സൈബർ മനോരോഗികളുടെ "കരുതലിൻ്റെ" പരിണിതഫലം..പിഞ്ചുകുഞ്ഞിനെ അയൽവാസികൾ രക്ഷപ്പെടുത്തിയ ദൃശ്യങ്ങൾ... സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു...കുറിപ്പുമായി മേയർ ആര്യ രാജേന്ദ്രൻ...

ചെന്നൈ അപ്പാർട്ട്‌മെൻ്റിൻ്റെ മേൽക്കൂരയുടെ അരികിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ അയൽവാസികൾ രക്ഷപ്പെടുത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ആഴ്ചകൾക്ക് ശേഷം ഞായറാഴ്ച കോയമ്പത്തൂരിലെ വീട്ടിൽ കുട്ടിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തേണ്ടിവന്നത്. സോഷ്യൽ മീഡിയയിൽ തനിക്ക് നേരിടേണ്ടിവന്ന അപമാനമാണ് രമ്യയെ മരണത്തിലേയ്ക്ക് തള്ളിവിട്ടത്. ഈ വാർത്തയിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ ആർ രാജേന്ദ്രനും രംഗത്തെത്തി. കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത രീതിയിൽ സൈബർ ആക്രമണങ്ങൾക്ക് വിധേയയാകേണ്ടിവന്ന ആളാണ് ആര്യയും. ഈ അമ്മയുടെ മരണം സൈബർ മനോരോഗികളുടെ "കരുതലിൻ്റെ" പരിണിതഫലമാണെന്നാണ് ആര്യ ഫേസ് ബുക്കിൽ കുറിച്ചത്.
ആര്യയുടെ കുറിപ്പ് ..."വേദനാജനകമായ വാർത്തയാണിത്. അമ്മ എന്ന നിലയ്ക്ക് രമ്യ അനുഭവിച്ച മാനസിക സംഘർഷത്തിന്റെ ആഴം വളരെ വലുതാണ്. രമ്യയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഏത് സംഭവം ഉണ്ടായാലും അതിന്റെ വസ്തുതകളെ കുറിച്ചോ സാഹചര്യങ്ങളെ കുറിച്ചോ യാതൊരു അന്വേഷണവും നടത്താതെയും മുൻപിൻ നോക്കാതെയും പരിണിതഫലങ്ങളെ കുറിച്ച് ആലോചിക്കാതെയും ആരെയും എന്തും പറയാമെന്നും എങ്ങനെ വേണമെങ്കിലും പരിഹസിക്കാമെന്നും ഏതറ്റം വരെയും അവഹേളിക്കാമെന്നും അതൊക്കെ തങ്ങളുടെ ജന്മാവകാശമെന്നും തങ്ങളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും ധരിച്ച് വച്ചിരിക്കുന്ന ഒരുകൂട്ടം സൈബർ മനോരോഗികളുടെ "കരുതലിന്റെ" പരിണിതഫലമാണ് ഈ വാർത്ത.രമ്യയെ ഇക്കൂട്ടർ എന്തൊക്കെ പറഞ്ഞു കാണുമെന്നും എങ്ങനെയൊക്കെ ദ്രോഹിച്ചിരിക്കുമെന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളു.
ഇതൊരു ഗൗരവതരമായ സാമൂഹ്യപ്രശ്നമാണ്. ആത്മഹത്യയോ ഉൾവലിയലോ നാട് വിടലോ ഒന്നും കൊണ്ടല്ല ഇതിനെ നേരിടേണ്ടത് എന്ന് നമ്മുടെ സ്ത്രീസമൂഹം തിരിച്ചറിയണം. ഇത്തരം വൃത്തിക്കെട്ട മനുഷ്യർ കൂടെ ഉള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന ബോധ്യത്തോടെ അതിനെയെല്ലാം അവഗണിച്ചും നേരിട്ടും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനാണ് തയ്യാറാകേണ്ടത്. ഇത്തരം സൈബർ അതിക്രമങ്ങൾക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉണ്ടാകേണ്ടതുണ്ട്." എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ഏപ്രിൽ 28 ന് ചെന്നൈയിലെ ആവഡിയിലെ ഒരു അപ്പാർട്ട്മെൻ്റിൻ്റെ മേൽക്കൂര മറച്ച പ്ലാസ്റ്റിക് ഷീറ്റിൽ എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് തൂങ്ങിക്കിടക്കുന്ന വീഡിയോ വൈറലായിരുന്നു. അയൽവാസികളിൽ പലരും ബെഡ്ഷീറ്റ് കയ്യിൽ പിടിച്ച് നിലത്ത് നിൽക്കുന്നത് കണ്ടു. നീണ്ട നേരത്തെ പരിശ്രമത്തിന് ശേഷം അയൽക്കാർ മേൽക്കൂരയ്ക്ക് താഴെയുള്ള ജനലിലൂടെ കയറി കുഞ്ഞിനെ രക്ഷപ്പെടുത്തി.
രക്ഷാപ്രവർത്തകരെ വളരെയധികം പ്രശംസിച്ചെങ്കിലും കുഞ്ഞിൻ്റെ അമ്മ രമ്യയുടെ അശ്രദ്ധയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു.എന്നാൽ, അവർ കുട്ടിയെ നന്നായി പരിപാലിച്ചിരുന്നെന്നും കുഞ്ഞ് വീണത് അപകടത്തിലാണെന്നും അയൽവാസികൾ വ്യക്തമായി പറഞ്ഞു. സംഭവത്തെ തുടർന്ന് രമ്യ തൻ്റെ കുഞ്ഞിനെ കാരമടയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ രമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഈ വീഡിയോ വൈറലായതിനു പിന്നാലെയാണ് കുഞ്ഞിന്റെ അമ്മക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ വിമർശനം ഉയര്ന്നു വന്നത് . അതിനു പിന്നാലെ രമ്യ വളരെ മനോ വിഷമത്തിലായിരുന്നു . ഇത് ഒട്ടും താങ്ങാൻ ആവാതെയാണ് അവർ ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha