Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....

05 MAY 2024 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആലോചിച്ച് ക്ലിഫ് ഹൗസില്‍ കയറി ഒളിച്ച് പിണറായി, മെഴുകാന്‍ ഗോവിന്ദന്‍ ഇറങ്ങില്ലെന്ന് ആദ്യമേ പറഞ്ഞു

മകൾക്ക് പണം നൽകിയതിന്റെ പാരിതോഷികമായി സി എം ആർ എൽ കമ്പനിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ അവിഹിതമായ സഹായങ്ങൾ നൽകിയതിന്റെ രേഖകൾ മാത്യു കുഴൽനാടൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ചതോടെയാണ് കേസിൽ നിർണായകമായ ഗതിമാറ്റം സംഭവിച്ചിരിക്കുന്നത് . നാളെ തിരുവനന്തപുരം വിജിലൻസ് കോടതി കേസി

ൽ വിധി പറയും. കുഴൽനാടൻ വിജിലൻസ് കോടതിയിൽ നൽകിയ ഹർജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ എങ്ങനെയാണ് വരുന്നതെന്ന് കോടതി ആരാഞ്ഞപ്പോഴാണ് തൻറെ ഹർജിക്ക് ബലം നൽകുന്നതിന് നാല് പ്രത്യേകത രേഖകൾ ഹാജരാക്കാമെന്ന് കുഴൽനാടൻ കോടതിക്ക് ഉറപ്പ് നൽകിയത് . ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വിലപ്പെട്ട രേഖകൾ ഹാജരാക്കിയത്. കരിമണൽ കമ്പനി വാങ്ങിയ ഭൂമിക്ക് ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് ഇളവ് ലഭിക്കാൻ സഹായിക്കുന്ന വിധത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടറും നൽകിയ റിപ്പോർട്ട് ഹർജിക്കാരൻ കോടതി ഹാജരാക്കി. ഈ അനുകൂല റിപ്പോർട്ട് ഉണ്ടായിട്ടും സി എം ആർ എൽ അപേക്ഷ ലാൻഡ് ബോർഡ് തള്ളിയതാണെന്ന് വിജിലൻസ് പ്രോസിക്യൂഷൻ അറിയിച്ചു. സ്വകാര്യവ്യക്തികളുടെ ഖനനാനുമതി റദ്ദാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശം ലംഘിച്ച് സിഎംആർഎൽ അപേക്ഷ പരിഗണിക്കണമെന്ന് തീരുമാനിച്ച മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്സ് കുഴൽ നാടൻ ഹാജരാക്കി. മിനിറ്റ്സിൽ സി എം ആർ എലിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിയെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൽ നിന്നും നിയമോപദേശം തേടാനുള്ള നിർദ്ദേശമാണ് ഉള്ളതെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ അറിയിച്ചു. ഇതിനൊടുവിലാണ് കേസിൽ വിധി പറയാൻ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

 

 


മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന കുഴൽനാടൻ എംഎൽഎയുടെ ഹർജിയിലാണ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തിങ്കളാഴ്ച വിധി പറയുന്നത്. മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റിയതിന് സർക്കാരിൽ നിന്നും പ്രത്യുപകാരം ലഭിച്ചെന്നാണ് കുഴൽനാടന്റെ ആരോപണം. ഇതിനുള്ള രേഖകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെങ്കിലും അതൊന്നും അഴിമതി സ്ഥാപിക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അങ്ങനെയാണ് പുതിയ രേഖകൾ ഹാജരാക്കാൻ കുഴൽനാടൻ നിർബന്ധിതനായത്.


കുടൽ നാടൻ ഇപ്പോൾ ഹാജരാക്കിയ നാല് രേഖകളും സർക്കാർ സഹായം പരസ്യമായി സമ്മതിക്കുന്നതാണ് . മുഖ്യമന്ത്രിയും സർക്കാരും എന്തുതന്നെ പറഞ്ഞാലും സ്വകാര്യ കമ്പനിയുടെ മുതലാളിയെ രക്ഷിക്കാൻ ഇടതു സർക്കാർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതായി മനസ്സിലാക്കാം. ഒരു സ്വകാര്യ മുതലാളിക്ക് വേണ്ടി സംസ്ഥാനത്തെ മന്ത്രിസഭ ഒന്നടങ്കം നിലകൊണ്ടതിന്റെ തെളിവാണ് കുഴൽനാടൻ ഹാജരാക്കിയിരിക്കുന്നത്. ഇത്രയും തെളിവുകൾ ലഭിച്ചശേഷം കോടതി പ്രതികൂല ഉത്തരവ് പറയുകയാണെങ്കിൽ അതിൽ ജനങ്ങൾ സംശയിച്ചാൽ തെറ്റ് പറയാൻ കഴിയുകയില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്നൊരുക്കിയ സമ്മർദ്ദങ്ങൾക്ക് അടിയറവ് പറയാതെയാണ് പുതിയ പുതിയ തെളിവുകളുമായി കുഴൽ നടൻ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതികൂലമായി ബാധിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് എ.ഐ. സി.സി. നൽകിയ നിർദ്ദേശം പോലും കുഴൽനാടൻ മുഖവിലക്കെടുത്തില്ല. അത്രയേറെ ആത്മവിശ്വാസത്തോടെയാണ് കുഴൽ നാടൻ നീങ്ങുന്നത്.

ഇടതു സർക്കാരുകളുടെ പരിസ്ഥിതി പ്രേമം പഴങ്കഥയായത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍ 2019 ൽ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധം വെറും 12 ദിവസത്തിനുള്ളില്‍ പിണറായി സർക്കാർ പിന്‍വലിച്ചു. 2019 ഓഗസ്റ്റ് ഒന്‍പതിന് നിർത്തിവച്ച ഖനന പ്രവര്‍ത്തനങ്ങൾ 21നു പുനസ്ഥാപിച്ചു. ഖനന മാഫിയക്ക് സർക്കാർ പൂർണമായും കീഴടങ്ങിയതു കൊണ്ടാണ് ഇത്തരമൊരു തീരുമാനം പെട്ടെന്ന് ഉണ്ടായത് . ഖനന മേഖല സ്തംഭിക്കുകയാണെങ്കിൽ സർക്കാരിന്റെ വരുമാനം നിലയ്ക്കും എന്നതാണ് യാഥാർത്ഥ്യം. ഇത് കർത്തയ്ക്ക് വേണ്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു.

 

 

 

ക്വാറിമാഫിയയ്ക്ക് പശ്ചിമഘട്ടം ഉള്‍പ്പെടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ തുരക്കാനുള്ള അവസരമാണ് വീണ്ടും ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പീച്ചിയിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണക്കില്‍ പ്രവർത്തിക്കുന്നത് 750 ക്വാറികൾ മാത്രം . ബാക്കിയുള്ളവയെല്ലാം അനധികൃതമാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തിൽ എത്ര ക്വാറികളുണ്ടെന്ന് അധികൃതര്‍ക്കു കണക്കില്ല.

പ്രളയത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത് പരിസ്ഥിതി ലോലപ്രദേശമായ പശ്ചിമഘട്ടത്ത് നടക്കുന്ന വ്യാപകമായ ഖനനം കാരണമാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും മറ്റു ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പരിസ്ഥിതിയെ നശിപ്പിക്കുന്ന നിരവധി നടപടികൾ തുടങ്ങിവച്ചു. ഇതിന്റെ തുടര്‍ച്ചയാണ് യഥേഷ്ടം നൽകിയ ഖനനാനുമതി. പരിസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കിയ പിണറായി സര്‍ക്കാര്‍ അതില്‍ ക്വാറികളെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതിന് കാരണം ക്വാറികൾ അനുവദിക്കേണ്ട സാഹചര്യം വന്നു ചേരുമെന്ന് സർക്കാരിന് അറിയാമായിരുന്നത് കൊണ്ടാണ്. റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയവയില്‍ നിന്ന് ക്വാറികൾ 100 മീറ്റര്‍ അകലമെങ്കിലും പാലിക്കണമെന്ന നിബന്ധന ഇടത് സർക്കാർ 50 മീറ്ററാക്കി. ക്വാറിക്കു നല്കുന്ന അനുമതിയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി. വനത്തില്‍ നിന്നുള്ള ക്വാറിയുടെ ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററായി വെട്ടിക്കുറച്ചു. ഭൂപതിവ് ചട്ടങ്ങള്‍ ദേദഗതി ചെയ്ത് പട്ടയഭൂമിയില്‍ പോലും വ്യാപകമായ ഖനനത്തിനു വഴിയൊരുക്കി. കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അവസരമൊരുക്കി.

വി എസ് സർക്കാരിന്റെ കാലത്ത് ഖനനത്തിന് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. പിണറായി വിജയനായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. ഖനനത്തിന് അനുമതി നൽകണമെന്ന് സിപിഎം സർക്കാരിനോട് അക്കാലത്ത് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയില്ല. അന്നും വ്യവസായ വകുപ്പ് പാർട്ടി ഔദ്യോഗിക പക്ഷത്തിന്റെ കൈയിലായിരുന്നു. എന്നാൽ ഇത്തരം നയപരമായ തീരുമാനങ്ങൾ മുഖ്യമന്ത്രിയാണ് കൈകൊണ്ടിരുന്നത്. ഖനനത്തിന് അനുമതി നൽകുന്നതിനോട് വി എസിന് പൂർണമായ വിയോജിപുണ്ടായിരുന്നു. ഖനനാനുമതി സ്വകാര്യ മേഖലക്ക് നൽകിയത് ശശിധരൻ കർത്തക്ക് വേണ്ടിയാണെന്ന് വി.എസ് പക്ഷം ഇന്നും വിശ്വസിക്കുന്നു.

 

 

 

പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ അക്കാലത്ത് പല വികസന പദധതികൾക്കും വി എസ് തടസ്സം നിന്നിരുന്നു. പരിസ്ഥിതിയെ ഇല്ലാതാക്കി വികസനം വേണ്ടെന്നായിരുന്നു വി എസിന്റെ നിലപാട്. ഇത് പാർട്ടിയും സർക്കാരും തമ്മിൽ കടുത്ത കലഹത്തിന് ഇടയാക്കി. ഖനനം ഉണ്ടെങ്കിൽ മാത്രമേ പാർട്ടിക്ക് നിലനിൽക്കാൻ കഴിയുകയുള്ളു.കോടി കണക്കിന് രൂപയാണ് കമ്മീഷൻ ഇനത്തിൽ പാർട്ടിക്ക് ലഭിക്കുന്നത്. ക്വാറികൾക്ക് അനുമതി യഥേഷ്ടം നൽകുന്നതിൽ ഉദ്യോഗസ്ഥർക്കും സന്തോഷമാണ്. മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർക്ക് ഖനനത്തിലൂടെ ലഭിക്കുന്നത് ലക്ഷങ്ങളാണ്. പാർട്ടി നിലനിൽക്കുന്നതും ക്വാറി മാഫിയയുടെ സഹായത്തോടെയാണ്.

2019 ൽ തന്നെയാണ് കരിമണല്‍ സ്വകാര്യ മേഖലയിൽ ഖനനം ചെയ്യാനുള്ള നീക്കവുമുണ്ടായത്. ഇ.പി. ജയരാജൻ ആയിരുന്നു അന്ന് മന്ത്രി. സി പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സ്വകാര്യമേഖലയിൽ കരിമണൽ ഖനനം നടത്താനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിന് മുന്നിൽ വ്യവസായ വകുപ്പ് സമർപ്പിച്ചത്.

 

 

സ്വകാര്യ മേഖലയില്‍ ഖനനം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഒരു ഫയല്‍ വ്യവസായ വകുപ്പില്‍ എങ്ങനെ ഉടലെടുത്തു എന്ന ചോദ്യം ഉയർന്നു. കരിമണല്‍ ഉള്‍പ്പെടെയുള്ള ധാതു ഖനനം സ്വകാര്യ മേഖലയില്‍ തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമ ഭേദഗതിയെ മറികടന്നാണ് വ്യവസായ വകുപ്പ് സ്വകാര്യ ലോബിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ദ്രുതഗതിയില്‍ ഫയല്‍ നീക്കുകയും ചെയ്തത്. ഇതിന് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് അങ്ങനെയൊരു നീക്കം വകുപ്പില്‍ നടന്നത് . ചൂടു വെള്ളത്തിൽ വീണ ഇ പി ജയരാജൻ പാർട്ടിയുടെ അംഗീകാരമില്ലാതെ ഇത്രയും വലിയൊരു തീരുമാനം സ്വീകരിക്കുകയില്ല എന്ന് എല്ലാവരും കരുതി. ഇത്രയേറെ ഗൗരവസ്വഭാവമുള്ള ഈ വിഷയം മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചര്‍ച്ച ചെയ്യാതെ അനുമതി നല്‍കുന്ന ഘട്ടം വരെയെത്തി എന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ടുകൾ റിപ്പോർട്ട് ചെയ്തത്. . നിയമവിരുദ്ധമായ ഈ നടപടിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വ്യവസായ മന്ത്രിക്കോ വകുപ്പിലെ ഉന്നതര്‍ക്കോ കഴിഞ്ഞില്ല. അതേസമയം തനിക്ക് ഒന്നും പേടിക്കാനാവില്ലെന്നാണ് ഇ പിയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്.. പാർട്ടി അംഗീകാരം ഉണ്ട് എന്നത് തന്നെയാണ് ഇതിനർത്ഥം. .

ഇതിനു പിന്നാലെ ഗൂഡാലോചന വെളിച്ചത്തു കൊണ്ടു വരാന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . പൊതുമേഖലയില്‍ ഖനനം നടക്കുന്ന ആലപ്പാട് പോലെയുള്ള മേഖലകളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കെടുതികള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ശ്വാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ ഖനനം പോലും നിയന്ത്രണ വിധേയമായി നടത്തുന്നതിനെക്കുറിച്ച് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് സ്വകാര്യ മേഖലയില്‍ ഖനനാനുമതി നല്‍കാന്‍ തുനിഞ്ഞത്.

ഖനനത്തിന് ആദ്യം അനുമതി നൽകിയത് 2019 ലെ ലോക്സഭാ തെരഞ്ഞടുപ്പിന് തൊട്ടു മുമ്പാണ്. കോടി കണക്കിന് രൂപയാണ് സ്വകാര്യ ഖനനകരാറിലൂടെ മറിഞ്ഞത്. കരിമണൽ ഖനനത്തിന് സർക്കാർ അനുമതി നൽകിയത് പാലാ ഉപതെരഞ്ഞടുപ്പിന് തൊട്ടു പിന്നാലെയാണ്. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ കൂടി ഉപതെരഞ്ഞടുപ്പിന് കളമൊരുങ്ങിയിട്ടുണ്ട്. തെരഞ്ഞടുപ്പിൽ അഴിമതിക്കുള്ള കാഹളമാണ് ഇതിലൂടെ മുഴങ്ങുന്നതെന്ന് ആരോപിക്കുന്നതിൽ തെറ്റില്ല. സ്വകാര്യ മേഖലക്കുള്ള അനുമതി തത്കാലം തള്ളാത്ത സാഹചര്യത്തിൽ മുതലാളിമാരുടെ കടാക്ഷം സി പി എമ്മിന് മേൽ എന്നും ഉണ്ടായിരിക്കും.

സി. എം. ആർ എല്ലിന് മൈനിങ് ലൈസൻസ് നൽകിയത് ഉമ്മൻചാണ്ടി സർക്കാരാണ് എന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവനയാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. 2002 ൽ എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ഇതിനുള്ള ഫയൽ വർക്ക് ആരംഭിച്ചത് . പിന്നീട് അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി മൈനിംഗ് ലൈസൻസ് ശശിധരൻ കർത്തക്ക് നൽകിയെന്നാണ് മന്ത്രി രാജീവ് പറയുന്നത് . തോട്ടപ്പള്ളിയിൽ നിന്നും എടുക്കുന്ന മണലിൽ 50 ശതമാനം വീതം ഐ. ആർ. ഇയും കെ എം എം എല്ലും കൈകാര്യംചെയ്യുന്നുണ്ട്. ഇൽമനൈറ്റ് പൂർണമായും കെ.എം. .എം എല്ലിന് കൊടുക്കണം എന്ന എം ഒ യു സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2012 ൽ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു തന്നെ ഐ.ആർ ഇ ക്ക് മാത്രമായി മണൽ വാരാനുള്ള അപേക്ഷ കിട്ടി ഒരു മാസത്തിനുള്ളിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുമതി നൽകിയത് എങ്ങനെയെന്ന് അന്വേഷിക്കണം എന്നാണ് വ്യവസായ മന്ത്രി രാജീവ് ആവശ്യപ്പെട്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ കേസിലെ ഒന്നാം പ്രതി അക്കാലത്ത് വ്യവസായ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. ഇതാണ് കോൺഗ്രസിനെ അലട്ടുന്ന പ്രതിസന്ധി.

 

 


സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ പറഞ്ഞു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. 2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സിഎംആര്‍എൽ അപേക്ഷ നൽകി. ജില്ലാ സമിതിക്ക് മുന്നിൽ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.


സിഎംആര്‍എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തു വിട്ടിട്ടും സർക്കാർ മറുപടി നൽകുന്നില്ലെന്നും മാത്യു പറഞ്ഞു. തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണ്. 40000 കോടി രൂപയുടെ മണൽ ഖനനം ചെയ്തു. തോട്ടപ്പള്ളിയിൽ സിഎംആര്‍എൽ പ്രമോട്ടർ ഭൂമി വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂ പരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്. ഭൂപരിഷ്ക്കരണ നിയമത്തിൽ ഇളവ് തേടി കെ.ആർ.ഇ.എംഎൽ സംസ്ഥാന സർക്കാരിനെ സമീപിച്ചു.


ആദ്യം റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ഇ.എംഎല്ലിന്റെ അപേക്ഷ 2021 മെയ് നാലിന് തള്ളി. പിന്നീട് രണ്ടു തവണ പുനഃപരിശോധനക്ക് അപേക്ഷ നൽകി. എന്നിട്ടും ആവശ്യം നിരാകരിക്കപ്പെട്ടതോടെ സിഎംആര്‍എൽ മുഖ്യമന്ത്രിയെ സമീപിച്ചു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു ആവശ്യം. ടൂറിസം, സോളാർ പദ്ധതികൾക്കായി ഇളവ് തേടി. 2021 ജൂലൈ അഞ്ചിന് സിഎംആര്‍എൽ അപേക്ഷ നൽകി. ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കമ്പനിക്ക് വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 2022 ജൂൺ 15 ന് ജില്ലാ സമിതിയോട് ഈ ആവശ്യം പരിഗണിക്കാൻ ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.


എന്തിനാണ് മുഖ്യമന്ത്രി മകളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്. അന്തിമ വിധി ജനകീയ കോടതി വിലയിരുത്തുമെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ, നിയമസഭയിൽ പോലും പ്രശ്നം ഉന്നയിക്കാൻ അവസരം നൽകുന്നില്ലെന്നും പരസ്യ സംവാദത്തിന് പി രാജീവിനെയും എം ബി രാജേഷിനെയും വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു.


2001-2006 കാലത്ത് എ.കെ. ആന്റണി -ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കരിമണൽ ഖനനം വലിയ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കരിമണൽ ഖനനം പ്രോസാഹിപ്പിക്കന്നമെന്ന അന്നത്തെ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ വി.എം. സുധീരൻ ഉൾപ്പെടെയുള്ളവർ ശക്തമായി എതിർത്തിരുന്നു.കരിമണൽ ഖനനം സ്വകാര്യമേഖലക്ക് നൽകാനാണ് അന്ന് കുഞ്ഞാലിക്കുട്ടി തീരുമാനിച്ചത്.സംസ്ഥാന മന്ത്രിസഭ ഇതിനുള്ള തീരുമാനവും എടുത്തു. ഇതിന് കേന്ദ്രത്തിന്റെ അനുമതിക്ക് കരുക്കൾ നീക്കുന്നതിനിടയിലാണ് സുധീരൻ ആരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് കെ.പി.സി. സി നിർവാഹക സമിതി കരിമണൽ ഖനനം വേണ്ടെന്ന് നിർദ്ദേശം നൽകി.യു ഡി എഫ് ഒരു സമിതിക്കും രൂപം നൽകി. എന്നാൽ സമിതി റിപ്പോർട്ട് അനുകൂലമായാലും താൻ എതിർക്കുമെന്ന് സുധീരൻ പ്രഖ്യാപിച്ചു.പദ്ധതി നടപ്പാക്കിയാൽ എം.പി. സ്ഥാനം രാജിവയ്ക്കുമെന്നും സുധീരൻ ഭീഷണി മുഴക്കി. ആന്റണി സുധീരന് മുന്നിൽ മുട്ടുമടക്കി. കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്ന സുധീരന് എ.കെ. ആന്റണി മാനസിക പിന്തുണ നൽകുകയും ചെയ്തു. എന്നാൽ പിൽക്കാലത്ത് കുഞ്ഞാലിക്കുട്ടി ജയിക്കുകയും എ.കെ.ആന്റണി തോൽക്കുകയും ചെയ്തു.


സ്വകാര്യമേഖലക്ക് കരിമണല്‍ ഖനനാനുമതി നല്‍കാമെന്ന സുപ്രീംകോടതിവിധിയോടെ പന്ത് വീണ്ടും സംസ്ഥാന സര്‍ക്കാറിന്‍െറ കോര്‍ട്ടിലെത്തിയത് 2016 ഏപ്രിലിലാണ്. . സി.എം.ആര്‍.എല്‍, വി.വി മിനറല്‍സ്, കെ.എം. ശിവകുമാര്‍, മുംബൈ കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി 29 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചിരുന്നത്. സമയബന്ധിതമായി തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ ഹൈകോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് 2016 ൽ വിധി വന്നത്. പൊതുമേഖലയില്‍തന്നെ ധാതുമണല്‍ ഖനനം നിലനിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് നിയമസഭയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. 2001ലെ യു.ഡി.എഫ് സര്‍ക്കാറാണ് സ്വകാര്യ മേഖലക്ക് ഖനനാനുമതി നല്‍കിയത്. ഇതിനെതിരെ സമരം ആരംഭിക്കുകയും ആലപ്പുഴ എം.പിയായിരുന്ന വി.എം. സുധീരന്‍ ഇടതുപക്ഷത്തോടൊപ്പം സമരത്തിന്‍െറ നേതൃനിരയില്‍ എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേരള റെയര്‍ എര്‍ത്ത് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും രൂപവത്കരിച്ചു. സുപ്രീംകോടതിയില്‍നിന്ന് വിധി സമ്പാദിച്ച സി.എം.ആര്‍.എല്‍, കെ.എസ്.ഐ.ഡി.സി, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ എന്നിവ ചേര്‍ന്നാണ് സംയുക്ത കമ്പനി രൂപവത്കരിച്ചത്. എന്നാല്‍, 2006ലെ ഇടതുമുന്നണി സര്‍ക്കാര്‍ കരിമണല്‍ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീംക്കോടതി വിധി വന്നത്.

 

തിങ്കളാഴ്ച കോടതി വിധി തനിക്ക് എതിരായാൽ കുഴൽ നാടൻ ഹൈക്കോടതിയെ സമീപിക്കും. തെളിവുകളെല്ലാം ലഭിച്ചിട്ടും നിയമാനുസരണം വിധി പറഞ്ഞില്ലെങ്കിൽ കോടതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (44 minutes ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (52 minutes ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (59 minutes ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (1 hour ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (1 hour ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (2 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (2 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (2 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (2 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (2 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (2 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (2 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (3 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (3 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (3 hours ago)

Malayali Vartha Recommends