Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം, സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ..കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും അറിയിച്ചു...കേന്ദ്രം നീക്കം തുടങ്ങിയോ...?

23 APRIL 2024 03:12 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ വി ഐ പികൾ എല്ലാം തന്നെ സ്ഥാനാർത്ഥികൾക്ക് വേണ്ടി കേരളത്തിൽ പ്രചാരണം നടത്തുന്നുണ്ട്. ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . അതുകൊണ്ട് തങ്ങളുടെ ശത്രുക്കളെ ഈ അവസാന നിമിഷവും എങ്ങനെ വീഴ്ത്താം എന്ന് നോക്കി ഇരിക്കുകയാണ് . അതെല്ലാം ആയുധമാക്കാൻ . കേരളാണെങ്കിലും തിരഞ്ഞെടുപ്പ് ഏറ്റവും ചൂട് പിടിച്ച അവസ്ഥയിൽ എത്തി നിൽക്കുകയാണ് . സർക്കാരിനാണെങ്കിൽ ഇത്തവണ ഒരുപാട് വെല്ലുവിളികളും വീഴ്ചകളും ഉണ്ട് . കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം അടക്കം കേന്ദ്ര അന്വേഷ ഏജൻസികളുടെ വലയത്തിൽ ആണ്. അതിനിടെ കേരളാ മുഖ്യമന്ത്രിയെ എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അറസ്റ്റു ചെയ്യുന്നില്ല എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഏറ്റുപിടിച്ചു ബിജെപി ഇന്ത്യാമുന്നണിക്കെതിരെ പ്രയോഗിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കാണുന്നത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോദിയുടെ വാക്കുകൾ ആയുധമാക്കി രംഗത്തുവന്നിരുന്നു.ഇപ്പോഴിതാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വിഷയം ആയുധമാക്കി രംഗത്തെത്തി.മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കേന്ദ്ര ഏജൻസികളിലൊന്ന് ഉടൻ തന്നെ പിണറായി വിജയനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം.പിണറായിയുടെ അറസ്റ്റിനെ പിന്നീട് രാഹുൽ ഗാന്ധി പിന്തുണക്കരുതെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഒരു മലയാളം ചാനലിനോടായിരുന്നു ഹിമന്ദയുടെ പ്രതികരണം.കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു അസം മുഖ്യമന്ത്രി. പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ ധാരണയിലാണ് എന്ന രാഹുൽ ഗാന്ധിയുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ മറുപടി. നേരത്തെ അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു.

പിന്നീട് കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാണിച്ചു. അതേ കാര്യമാകും ഇവിടെയും സംഭവിക്കുക. പിണറായി വിജയനെ അറസ്റ്റ് ചെയ്താൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിൽക്കുന്ന പിണറായി വിജയന് അനുകൂലമായ നിലപാട് എടുക്കുമോ എന്നും അസം മുഖ്യമന്ത്രി ചോദിച്ചു.കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും ഹിമന്ത ബിശ്വ ശർമ്മ പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയുടെ പരാമർശം മുസ്ലിങ്ങൾക്കെതിരല്ല. രാജ്യത്തിന്റെ സമ്പത്ത് എല്ലാവർക്കുമുള്ളത്, ഒരു വിഭാഗത്തിനുള്ളതല്ല. വർഗ്ഗീയ പരാമർശം നടത്തിയത് കോൺഗ്രസാണെന്നും നരേന്ദ്ര മോദിയല്ലെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി. മണിപ്പൂരിലെ ജനങ്ങൾ നരേന്ദ്ര മോദിക്കായി വോട്ട് ചെയ്തു. രാജ്യത്തിന്റെ ഭാവി ബിജെപിയിലെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞുകേന്ദ്രത്തിൽ നിന്ന് വാങ്ങാനല്ല,

 

രാജ്യത്തിന് നൽകാൻ കേരളം ശ്രമിക്കണമെന്നും ഹിമന്ത ബിശ്വ ശർമ്മ ആവശ്യപ്പെട്ടു.ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്കെതിരെ കോൺഗ്രസ് കടുത്ത പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. മോദിയെ പേരെടുത്ത് വിമർശിക്കുന്നതിൽ മതിയായ ജാഗ്രത മുഖ്യമന്ത്രി പുലർത്തിയെന്നാണ് കോൺഗ്രസ് ആരോപിച്ചത്. തിരുവനന്തപുരത്തെ യോഗത്തിൽ പിണറായിക്കും മകൾക്കും എതിരായ കേസുകളെ കുറിച്ച് മോദി പരാമർശം നടത്തിയിട്ടും വേണ്ട രീതിയിൽ മുഖ്യമന്ത്രി പ്രതിരോധിച്ചില്ലെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് മോദിയെ വിമർശിക്കാതെ തന്നെ മാത്രം ലക്ഷ്യമിടുന്നതിനെതിരെ കണ്ണൂരിലെ യോഗത്തിൽ രാഹുൽ ആഞ്ഞടിച്ചത്.ബിജെപിയുമായി കേരളത്തിലെ ഇടത് മുന്നണിക്ക് ഏതെങ്കിലും തരത്തിലുള്ള രഹസ്യ ധാരണകളുണ്ടോ എന്ന ചോദ്യമാണ് രാഹുൽ തന്റെ പ്രസംഗത്തിലൂടെ ഉയർത്തിയത്. ഇത് തെരഞ്ഞെടുപ്പിൽ ചർച്ചയായതോടെ രാഹുലിനെതിരെ സിപിഎം നേതാക്കൾ രംഗത്ത് വരികയും ചെയ്തു.

 

നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന ചോദ്യമാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉന്നയിച്ചത്. രാഹുലിന്റെയും മോദിയുടെയും പരാമർശങ്ങളും പിണറായി നൽകിയ മറുപടികളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.രാഹുലിന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഇതാണ്... എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ സംഭവിക്കാത്തത് എന്നതിൽ എനിക്ക് സംശയമുണ്ട്. എന്തുകൊണ്ട് അദ്ദേഹത്തിന്റെ നിയമസഭ അംഗത്വം എടുത്തു കൊണ്ടു പോകാത്തത്?. എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി എടുത്തുകൊണ്ട് പോകുന്നില്ല?. എന്തുകൊണ്ടാണ് ഇ.ഡിയും സിബിഐയും അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്?. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലാണ്. എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ സംഭവിക്കാത്തത്?. രണ്ടാമത്തെ ചോദ്യം ഇതാണ്... ഞാൻ രാവും പകലും ബിജെപിയെ കടന്നാക്രമിക്കുന്നു. എന്നാൽ, കേരള മുഖ്യമന്ത്രി രാവും പകലും എന്നെ കടന്നാക്രമിക്കുകയാണ്. ഇത് എന്താണ് ഒരു പസിൽ പോലെ എനിക്ക് മനസിലാകുന്നില്ല.

താൻ ബിജെപിക്കെതിരെ ആശയപരമായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണെന്ന് കേരള മുഖ്യമന്ത്രി പറയുന്നു.ബിജെപിക്കെതിരെ ആശയപരമായ ഒരു പോരാട്ടം നടത്തുമ്പോൾ നിങ്ങൾക്കെതിരെ അവർ സാധ്യമായതെല്ലാം നടത്തുമെന്ന് എനിക്കറിയാം. അത് കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ സംഭവിക്കുന്നില്ല. ഇവിടെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പറയുന്നു. എന്നാൽ, കേരളത്തിൽ അഴിമതിയുടെ പ്രശ്‌നങ്ങളുണ്ട്. കേരളത്തിലെ ജനങ്ങൾ ചിന്തിക്കേണ്ട കാര്യമാണിത്. ബിജെപിയെ ആരെങ്കിലും സത്യസന്ധമായി ആക്രമിച്ചാൽ ബിജെപി അവരുടെ പുറകെയായിരിക്കും.ബിജെപി ഇ.ഡിയെയും സിബിഐയെയും അടക്കം സാധ്യമായതെല്ലാം ഉപയോഗിച്ച് അവരെ ആക്രമിക്കുമെന്ന കാര്യം നിങ്ങൾ മനസിലാക്കണം'.''എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ..ബിജെപി ആക്ഷേപിക്കുന്ന പേര് ഓർമപ്പെടുത്തിയാണ് രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ രാഹുലിനോട്, താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നായിരുന്നു പിണറായി പരിഹസിച്ചത്.

 

രാഹുൽ ഗാന്ധി നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്. അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. അത് നല്ലതല്ല. യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നുവെന്നാണ് കരുതിയതെന്നും പിണറായി പറഞ്ഞു.ഏതായാലും സാമാന്യ യുക്തിക്ക് നിരക്കുന്ന കാര്യങ്ങളല്ല പിണറായി ഭരിക്കുന്ന കേരളത്തിൽ നടക്കുന്നത് .ജനങ്ങളോട് രാഷ്ട്രീയം ഭംഗിയായി അവതരിപ്പിക്കുന്ന പിണറായി വിജയന് മകളുടെ കാര്യത്തില്‍ അടിമുടി പിഴച്ചു. ഭാര്യ വിരമിച്ചപ്പോള്‍ ലഭിച്ച തുക കൊണ്ടാണ് മകള്‍ കമ്പനി ആരംഭിച്ചതെന്ന് ആദ്ദേഹം നിയമസഭയില്‍ പറഞ്ഞു. യു.പി സ്‌കൂള്‍ അധ്യാപിക വിരമിക്കുമ്പോള്‍ ലഭിക്കുന്ന പണം കൊണ്ട് കേരളത്തിലൊരു പെട്ടിക്കട പോലും തുടങ്ങാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രി ഇതൊക്കെ പറയുന്നത് അതിനെല്ലാം ഈ തിരഞ്ഞെടുപ്പിൽ ഒരു മറുപടി കിട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു...  (15 minutes ago)

പത്തനംതിട്ട പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (36 minutes ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോര്‍ട്ട്...  (53 minutes ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (1 hour ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (1 hour ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (1 hour ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (3 hours ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (4 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (4 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (8 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (8 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (8 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (8 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (9 hours ago)

Malayali Vartha Recommends