സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍
ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍.
ജാവ്ദേക്കറിനെ കണ്ടതില്‍ തന്നെ ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വിമര്‍ശിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ കൂടിയാണ് സി.പി.ഐ തള്ളുന്നത്.
തെരഞ്ഞെടുപ്പ് വിലയിരുത്തലുകള്‍ക്കായി മേയ് രണ്ടിന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടിവ് ചേരുന്നുണ്ട്. കൂടിക്കാഴ്ച വിവാദം യോഗത്തില്‍ ചര്‍ച്ചയാകും. അതിനു ശേഷം തങ്ങളുടെ നിലപാട് മുന്നണിയെ അറിയിക്കാനാണ് സി.പി.ഐ തീരുമാനം. ഫലത്തില്‍ വിഷയം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നം എന്നതില്‍നിന്ന് മുന്നണിയുടെ പൊതുപ്രതിസന്ധിയായി മാറുകയാണ്.തിങ്കളാഴ്ച ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും.
പിണറായി തന്നെ ഇ.പിയെ പരസ്യമായി തള്ളുകയും നേതാക്കള്‍ ഒന്നടങ്കം വിയോജിപ്പ് പരസ്യപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മറിച്ചൊരു വികാരമുണ്ടാകാനിടയില്ല. ജയരാജനെക്കുറിച്ചുള്ള പിണറായിയുടെ പരസ്യമായ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിനുള്ള അവസാന താക്കീതായി പാര്‍ട്ടിയിലെ പലരും കാണുന്നുണ്ട്.
കൂട്ടുകെട്ടില്‍ ആകൃഷ്ടരാകരുതെന്ന മുഖ്യമന്ത്രിയുടെ ഉപദേശം രണ്ടുകൈയും നീട്ടി സ്വാഗതം ചെയ്യുന്നുവെന്നാണ് ജയരാജന്റെ പ്രതികരണം. മനുഷ്യരായതിനാല്‍ ഒരുപാട് ശരി ചെയ്യുമ്പോള്‍ കുറച്ച് തെറ്റൊക്കെ പറ്റും. അതൊക്കെ തിരുത്തി മുന്നോട്ടുപോകും എന്ന ജയരാജന്റെ അഭിപ്രായം പാര്‍ട്ടി ചെവിക്കൊള്ളുമോ എന്നാണ് അറിയാനുള്ളത്.
https://www.facebook.com/Malayalivartha