനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നു മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ് കർണാടക പൊലീസിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ അധികം വൈകാതെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്നാണ് വിവരം.

 

പ്രതി വലയിലായ വിവരമറിഞ്ഞ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഉഡുപ്പിയിലേക്കു തിരിച്ചു. ഇയാൾ മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന. ജോഷിയുടെ വീടിനെക്കുറിച്ച് ഉൾപ്പെടെ ഇയാൾക്ക് വിവരം ലഭിക്കാൻ തക്കവിധത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തെണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.ഇന്നലെ പുലർച്ചെ നടന്ന മോഷണത്തിൽ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണു പ്രതി കവർന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. സൗത്ത് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ ‘അഭിലാഷത്തി’ൽ ഇന്നലെ രാത്രി ഒന്നരയ്ക്കും രണ്ടിനും ഇടയിലാണു മോഷണം നടന്നതെന്നാണു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്.

വീടിന്റെ പിൻഭാഗത്തു കൂടിയെത്തി അടുക്കളയുടെ ജനൽ തുറന്നാണു മോഷ്ടാവ് ഉള്ളിൽ കയറിയത്.വീടിന്റെ മുകൾ നിലയിലെ വടക്കു കിഴക്കേ വശത്തുള്ള കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ഒരു സെറ്റ് വജ്ര നെക്‌ലസ്, 10 വജ്രമോതിരങ്ങൾ, 12 വജ്ര കമ്മൽ, രണ്ട് സ്വർണ വങ്കി(മോതിരം), 10 സ്വർണമാലകൾ, 10 സ്വർണ വള, 10 വാച്ചുകൾ എന്നിവയാണു കവർന്നത്. ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു കവർന്നത്. രാവിലെ അഞ്ചരയോടെ ജോഷിയുടെ ഭാര്യ സിന്ധു ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. മോഷണം നടക്കുമ്പോൾ അഭിലാഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. ജോഷി, മരുമകൾ വർഷ, മൂന്നു പേരക്കുട്ടികൾ, അടുത്ത ബന്ധുവിന്റെ മക്കൾ എന്നിവർ വീട്ടിലുണ്ടായിരുന്നു.

 

തൊപ്പി ധരിച്ചെത്തിയ മോഷ്ടാവു ജനലിനു സമീപത്തെത്തുന്നതും ജനൽ തുറക്കുന്നതുമായ ദൃശ്യങ്ങളാണു സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചത്.ഇതിനു ശേഷമുള്ള ദൃശ്യങ്ങൾ ലഭിക്കാത്തതു മോഷ്ടാവ് സിസിടിവി ക്യാമറകൾ മറുവശത്തേക്കു തിരിച്ചു വച്ചതിനാലാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കയ്യുറ ധരിച്ചാണു മോഷ്ടാവ് എത്തിയത്. ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിന്റും സ്ഥലത്തെത്തിയിട്ടുണ്ട്, ജോഷിയുടെ മകൻ അഭിലാഷ് ടോമിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ  (12 minutes ago)

എന്റെ അമ്മാവൻ അങ്ങനെ ചെയ്യില്ല നിലവിളിച്ച് രാഹുൽ ഇത് കേസ് വേറെ NO/ 3701,ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നു  (46 minutes ago)

ഇനി ഞാൻ മല ചവിട്ടില്ല കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് നിലവിളിച്ച് തന്ത്രി...! ഇന്നലെ സെല്ലിൽ ഡോക്ടർ  (51 minutes ago)

ഒഴിവായത് വൻ ദുരന്തം....ലോറി വീടിനു മുകളിലേക്ക്.....  (1 hour ago)

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും  (1 hour ago)

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.  (1 hour ago)

കണ്ണൂർ അയ്യന്‍കുന്നില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി...  (2 hours ago)

പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ...  (2 hours ago)

ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത...  (2 hours ago)

നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ അധികാരം റദ്ദാക്കി  (2 hours ago)

ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്  (2 hours ago)

കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ  (3 hours ago)

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (11 hours ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (11 hours ago)

Malayali Vartha Recommends