മജിസ്‌ട്രേറ്റ് കോടതി മൊഴിയെടുക്കും.... കെഎസ്ആര്‍ടിസി ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ ഇന്ന് ഏറെ നിര്‍ണായകം; മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും; വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി എടുക്കുക

ഏറെ നാളായി തണുത്തിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവറും മേയറുമായുള്ള തര്‍ക്കം വീണ്ടും സജീവമാകുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി എടുക്കുക. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി.
ആദ്യം കന്റോണ്‍മെന്റ് പൊലീസ് അന്വേഷിച്ച കേസ് മ്യൂസിയം പൊലീസിന് കൈമാറിയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ ഇട്ട് തടഞ്ഞ സംഭവത്തിന് പിന്നാലെയാണ് വാക്കേറ്റമുണ്ടാകുന്നത്.
മേയറും സംഘവും കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കേറ്റവും നടത്തി. ഡ്രൈവിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വഴക്കിലേക്ക് എത്തിയത്. ഇതിനിടെ, ഡ്രൈവര്‍ യദു ലൈംഗികാധിഷേപം നടത്തിയെന്നടക്കം മേയര്‍ പരാതിപ്പെട്ടിരുന്നു.
സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ കമ്മിഷണര്‍ക്ക് യദു പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തില്ല. ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ സമീപിച്ചു. ജില്ലാ കോടതിയില്‍ അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മേയര്‍ക്കെതിരെയടക്കം കേസെടുത്തിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ പുതിയ കണ്ടെത്തല്‍. പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോര്‍വാ?ഹന വകുപ്പ് ബസില്‍ നടത്തിയ പരിശോധനയില്‍ യദു ഓടിച്ച ബസിന്റെ സ്പീഡ് ഗവണറും ജിപി എസും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസമായി ബസിന്റെ വേ?ഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. അതുപോലെ തന്നെ ജിപിഎസ് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കെഎസ് ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ മേയര്‍ നല്‍കിയ കേസില്‍ കുറ്റപത്രം അതിവേഗം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്. അത് പ്രകാരമാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നത്. ഡ്രൈവര്‍ യദു ലൈഗിംകാധിക്ഷേപം കാണിച്ചുവെന്ന പരാതയിലാണ് അന്വേഷണം വേഗത്തില്‍ പുരോഗമിക്കുന്നത്.
അതേ സമയം യദു നല്‍കിയ പരാതിയില്‍ പ്രതിയാക്കപ്പെട്ട മേയര്‍ക്കും എംഎല്‍എക്കുമെതിരെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. പ്രധാന തെളിവായ മെമ്മറി കാര്‍ഡും ആരെടുത്ത് കൊണ്ടുപോയെന്ന് ഇപ്പോഴും കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് മേയറുടെ പരാതിയില്‍ കുറ്റപത്രം നല്‍കാനായി ബസ്സ് പരിശോധന നടന്നത്. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്.
മേയര്‍ സഞ്ചരിച്ച വാഹനം അമിത വേഗത്തില്‍ ബസ് മറികടന്നോയെന്നറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസ്സില്‍ നിന്നും കിട്ടിയില്ല. പക്ഷെ പരാതിക്കാരിയുടെ മൊഴിയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റപത്രം നല്‍കാനാണ് തീരുമാനം. കന്‍ോണ്‍മെന്‍് പൊലിസാണ് അന്വേഷണം നടത്തുന്നത്. മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ തമ്പാനൂര്‍ പൊലിസാണ് അന്വേഷണം നടത്തുന്നത്.
അതേസമയം കേസില്‍ നിയമോപദേശം കാത്ത് പൊലീസ്. നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടര്‍നടപടികള്‍ മതിയെന്നാണ് നിലപാട്. എന്നാല്‍, യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ് കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.
"
https://www.facebook.com/Malayalivartha