Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...


ഈ വർഷം സർവീസ് അവസാനിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴാണ് വിരമിക്കുക.... ആനുകൂല്യങ്ങൾ നൽകുന്നതിന് 9151.31കോടിയോളം രൂപ വേണ്ടിവരും...പുറമെ ശമ്പളവും പെൻഷനും നൽകാൻ 5500കോടിയും കണ്ടെത്തണം...എന്ത് ചെയ്യണം എന്നറിയാതെ സർക്കാർ..


യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...


നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...

ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...

06 MAY 2024 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....

തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ഈ വർഷം സർവീസ് അവസാനിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴാണ് വിരമിക്കുക.... ആനുകൂല്യങ്ങൾ നൽകുന്നതിന് 9151.31കോടിയോളം രൂപ വേണ്ടിവരും...പുറമെ ശമ്പളവും പെൻഷനും നൽകാൻ 5500കോടിയും കണ്ടെത്തണം...എന്ത് ചെയ്യണം എന്നറിയാതെ സർക്കാർ..

പത്തനംതിട്ടയിൽ കൊടും മഴ...പള്ളി സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്ന്, ശവപ്പെട്ടി റോഡിൽ വീണു..മതിൽ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി

പെരിങ്ങോം മാതമംഗലത്തുനിന്ന് കാണാതായ യുവതിയെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ കൊലപാതകവും ആത്മഹത്യയും എന്ന നിഗമനത്തിൽ പൊലീസ്. ഈ വീട് നോക്കാൻ ഏല്പിച്ചിരുന്ന യുവാവിനെ ഇവിടെ നിന്ന് 22 കിലോമീറ്റർ അകലെയുള്ള റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ടു. സംഭവത്തിൽ മറ്റൊരാൾക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. എന്നാൽ ബന്ധുക്കൾ സംശയം ഉന്നയിച്ചതിനാൽ കൂടുതൽ അന്വേഷണം നടക്കും.ഇരുവരും സുഹൃത്തുക്കളാണ്. യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മാതമംഗലം സ്വദേശി അനില (33), കുറ്റൂർ ഇരൂൾ സ്വദേശി സുദർശൻ പ്രസാദ് എന്ന ഷിജു (34) എന്നിവരാണ് മരിച്ചത്.

അനിലയെ വിമുക്തഭടൻ ജിറ്റി ജോസഫിന്റെ പയ്യന്നൂർ അന്നൂർ കൊരവയലിലെ വീട്ടിലും ഷിജുവിനെ ഇരൂൾ വെള്ളരിയാനത്തെ റബർ തോട്ടത്തിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരമാവധി തെളിവ് ശേഷരണത്തിന് ശേഷം കേസ് അന്വേഷണം പൊലീസ് അവസാനിപ്പിക്കും.അനിലയും ഷിജുവും സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണെന്ന് വിവരം. അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ബന്ധുക്കളടക്കം അനിലയെ നിർബന്ധിച്ചു. അനില അതിന് തയ്യാറായെങ്കിലും ബന്ധം തുടരാൻ ഷിജു നിർബന്ധിച്ചുവെന്നാണ് വിവരം.ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകാം കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.

 

അനിലയ്ക്ക് രണ്ട് മക്കളുണ്ട്. ഷിജുവും വിവാഹിതനും രണ്ടുമക്കളുടെ പിതാവുമാണ്. ഇരുവരും അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലൂടെയാണ് അടുത്തത്.ടാപ്പിങ് തൊഴിലാളിയായ ഷിജുവിന്റെ വീടിനടുത്താണ് റബർ തോട്ടം. സഹോദരനാണ് ഇന്നലെ രാവിലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.വിനോദ യാത്രയ്ക്ക് പോയ ജിറ്റി ജോസഫും കുടുംബവും സുഹൃത്തായ ഷിജുവിനെ വീട് നോക്കാൻ ഏൽപ്പിച്ചിരുന്നു. വീടിന്റെ താക്കോലും നൽകിയിരുന്നു. ഇന്നലെ രാവിലെ ഷിജുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ വീട്ടുടമ ബന്ധുക്കളെ വിവരമറിയിച്ചു. ഇവർ വന്നുനോക്കിയപ്പോഴാണ് യുവതിയെ വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിൽ കാണുന്നത്.വാതിൽ ചാരിയ നിലയിലായിരുന്നു. അനിലയെ ജിറ്റി ജോസഫിനും കുടുംബത്തിനും അറിയില്ല. അനിലയെ ഈ വീട്ടിലേക്ക് വിളിച്ചുവരുത്തി ഷിജു കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ സംശയം. മാതമംഗലത്തെ ഫർണിച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന അനില കഴിഞ്ഞ മൂന്നിന് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. മടങ്ങിയെത്താത്തതിനെ തുടർന്ന്ഭർത്താവ് പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു.

 

അനിലയുടെ മുഖംവികൃതമായ നിലയിലായിരുന്നു. മാരകമായി പരിക്കേറ്റ് മുഖം വികൃതമായ നിലയിലായിരുന്നു. വായിൽനിന്നടക്കം ചോരയൊലിച്ച നിലയിൽ വീടിനുള്ളിൽ നിലത്തുകിടക്കുന്ന നിലയിലായിരുന്നു.ഷാൾകൊണ്ട് മുഖം മൂടിയിരുന്നു. പിടിവലി നടന്ന ലക്ഷണങ്ങളുമുണ്ട്.കുടുംബ സമേതം വിനോദയാത്ര പോകുന്നതിനാൽ പയ്യന്നൂർ അന്നൂരിലെ തന്റെ വീട് വീട്ടുടമയായ ബെറ്റി ജോസഫ് പരിചയക്കാരനായ ഷിജുവിനെ നോക്കാൻ ഏൽപ്പിക്കുന്നത്. വീട്ടിലെ നായകളെ പരിചരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതിനായിരുന്നു ഇത്. ഷിജുവിന്റെ നാടായ ഇരൂളിൽ താമസിച്ചിരുന്ന പരിചയത്തിന്മേലുള്ള വിശ്വാസത്തിലാണ് വീടിന്റെ താക്കോൽ അദ്ദേഹം കൈമാറിയത്. താക്കോൽ കിട്ടിയതോടെ കാമുകിയെ ഷിജു വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് നിഗമനം.

ഞായറാഴ്ച രാവിലെ ബെറ്റിയുടെ വീട്ടിൽനിന്ന് നായകളുടെ അസാധാരണമായ കുര കേട്ടാണ് സമീപവാസികൾ ഉണർന്നത്. തലേദിവസം അസ്വാഭാവികമായൊന്നും വീട്ടിൽനിന്ന് കേട്ടിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച ഷിജുവിനെ പരിസരത്തുള്ള വീട്ടമ്മമാർ കണ്ടിരുന്നതായും വിവരമുണ്ട്. നായകളുടെ കുര കേട്ടാണ് പരിസരവാസികൾ ബെറ്റിയുടെ ബന്ധുക്കളെ വിവരമറിയിക്കുന്നത്. തുടർന്ന്, അവർ സ്ഥലത്തെത്തി പരിശോധിക്കുമ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം നിലത്ത് കിടക്കുന്നനിലയിൽ കാണുന്നത്. രക്തം വാർന്നൊലിക്കുന്ന നിലയിലുള്ള ശരീരം കണ്ട ഉടനെ ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (4 minutes ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (17 minutes ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (44 minutes ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (48 minutes ago)

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...  (53 minutes ago)

നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...  (1 hour ago)

പത്തനംതിട്ടയിൽ കൊടും മഴ...പള്ളി സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്ന്, ശവപ്പെട്ടി റോഡിൽ വീണു..മതിൽ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആ  (1 hour ago)

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (1 hour ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (1 hour ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (2 hours ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (2 hours ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (3 hours ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (3 hours ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (5 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (5 hours ago)

Malayali Vartha Recommends